20കാരൻറെ പാവക്കുട്ടി പ്രേമം…, അതിശയിച്ച് ലോകം; ഈ പ്രായത്തിലും കളിപ്പാട്ടമോ..?

എല്ലാവർക്കുമുണ്ടാകും, കുട്ടിക്കാലത്തു ഹൃദയത്തോടു ചേർന്നുനിൽക്കുന്ന, മറ്റുള്ളവയിൽനിന്നു വേറിട്ടുനിൽക്കുന്ന പ്രത്യേക പാവകൾ. യാത്ര ചെയ്യുമ്പേഴും അല്ലെങ്കിൽ ബന്ധുവീടുകളിലേക്കു വിരുന്നുപോകുമ്പോഴും ആ കളിപ്പാട്ടം കൂടെ കൂട്ടുകയും ചെയ്യും. ബാല്യത്തിൽ ഇത്തരം നിഷ്‌ക്കളങ്കതകൾ ഇല്ലാത്തവരായി ആരുണ്ട്! ഒരു പ്രായം കഴിഞ്ഞാൽ പാവകൾ ഷോകെയ്‌സിലേക്കു മാറും. കുട്ടിക്കാലത്തെ മധുരമുള്ള ഓർമകളായി ചിലർ വീടിനുള്ളിൽ സൂക്ഷിക്കും. അങ്ങനെയുള്ള കളിപ്പാട്ടങ്ങൾ കളഞ്ഞുപോകുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ വേദനാജനകമായിരിക്കും അവസ്ഥ. സ്‌പെയിനിലെ പ്രധാനപ്പെട്ട നഗരമായ ബാഴ്‌സലോണയിൽ നടന്ന ഈ ‘പാവക്കഥ’ ഒരു കുട്ടിയുടേതല്ല, ഇരുപതു വയസുള്ള ചൈനീസ് പൗരൻറേതാണ്….

Read More