
സർജറി 5000 കിലോമീറ്റർ അകലെനിന്നും; ചരിത്രം സൃഷ്ടിച്ച് ചൈന
5000 കിലോമീറ്റർ അകലെ നിന്നുകൊണ്ട് ഒരു സർജറി ചെയ്യാൻ പറ്റുമോ? പറ്റുമെന്നാണ് ചൈന തെളിയിച്ചിരിക്കുന്നത്. ഇതോടെ ആരോഗ്യരംഗത്ത് അതിശയിപ്പിക്കുന്ന ഒരു ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ് ചൈന. ഗവേഷണത്തിന്റെയും സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഷാംഗായിൽ നിന്നുള്ള ഒരു സംഘം ഡോക്ടർമാർ കാഷ്ഗറിലുള്ള രോഗിയുടെ ശ്വാസകോശത്തിലെ ട്യൂമർനീക്കം ചെയ്തത്. വിശദമായ ക്ലിനിക്കൽ റിസർച്ച് നടത്തിയും തദ്ദേശീയമായി വികസിപ്പിച്ച സർജിക്കൽ റോബോട്ടുകളുപയോഗിച്ചുമാണ് സർജറി പൂർത്തിയാക്കിയത്. സർജറിക്ക് നേതൃത്വം വഹിച്ചത് ചീഫ് സർജനായ ഡോ. ലുവോ കിങ്ക്വാനാണ്. തദ്ദേശീയമായി വികസിപ്പിച്ച ഈ സർജിക്കൽ റോബോട്ടിന്റെ സാധ്യതകൾ…