
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ കർശനമാക്കി ചൈന
ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കമ്പനികള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങളൾ കൊണ്ടു വന്നിരിക്കുകയാണ് ചൈനീസ് ഭരണകൂടം. സോഷ്യൽ മീഡിയയിൽ ചൈനീസ് ഭരണകൂടത്തെക്കുറിച്ചും ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെക്കുറച്ചുമുള്ള രഹസ്യാത്മക വിവരങ്ങള്‍ ഉപഭോക്താക്കള്‍ പങ്കുവെക്കുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഭരണകൂടം. ഇതിനായി സ്റ്റേറ്റ് സീക്രട്‌സ് നിയമം സര്‍ക്കാര്‍ പരിഷ്‌കരിച്ചു. ഇനി മുതൽ രാജ്യവിരുദ്ധമായ സന്ദേശങ്ങൾ ഉപഭോക്താക്കള്‍ പങ്കുവെച്ചാൽ കമ്പനികള്‍ ഉടനടി നടപടി യെടുത്തിരിക്കണം. നെറ്റ് വര്‍ക്ക് സേവനദാതാക്കളും ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന വിവരങ്ങൾ നിരന്തരം നിരീക്ഷിക്കണം. വിവരങ്ങൾ എങ്ങനെ നീക്കണമെന്നും അധികൃതരെ എങ്ങനെ അറിയിക്കണമെന്നുമൊക്കെ…