ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ച് ചൈനീസ് റോക്കറ്റ്; നിർണായക പരീക്ഷണവുമായി ചൈനീസ് കമ്പനി; വൈറലായി ഡ്രോണ്‍ ദൃശ്യങ്ങള്‍

ലാൻഡിങ്ങിനിടെ പൊട്ടിത്തെറിച്ച് ചൈനീസ് റോക്കറ്റ്. ചൈനയിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഡീപ്പ് ബ്ലൂ എയറോസ്‌പേസിന്റെ നെബുല-1 റോക്കറ്റാണ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചത്. റോക്കറ്റിന്റെ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, വെര്‍ട്ടിക്കല്‍ ലാന്‍ഡിങ് സാങ്കേതികവിദ്യകളുടെ പരീക്ഷണത്തിനൊടുവിലായിരുന്നു പൊട്ടിത്തെറി‌. എന്നാല്‍ ഈ പരീക്ഷണ ദൗത്യത്തിലെ 11 ലക്ഷ്യങ്ങളില്‍ 10 എണ്ണവും വിജയിച്ചു എന്നാണ് കമ്പനി പറയുന്നത്. പരീക്ഷണ ദൗത്യത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുനരുപയോഗസാധ്യമായ റോക്കറ്റ് വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. മുകളിലേക്ക് ഉയര്‍ന്ന റോക്കറ്റ് നിശ്ചിത ഉയരത്തിലെത്തിയതിന് ശേഷം താഴേക്കിറങ്ങി. എന്നാല്‍…

Read More

പൊട്ടിത്തെറിച്ച ചൈനീസ് റോക്കറ്റ്, ഉപഗ്രഹങ്ങൾക്ക് ഭീഷണി; ചിന്നിചിതറിയത് 700 കഷ്ണങ്ങളായി

ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വെച്ച് തകര്‍ന്ന ചൈനീസ് റോക്കറ്റിന്റെ 700 ല്‍ അധികം അവശിഷ്ടങ്ങള്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയാവുന്നു. ഇത് ആയിരത്തലേറെ ഉപഗ്രഹങ്ങള്‍ക്കും ലോ എര്‍ത്ത് ഓര്‍ബിറ്റിലെ മറ്റ് വസ്തുക്കള്‍ക്കുമാണ് ഭീഷണി സൃഷ്ടിക്കുന്നത്. 2024 ഓഗസ്റ്റ് ആറിനാണ് 18 ‘ജി60’ ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിക്കുന്നതിനായി ലോങ്മാര്‍ച്ച് 6എ വിക്ഷേപിച്ചത്. ഉപഗ്രഹ ഇന്റനെറ്റ് സേവനം ആരംഭിക്കുന്നതിന് വേണ്ടി ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള ഇനൊവേഷന്‍ അക്കാദമി ഫോര്‍ മൈക്രോസാറ്റലൈറ്റ്‌സുമായി സഹകരിച്ച് ഷാങ്ഹായ് സ്‌പേസ്‌കോം സാറ്റലൈറ്റ്…

Read More