കുട്ടികൾക്ക് വാഹനം നൽകിയാൽ കടുത്ത ശിക്ഷ: വീണ്ടും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

കുട്ടികള്‍ക്ക് വാഹനം ഓടിക്കാനായി നല്‍കുന്ന രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വീണ്ടും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് എംവിഡി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമം വകുപ്പ് 180, 181 പ്രകാരമാകും കേസെന്നും പിഴ കൂടാതെ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും എംവിഡി വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വയസ് വരെ കുട്ടിക്ക് ഇന്ത്യയിലെവിടെ നിന്നും ലൈസന്‍സോ ലേണേഴ്സോ എടുക്കുന്നതിന് വിലക്കുണ്ടാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ്…

Read More

കുട്ടികളുടെ പോഷണത്തിൽ മാതാപിതാക്കള്‍ അറിയണം ഇക്കാര്യങ്ങള്‍

‘ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം’ ഒരു ആപ്തവാക്യം തന്നെ. നാളെത്തെ സമൂഹത്തിന്റെ വാഗ്ദാനങ്ങളെ ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കുക എന്നുള്ളത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ ആദ്യഘടകമായ കുടുംബം തന്നെയാണ് ഇത് ഏറ്റെടുക്കേണ്ടത്. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസിനു സ്ഥാനം. ആരോഗ്യപരമായി ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്ന കാലമാണ് കുട്ടിക്കാലം. യഥാര്‍ഥത്തില്‍, വ്യക്തിജീവിതത്തിന്റെ അടിത്തറ പാകുന്ന സമയം തന്നെയാണ് ബാല്യം. ശാരീരികതലത്തില്‍ മാത്രമല്ല, ബൗദ്ധികവും മാനസികവും പിന്നെ, സാമൂഹികവുമായ തലങ്ങളില്‍ വ്യക്തിയുടെ വളര്‍ച്ചയ്ക്കു തുടക്കം കുറിക്കുന്നത് ബാല്യത്തിലാണ്. പക്ഷേ, ഏറ്റവുമധികം വെല്ലുവിളികള്‍…

Read More

സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ 22799 കേസുകളാണ് അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം 5315 കേസുകളും എടുത്തു. 2020 ന് ശേഷം അതികമങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. 2016 ല്‍ 2879 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 2017 ല്‍ ഇത് 3562 ആയി ഉയര്‍ന്നു. 2018 ല്‍ കേസുകള്‍ 4253 ആയി….

Read More

ഹൃദയത്തെ സ്പർശിക്കുന്ന വീഡിയോ!; റോഡരികിലിരുത്തി മക്കളെ പഠിപ്പിക്കുന്ന പഴക്കച്ചവടക്കാരി, ചേർത്തുപിടിച്ച് സോഷ്യൽ മീഡിയ

അറിവ് ആഗ്രഹിക്കുന്നവർക്കു സ്ഥലം പ്രശ്നമല്ല. എവിടെയിരുന്നും പഠിക്കാം. വഴിവിളക്കിന്‍റെ വെളിച്ചത്തിൽ ഇരുന്നു പഠിച്ച് വലിയവരായ ധാരാളം പേർ ലോകത്തുണ്ട്. ഇപ്പോൾ കർണാടകത്തിൽനിന്നുള്ള വീഡിയോ ആണ് വൈറലായിരിക്കുന്നത്. റോഡരികിലിരുത്തി പഴക്കച്ചവടക്കാരിയായ അമ്മ തന്‍റെ കുട്ടികളെ പഠിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഉന്തുവണ്ടിയിൽ പഴങ്ങൾ വിൽക്കുന്ന സ്ത്രീയാണ് തന്‍റെ കുട്ടികളെ റോഡരികിലിരുത്തി പഠിപ്പിക്കുന്നത്. ഇതിനിടയിൽ കച്ചവടവും നടക്കുന്നുണ്ട്. ജോലിയും കുട്ടികളുടെ കാര്യവും ഒരുമിച്ചു കൊണ്ടുപോകുന്ന അവർക്ക് ആശംസകൾ നേരുകയാണ് ലോകം. ജാർ‌ഖണ്ഡിൽനിന്നുള്ള വ്യക്തിയാണ് എക്സിൽ (ട്വിറ്റർ) വീഡിയോ പോസ്റ്റ്…

Read More

കാണാതായ ആദിവാസി യുവതിയെയും മക്കളെയും രണ്ടുവര്‍ഷത്തിന് ശേഷം പോലീസ് കണ്ടെത്തി

നിലമ്പൂര്‍ പോത്തുകല്ലില്‍നിന്ന് കാണാതായ ആദിവാസി യുവതിയെയും മക്കളെയും രണ്ടുവര്‍ഷത്തിന് ശേഷം പോലീസ് കണ്ടെത്തി. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട കുനിപ്പാല ആദിവാസി കോളനിയിലെ മിനി, മക്കളായ രമേശ്, രഞ്ജിത്ത് എന്നിവരെയാണ് തമിഴ്‌നാട്ടില്‍നിന്ന് കണ്ടെത്തിയത്. 2021-ലാണ് മിനിയെയും മക്കളെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് മലപ്പുറം എസ്.പി. എസ്.സുജിത് ദാസിന്റെയും നിലമ്പൂര്‍ ഡിവൈ.എസ്.പി.യുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. രണ്ടുവര്‍ഷം നീണ്ട പോലീസിന്റെ പ്രയത്‌നമാണ് ഫലം കണ്ടതെന്നും യുവതിയും മക്കളും ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടിരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു….

Read More

കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിൽ വർധന; കേരളത്തിൽ ഏഴ് വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടത് 214 കുട്ടികൾ

കേരളത്തിൽ ഏഴു വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടത് 214 കുട്ടികൾ. കുട്ടികൾക്കെതിരായ അതിക്രമങ്ങളിലും വൻ വർധനയെന്ന് പൊലീസിന്റെ കണക്കുകൾ പറയുന്നു. 2016 മുതൽ 2023 മേയ് വരെ കുട്ടികൾക്ക് എതിരെയുള്ള ആക്രമണങ്ങളുടെ എണ്ണം 31,364 ആണ്. 9,604 കുട്ടികൾക്കു നേരെയാണ് ലൈംഗികാതിക്രമം നടന്നത്. കഴിഞ്ഞ 7 വർഷത്തിനിടെ സംസ്ഥാനത്ത് കൊലപാതകക്കേസുകളിൽ 159 ഇതരസംസ്ഥാനത്തൊഴിലാളികൾ പ്രതികളായി. 118 കേസുകളിലായാണിത്. 2013ൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻ‍ഡ് ടാക്സേഷൻ നടത്തിയ സർവേയിൽ കേരളത്തിൽ 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണു കണ്ടെത്തിയത്. 2021ലെ…

Read More

ഹൈദരാബാദിൽ മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി

ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ കുശൈ​ഗുഡ പ്രദേശത്ത് ശനിയാഴ്ച്ചയാണ് വിഷം കഴിച്ച നിലയിൽ കുടുംബത്തിലെ നാലുപേരെ കണ്ടതെന്ന് പൊലീസ് പറയുന്നു. സതീഷ്-വേദ ദമ്പതികളും അവരുടെ ഒൻപതും അഞ്ചും വയസ്സുള്ള മക്കളുമാണ് മരിച്ചത്.  വെള്ളിയാഴ്ച്ച രാത്രി സംഭവം നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. പൊലീസിന് വിവരം ലഭിക്കുന്നത് ശനിയാഴ്ച്ച ഉച്ചക്കു ശേഷമാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ….സതീഷ്-വേദ ദമ്പതികൾക്ക് രണ്ടു മക്കളാണ്. ഈ രണ്ടു കുട്ടികളും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരാണ്. നേരത്തെ നിരവധി തവണ ചികിത്സ…

Read More

സൗദിയിൽ ഭാര്യയെയും 7 മക്കളെയും ഉപേക്ഷിച്ച് മലയാളി; താങ്ങായി ‘സാന്ത്വന സ്പർശം

ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മലയാളിയായ ഭർത്താവ് കടന്നുകളഞ്ഞതോടെ നിത്യവൃത്തിക്ക് ഗതിയില്ലാതെ കുടുംബം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദാണ് സോമാലിയൻ സ്വദേശിയായ ഭാര്യ ഹാജറ മുഅ്മിനയേയും ആറ് മക്കളേയും ഉപേക്ഷിച്ച് 13 വർഷം മുമ്പ് നാട്ടിലേക്ക് കടന്നത്. ഹാജറ ഈ സമയത്ത് ഏഴാമതും ഗർഭിണിയായിരുന്നു. പിന്നീട് മജീദ് സൗദിയിലേക്ക് മടങ്ങിവന്നില്ല. തുടക്കത്തിൽ കുടുംബത്തിന് മജീദ് സഹായം എത്തിച്ചിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. സൗദിയിൽ ജീവിക്കാനുള്ള രേഖകളില്ലാത്തതിനാൽ രണ്ട് ആൺകുട്ടികളെ പൊലീസ് പിടികൂടി സൗദിയിൽ നിന്ന് സൊമാലിയയിലേയ്ക്ക് തിരിച്ചയച്ചു….

Read More