വടംവലിയിൽ ചൈനീസ് സൈന്യത്തെ തോൽപ്പിച്ച് ഇന്ത്യൻ സൈനികർ

വടംവലിയിൽ ചൈനീസ് സൈന്യത്തെ തകർത്ത് ഇന്ത്യൻ സൈനികർ. സുഡാനിൽ യു.എൻ നടത്തുന്ന സമാധാന ദൗത്യത്തിൽ പ​ങ്കെടുക്കുന്നതിനായാണ് രണ്ട് രാജ്യങ്ങളുടേയും സൈനികരെത്തിയത്. ഇതിനിടെയാണ് ഇന്ത്യൻ-ചൈനീസ് സൈനികർ സൗഹൃദ വടംവലി മത്സരത്തിലേ​ർപ്പെട്ടത്. വിജയിച്ച ശേഷമുള്ള ഇന്ത്യൻ സൈന്യത്തിന്റെ ആഹ്ലാദപ്രകടനവും ​ദൃശ്യത്തിലുണ്ട്. ദൃശ്യത്തിന്റെ ആധികാരികത സൈന്യം സ്ഥിരീകരിച്ചുണ്ട്. 2005ലാണ് യുണൈറ്റഡ് നേഷൻസ് മിഷൻ ഇൻ സുഡാൻ സ്ഥാപിക്കപ്പെട്ടത്. സുഡാൻ സർക്കാരും സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റും തമ്മിൽ സമാധാനകരാറിൽ ഒപ്പുവെച്ചതിനെ തുടർന്നാണ് ഇത് നിലവിൽ വന്നത്. ഇതിന്റെ ഭാ​ഗമായി സുഡാന് ആവശ്യമുള്ള…

Read More