
ഈ നരാധമനാണോ അധ്യാപകൻ..?; ഫോണിൽ കണ്ടെത്തിയത് 5000 കുട്ടികളുടെ നഗ്‌ന വീഡിയോ
മാതാ-പിതാ-ഗുരു ദൈവം എന്നാണല്ലോ ഭാരതീയ സങ്കൽപ്പം. എന്നാൽ ചില അധ്യാപകർ ചെകുത്താന്മാരുടെ ജന്മമാണ്. ബംഗളൂരുവിലെ മൊറാർജി ദേശായി സ്‌കൂളിലുണ്ടായ സംഭവം സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. അധ്യാപകന്റെ മൊബൈൽ ഫോണിൽനിന്ന് 5000ലധികം നഗ്നവീഡിയോകൾ കണ്ടെത്തിയ സംഭവമാണ് എല്ലാവരെയും ഞെട്ടിച്ചത്. റസിഡൻഷ്യൽ സ്‌കൂളിൽ നിന്ന് പെൺകുട്ടികളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതിൽ കർണാടക ഹൈക്കോടതി ഞെട്ടൽ രേഖപ്പെടുത്തി. കോലാർ ജില്ലയിലെ മാലൂർ താലൂക്കിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ ചിത്രകലാ അധ്യാപകൻ മുനിയപ്പയ്ക്ക് എതിരെയാണ് പോക്സോ കേസിൽ എഫ്ഐആർ ഫയൽ ചെയ്തത്. റസിഡൻഷ്യൽ…