ഡോണൾഡ് ട്രംപിന്റെ ചിത്രമുള്ള ടീ ഷർട്ട് വിൽപന അവസാനിപ്പിച്ച് ചൈന

വധശ്രമത്തിനുശേഷമുള്ള ഡോണൾഡ് ട്രംപിന്റെ ചിത്രമുള്ള ടീ ഷർട്ട് വിൽപന അവസാനിപ്പിച്ച് ചൈന. ചൈനീസ് ഇ കൊമേഴ്സ് സ്ഥാപനത്തിലൂടെയുള്ള വിൽപനയാണ് നിർത്തിയത്. കഴിഞ്ഞ ശനിയാഴ്ച ട്രംപിന് വെടിയേറ്റ് മൂന്ന് മണിക്കൂറിനുള്ളിൽ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ടീ ഷർട്ട് വിൽപനയ്ക്ക് എത്തിയിരുന്നു. അസ്വസ്ഥമാക്കുന്ന ഉള്ളടക്കത്തോട് കൂടിയതെന്ന് വിശദമാക്കിയാണ് ടീ ഷർട്ട് വിൽപന ചൈന വിലക്കിയത്. ടോബോ ആൻഡ് ജെഡി ഡോട്ട് കോം എന്ന ചൈനീസ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെയുള്ള വിൽപനയാണ് നിർത്തിയത്.  ട്രംപിനെ നേരെയുണ്ടായ വധശ്രമം വലിയ രീതിയിൽ ആഗോളതലത്തിൽ…

Read More

തൊഴിലാളിക്ക് ദുഃഖം തീർക്കാൻ ‘സാഡ് ലീവ്’ കൊടുത്ത് ചൈനീസ് സ്ഥാപനം

ജോലി സമ്മര്‍ദ്ദത്തില്‍ മുങ്ങി ഒന്നിനും പറ്റാതെ ആശയകുഴപ്പത്തിലാണോ. എങ്കില്‍ നിങ്ങള്‍ക്ക് സാഡ് ലീവ് അഥവാ ദുഃഖം തീര്‍ക്കാനുള്ള ലീവെടുക്കാം. അതിനായി മേലധിക്കാരിയുടെ അനുമതി ആവശ്യമില്ല. ചൈനയിലാണ് ഈ പുതിയ തരത്തിലുള്ള അവധി പ്രഖ്യാപനം. ചൈനയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയായ ഫാറ്റ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് അവധി നല്‍കുന്നത് ”വിഷമകരമായ ദിനങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവാറുണ്ട്. അത് മനുഷ്യ സഹജമാണ്. തൊഴിലാളികളുടെ മാനസികാരോഗ്യവും മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്”.ഫാറ്റ് ഡോങിന്റെ ഉടമ യു ഡോങ് ലായ് മാധ്യങ്ങളോട് പറഞ്ഞു. ”ഇത്തരത്തില്‍ ദുഃഖ അവധി…

Read More

ഡോക്ടർമാർ വരെ ഞെട്ടി; ചൈനീസ് വനിതയുടെ കണ്ണിൽ 60 ജീവനുള്ള വിരകൾ

കണ്ണിനു കടുത്തവേദനയും ചൊറിച്ചിലുമായി എത്തിയ വനിതയെ പരിശോധിച്ചപ്പോൾ ഡോക്ടർ ഞെട്ടിപ്പോയി. വനിതയുടെ കണ്ണിൽ വിരകൾ. ഒന്നും രണ്ടുമല്ല, അറുപത് എണ്ണം. ചൈനയിലാണു സംഭവം. ചൈനയിലെ കുൻമിങ്ങ് പ്രവിശ്യയിലെ താമസക്കാരിയാണ് അവർ. അവരുടെ കൺപോളകൾക്കും കൃഷ്ണമണിക്കും ഇടയിലുള്ള സ്ഥലത്താണ് വിരകൾ ഇഴയുന്നതു കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ഡോക്ടർമാരെത്തി വിരകളെ നീക്കം ചെയ്യുകയായിരുന്നു. ചുറ്റുമുള്ള മൃഗങ്ങളിൽ നിന്നാണ് അവർക്ക് അണുബാധ പിടിപെട്ടതെന്നാണ് കരുതുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ഡോക്ടർമാർ അവളോടു ശുചിത്വം പാലിക്കാൻ ആവശ്യപ്പെട്ടു, പ്രത്യേകിച്ച് വളർത്തുമൃഗങ്ങളുമായി ഇടപഴകിയ ശേഷം. രോഗം…

Read More

ചൈനയിലെ സ്കൂളുകളിൽ പടർന്നുപിടിച്ച് അജ്ഞാത ന്യുമോണിയ

കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽനിന്നു പൂർണമായും കരകയറുന്നതിന് മുൻപ് തന്നെ ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും മറ്റൊരു പകർച്ചവ്യാധി. സ്കൂളുകളിൽ പടർന്നുപിടിക്കുന്നു. നിഗൂഢമായ ന്യുമോണിയ ആണ് പുതിയ ‘വില്ലൻ’. കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകൾക്ക് സമാനമായി ന്യുമോണിയ ബാധിതരെ കൊണ്ട് ആശുപത്രികൾ നിറയുകയാണ്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലുമാണ് സ്കൂൾ കുട്ടികളിൽ രോഗം പടരുന്നത്. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞു. മിക്ക സ്കൂളുകളിലും വിദ്യാർഥികളില്ലാത്തതിനാൽ അടച്ചിടേണ്ട അവസ്ഥയാണ്. രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, പനി എന്നിവയുൾപ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്….

Read More

വിഴിഞ്ഞത്ത് എത്തിയ കപ്പലിലെ ചൈനീസ് പൗരൻമാർക്ക് പുറത്ത് ഇറങ്ങാൻ കഴിയില്ല; വിസ അനുവദിക്കാതെ കേന്ദ്രം

ചൈനയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ക്രെയിനുമായി വന്ന ഷെങ്ഹുവ 15 കപ്പലിലെ ജീവനക്കാർക്ക് പുറത്ത് ഇറങ്ങാൻ കഴിയില്ല. കേന്ദ്രം വിസ അനുവദിക്കാത്തതിനെ തുടർന്നാണ് കപ്പലിലെ ജീവനക്കാർക്ക് പുറത്ത് ഇറങ്ങാൻ കഴിയാത്തത്. ഷാങ്ഹായ് പിഎംസിയുടെ ജീവനക്കാരായ 12 ചൈനീസ് പൗരന്മാരാണ് കപ്പലിലുള്ളത്. ക്രെയിൻ ഇറക്കാൻ ഇവരെ അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചു. മുന്ദ്രാ തുറമുഖത്തും ചൈനീസ് പൗരന്മാർക്ക് ഇറങ്ങാൻ അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ക്രെയ്ൻ ഇറക്കാൻ തുറമുഖത്ത് തന്നെ വിദഗ്ദ്ധർ ഉണ്ടായിരുന്നതിനാൽ ഈ കാര്യങ്ങൾക്ക് തടസമുണ്ടായില്ല….

Read More

ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കർശന നിലപാടു വേണമെന്ന ആവശ്യവുമായി ശശി തരൂർ

പ്രശ്നങ്ങളുണ്ടാകുമ്പോൾ ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ടു മാത്രം കാര്യമില്ല, ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കർശന നിലപാടു വേണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ രംഗത്ത്. ചൈനീസ് പാസ്പോർട്ടുള്ള ടിബറ്റുകാർക്ക് ഇനിമുതൽ സ്റ്റേപിൾഡ് വീസ നൽകണം. തയ്‌വാനെയും ടിബറ്റിനെയും ചൈനയുടെ ഭാഗമായി അംഗീകരിക്കരുതെന്നും തരൂർ ആവശ്യപ്പെട്ടു. അരുണാചൽ പ്രദേശും അക്‌സായി ചിൻ മേഖലയും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന പുറത്തിറക്കിയ 2023ലെ ഔദ്യോഗിക ഭൂപടത്തിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, പ്രതിഷേധം അറിയിച്ചതുകൊണ്ടു മാത്രം…

Read More

ചൈനീസ്, പാക് ഭീഷണി; മിഗ്-29 യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇന്ത്യ

ചൈനീസ് , പാക്കിസ്ഥാൻ ഭീഷണികളെ നേരിടാൻ ശ്രീനഗറിൽ പുതുക്കിയ മിഗ്–29 യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇന്ത്യ. നിലവിൽ ശ്രീനഗർ വ്യോമതാവളത്തിലുള്ള മിഗ്–21 വിമാനങ്ങൾക്ക് പകരമാണ് മിഗ്–29 എത്തുക. 2019ൽ ബാലക്കോട്ട് വ്യോമാക്രമണത്തിനുപിന്നാലെ പാക്കിസ്ഥാന്റെ എഫ്–16 വിമാനത്തെ വെടിവച്ചു വീഴ്ത്തിയത് മിഗ്–29 ആയിരുന്നു. ദീർഘദൂര മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളതാണ് മിഗ്–29. ഈ വർഷം ജനുവരിയിലാണ് ശ്രീനഗർ വ്യോമതാവളത്തിലേക്ക് മിഗ്–29 എത്തിച്ചത്. അന്നുമുതൽ കശ്മീർ താഴ്‌വരയിലും ലഡാക്ക് മേഖലയിലും സുരക്ഷാ പരിശോധനകൾ നടത്തിവരുന്നു.

Read More

മണിപ്പുരിൽ ആയുധങ്ങളുമായി മൂന്ന് അക്രമികൾ പിടിയിൽ

സംഘർഷം തുടരുന്ന മണിപ്പുരിൽ ആയുധങ്ങളുമായി മൂന്ന് അക്രമികൾ പിടിയിൽ. ഇവരിൽനിന്ന് ചൈനീസ് നിർമിത ആയുധങ്ങളുൾപ്പെടെ കണ്ടെത്തി. 3 ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നതിനു മുൻപേയാണ് അക്രമികളെ സൈന്യം പിടികൂടിയത്. ഇംഫാലിൽ സിറ്റി കൺവെൻഷൻ സെന്റർ പ്രദേശത്തു സംശയകരമായ നിലയിൽ കാറിൽ നാലുപേർ യാത്ര ചെയ്യുന്നുണ്ടെന്നു സുരക്ഷാസേനയ്ക്കു വിവരം ലഭിച്ചു. കാർ തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ യാത്രക്കാർ കടന്നുകളഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നു പേരെ സേന പിന്നാലെ ഓടി പിടികൂടി. ഇവരിൽനിന്നു ചൈനീസ് ഹാൻഡ് ഗ്രനേഡ്, ഡിറ്റണേറ്റർ…

Read More

ചൈനയുടെ രഹസ്യപ്പൊലീസ് സ്റ്റേഷൻ യുഎസിൽ : 2 പേർ അറസ്റ്റിൽ

ന്യൂയോർക്കിലെ മൻഹാറ്റനിലുള്ള ചൈനാടൗണിൽ രഹസ്യ ചൈനീസ് പൊലീസ് സ്റ്റേഷൻ നടത്തിയെന്നാരോപിച്ച് രണ്ടു പേരെ യുഎസ് അറസ്റ്റ് ചെയ്തു. ഓവർസീസ് പൊലീസ് സ്റ്റേഷനുകൾ എന്ന പേരിൽ അറിയപ്പെടുന്ന ചൈനീസ് രഹസ്യ പൊലീസ് സ്റ്റേഷനുകൾ നേരത്തെ തന്നെ കുപ്രസിദ്ധമാണ്. ചൈനീസ് വംശജരുള്ള പല രാജ്യങ്ങളിലായി നൂറിലധികം ഇത്തരം സ്റ്റേഷനുകളുണ്ടെന്ന് കഴിഞ്ഞ വർഷം അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

Read More

കോവിഡ് എങ്ങനെ ഉണ്ടായി?: ചൈനീസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

കോവിഡ് മഹാമാരിയുടെ ഉദ്ഭവം സംബന്ധിച്ച് ചൈനയുടെ ഗവേഷണ റിപ്പോർട്ട് പുറത്ത്. ആദ്യ കോവിഡ് കേസുകൾ സംഭവിച്ചതെന്നു കരുതപ്പെടുന്ന വുഹാനിലുള്ള ഹുനാൻ സീഫുഡ് മാർക്കറ്റിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഉപയോഗിച്ചുള്ള പ്രഥമ അംഗീകൃത ശാസ്ത്രീയപഠനമാണ് പുറത്തെത്തിയത്. മാർക്കറ്റിന്റെ പരിസരത്തു നിന്ന് ശേഖരിച്ച സാംപിളുകളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചവയിൽ വന്യമൃഗങ്ങളുടെ ജനിതകാംശമുണ്ട്. വന്യമൃഗങ്ങളിൽ നിന്നാണ് കോവിഡ് മനുഷ്യരിലേക്കെത്തിയതെന്ന വാദത്തെ ഇതു ബലപ്പെടുത്തുന്നതാണെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇതിൽ ഉറപ്പില്ലെന്നും വൈറസ് ബാധിതനായ ഒരാൾ ഈ മൃഗങ്ങളെ മാർക്കറ്റിൽ എത്തിച്ചാലും…

Read More