
എഐ കമാൻഡറെ സൃഷ്ടിച്ച് ചൈന; മനുഷ്യന്റെ ചിന്താ രീതിയെയും ദൗർബല്യങ്ങളെയും അനുകരിക്കും
എഐ സുപ്രീം കമാൻഡർ ആയി ലോകത്തെ നിയന്ത്രിക്കുന്നതും നാശത്തിലേക്കു നയിക്കുന്നതുമായ കഥകൾ നമ്മൾ സയൻസ് ഫിക്ഷൻ സിനിമകളിൽ കണ്ടിട്ടുണ്ടാവുമല്ലെ? എന്നാൽ ഈ ആശയം യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് ചൈന. ചൈനയിലെ ഷിജിയാഷുവാംഗിലുള്ള നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയിലെ ജോയിന്റ് ഓപ്പറേഷൻസ് കോളേജിലെ ലബോറട്ടറിയിൽ ഒരു എഐ കമാൻഡർ സൃഷ്ടിക്കപ്പെട്ടിരികയാണ്. നിലവിൽ ഈ കമാൻഡർ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ എല്ലാ ശാഖകളും ഉൾപ്പെടുന്ന വലിയ തോതിലുള്ള കംപ്യൂട്ടർ യുദ്ധ ഗെയിമുകളിൽ പരിശീലനം നടത്തുകയാണ്. നിലവില്‍ ലാബിൽ മാത്രമാണ് കമാൻഡറുടെ ഓപറേഷനുകൾ. മുൻകാല അനുഭവങ്ങൾ…