ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയിൽ പൊടുന്നനെ പൂക്കൾ; അന്യഗ്രഹജീവികളുണ്ടോ അറ്റക്കാമയിൽ?

ലോകത്തെ ഏറ്റവും വരണ്ട മേഖലയായ വടക്കൻ ചിലിയിലെ അറ്റക്കാമ മരുഭൂമിയിൽ അവിചാരിതമായി പെയ്ത മഴയെത്തുടർന്ന് പർപ്പിൾ പൂക്കൾ വിരി‍ഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിലാകെ നിറഞ്ഞിരുന്നു. അപൂർവമായി പർപ്പിൾ പൂക്കൾ ഇവിടെ വിരിയുമെങ്കിലും അത് സെപ്റ്റംബറിനും നവംബറിലുമിടയിലാണ് സംഭവിക്കാറ്. എന്നാൽ ഇത്തവണ കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ മൂലമുള്ള മഴയാണ് പാത്ത ഡെ ​ഗ്വനാകോ എന്ന ഈ പൂക്കൾ നേരത്തെ വിരിയാൻ കാരണമായത ഇത് മാത്രമല്ല അനേകം കൗതുകകരമായ സംഭവങ്ങൾ നടക്കുന്ന ഒരു മേഖലയാണ്…

Read More

​ഗാലക്സിയെ കൈക്കുള്ളിലാക്കാൻ ദൈവത്തിന്റെ കൈ; വിസ്മയമായി ആകാശ പ്രതിഭാസം

ആകാശത്ത് ഒരു കൈ കണ്ടു, ശാസ്ത്രലോകം അതിനെ ദൈവത്തിന്റെ കൈ എന്ന് വിളിച്ചു. പ്രപഞ്ചത്തെ അടുത്തറിയാൻ ശ്രമിക്കുമ്പോൾ നമുക്കത് പല അത്ഭുതങ്ങളും ഇങ്ങനെ കാട്ടിതന്നുകൊണ്ടിരിക്കും. അത്തരമൊരു പ്രതിഭാസമാണ് ദൈവത്തിന്റെ കൈയും. ചിലിയിലെ വിക്ടർ എം ബ്ലാങ്കോ ടെലിസ്‌കോപ്പിൽ സ്ഥാപിച്ച ഡാർക്ക് എനർജി കാമറയാണ് ഈ അപൂർവ പ്രതിഭാസം പകർത്തിയത്. കൈയുടെ ആകൃതി കാരണമാണ് ഇതിന് ‘ദൈവത്തിന്‍റെ കൈ’ എന്ന വിളിപ്പേര് ലഭിച്ചത്. ഈ ഘടന വാതകങ്ങളുടെയും പൊടിയുടെയും കൂട്ടമാണ്. സമീപത്തുള്ള നക്ഷത്രങ്ങളിൽ നിന്നുള്ള കനത്ത വികിരണങ്ങൾ കാരണമാണ്…

Read More

കടലിനടിയിൽ നൂറിലധികം പുതിയ ജീവിവർ​​​​ഗങ്ങൾ, മലനിരകൾ; വിസ്മയമായി ഈസ്റ്റർ ദ്വീപ്

ചിലിയുടെ അധീനതയിലുള്ള ഈസ്റ്റർ ദ്വീപിൽ ഷ്മിറ്റ് സമുദ്രഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ കണ്ടെത്തിയത് അൻപതോളം പുതിയ ജീവിവർഗങ്ങളെ. ചിലിയുടെ തീരദേശങ്ങളിലുള്ള സമുദ്രാന്തർ ജീവികളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഗവേഷകർ റാപാ നൂയി എന്നും അറിയപ്പെടുന്ന ഈസ്റ്റർ ദ്വീപിൽ എത്തിയത്. കണ്ടെത്തിയതിൽ പുതിയ ഇനം കണവ, ഞണ്ട്, ചെമ്മീൻ, നക്ഷത്ര മത്സ്യങ്ങൾ, സ്പോഞ്ചുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഏതാണ്ട് 78,000 കിലോമീറ്റർ ചുറ്റളവിൽ കടലിന്‍റെ അടിത്തട്ട് അളക്കാനും ഈ ഗവേഷണത്തിലൂടെ സാധിച്ചതായാണ് ​ഗവേഷകർ പറയുന്നത്. ഇതുവരെ തിരിച്ചറിയാതെ പോയ മൂന്ന് മലനിരകൾ കൂടി…

Read More