മക്കളെ കുറിച്ചും അച്ഛനെ കുറിച്ചും തുറന്നു പറഞ്ഞ് നടൻ ദിലീപ്

പൊതുവേദിയിൽ മക്കളെ കുറിച്ചും അച്ഛനെ കുറിച്ചും തുറന്നു പറഞ്ഞ് നടൻ ദിലീപ്. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്കൂളിന്റെ വാർഷികാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് അച്ഛനെക്കുറിച്ചും അദ്ദേഹവുമായി ഉണ്ടായിരുന്ന അടുപ്പത്തെ കുറിച്ചും ദിലീപ് മനസ് തുറന്നത്. ചെറുപ്പത്തിൽ അച്ഛൻ തന്നോട് ഒട്ടും സൗഹൃദത്തോടെ പെരുമാറിയിട്ടില്ലെന്നും അടുത്തിടപഴകി വന്നപ്പോഴേക്കും തന്നെ വിട്ടു പോയെന്നും ദിലീപ് പറയുന്നു. ഗോകുലം ഗോപാലനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചടങ്ങിൽ മുഖ്യാതിഥിയായി ദിലീപ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ‘എന്റെ ചെറുപ്പത്തിൽ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, എന്റെ അച്ഛന് എന്നോടു കുറിച്ചു കൂടി…

Read More

കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ല: മന്ത്രി വി ശിവൻകുട്ടി

പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല. അധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് ഒരു ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ്…

Read More

മക്കളെ കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. 

Read More

കുട്ടികളെ വെയിലത്ത് നിർത്തണ്ട എന്ന് തന്നെയാണ് അഭിപ്രായം; എം.വി ​ഗോവിന്ദൻ

മുഖ്യമന്ത്രിയും മന്ത്രിമാരും പോകുമ്പോൾ കുട്ടികൾ അഭിവാദ്യം ചെയ്താൽ എന്താണ് തെറ്റ്. കുട്ടികളെ വെയിലത്തു നിർത്തണ്ട എന്ന് തന്നെയാണ് അഭിപ്രായമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കേസ് എടുത്തത് ബാലാവകാശ കമീഷനോട് ചോദിക്കണം. കുട്ടികൾ അഭിവാദ്യം ചെയ്തതിനെ വക്രീകരിച്ചുവെന്നും നവകേരള സദസിനായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ എംവി ​ഗോവിന്ദൻ പ്രതികരിച്ചു.  ലീഗിനെ പൊക്കാനുമില്ല താഴ്ത്താനുമില്ല. ജനാധിപത്യപരമായ കാര്യങ്ങളിൽ ലീഗ് ശരിയായ കാര്യങ്ങൾ സ്വീകരിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. നവകേരള സദസിൽ കിട്ടുന്ന എല്ലാ പരാതികൾക്കും പരിഹാരം കാണുമെന്നും എംവി…

Read More

ഗാസയിൽ പരിക്കേറ്റ കുട്ടികളുമായി രണ്ടാം വിമാനം അബൂദബിയിൽ

ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളുമായി രണ്ടാമത്തെ വിമാനം അബൂദബിയിലെത്തി. കുട്ടികളും കുടുംബാംഗങ്ങളുമടക്കം 50 പേരടങ്ങളുന്ന വിമാനമാണ് എത്തിയത്. കുട്ടികൾക്ക് അബൂദബിയിലെ വിവിധ ആശുപത്രികളിൽ ചികിൽസ ആരംഭിച്ചു. മെഡിക്കൽ ജീവനക്കാരും ക്യാബിൻ ക്രൂവും ഉൾപ്പെടെ 50 ലേറെ പേരാണ് അൽ അരിഷ് വിമാനത്താവളത്തിൽ നിന്നും ഇന്ന് അബുദാബിയിലെത്തിയത്. അർബുദരോഗ ബാധിതരും ഇന്ന് എത്തിയ വിമാനത്തിലുണ്ട്. കുടുതൽ വിമാനങ്ങൾ അടുത്തദിവസങ്ങളിൽ യു.എ.ഇയിലെത്തും. പലസ്തീനിൽ പരിക്കേറ്റ 1000 കുട്ടികളെയും, 1000 അർബുദ രോഗികളെയുംചികിത്സക്കായി എത്തിക്കാൻ യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…

Read More

ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾ കഴിഞ്ഞ വർഷം മീസിൽസ് വാക്‌സിനെടുത്തിട്ടില്ല; ലോകാരോഗ്യസംഘടന

ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾ 2022-ൽ മീസിൽസിനുള്ള പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. സി.ഡിസി.(US Centers for Disease Control and Prevention )-യുടേയും ലോകാരോഗ്യസംഘടനയുടേയും റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഉയർന്ന പകർച്ചാസാധ്യതയുള്ള മീസിൽസ് അഥവാ അഞ്ചാംപനി തടയുന്നതിൽ പ്രതിരോധകുത്തിവെപ്പ് പ്രധാനമാണ്. 194 രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ ശേഖരിച്ചാണ് മീസിൽസ് കുത്തിവെപ്പിന്റെ പുരോഗതി പരിശോധിച്ചത്. തുടർന്നാണ് മീസിൽസിനുള്ള പ്രതിരോധകുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യയും ഉൾപ്പെട്ടത്. ഇന്ത്യയിൽ പത്തുലക്ഷത്തിലധികം കുട്ടികൾക്കാണ് കുത്തിവെപ്പ് കിട്ടാതിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയേക്കൂടാതെ നൈജീരിയ, ഡെമോക്രാറ്റിക്…

Read More

ഇസ്രായേൽ ക്രൂരതയിൽ കൊല്ലപ്പെടുന്ന കുട്ടികൾക്ക് ഐക്യദാർഢ്യവുമായി ഖത്തറിലെ എജ്യൂക്കേഷൻ എബൗ ആൾ

ഗസ്സയിലെ ഇസ്രായേൽ ക്രൂരതയിൽ കൊല്ലപ്പെടുന്ന കുട്ടികൾക്ക് ഐക്യദാർഢ്യവുമായി ഖത്തറിലെ ഓക്‌സിജൻ പാർക്കിൽ കുട്ടികളും കുടുംബങ്ങളും ഒന്നിക്കുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രവർത്തന സംഘടനയായ ‘എജ്യൂക്കേഷൻ എബൗ ആൾ’ ആണ് കുട്ടികൾക്കുവേണ്ടി പ്രത്യേക ഐക്യദാർഢ്യമൊരുക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും അഭ്യർഥനകൾ തള്ളി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരപരാധികളെ കൂട്ടക്കൊല നടത്തുകയാണ് ഇസ്രായേൽ. ഈ സാഹചര്യത്തിൽ നവംബർ 17 വെള്ളിയാഴ്ച എജ്യുക്കേഷൻ സിറ്റിയിലെ ഓക്‌സിജൻ പാർക്കിൽ ‘ചിഡ്രൻ എബൗ ആൾ’ എന്ന തലക്കെട്ടിലാണ് സംഗമം. ഉച്ച…

Read More

ഉത്തർപ്രദേശിൽ രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച് ഐ വി ബാധിച്ച സംഭവം; ബിജെപിക്ക് എതിരെ വിമർശനവുമായി കോൺഗ്രസ്

ഉത്തര്‍പ്രദേശ് കാൺപൂരിൽ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസും അടക്കം ബാധിച്ച സംഭവത്തില്‍ ബിജെപിയെ പ്രതിസ്ഥാനത്ത്  നിര്‍ത്തി കോണ്‍ഗ്രസ്. ബിജെപിയുടേത് മാപ്പര്‍ഹിക്കാത്ത ക്രൂരതയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ‘ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തെ ഇരട്ടി രോഗാവസ്ഥയിൽ ആക്കിയിരിക്കുകയാണ്. കാണ്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തലസീമിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 14 കുട്ടികള്‍ക്കാണ് രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ സ്ഥിരീകരിച്ചത്. ഈ അശ്രദ്ധ ലജ്ജാകരമാണെന്നും.’ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ…

Read More

ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈയില്‍ ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. മാതാപിതാക്കള്‍ നോക്കിനില്‍ക്കെ ഇന്ന് ഉച്ചയോടെ ചെന്നൈയിലെ താംബരത്താണ് ദാരുണമായ അപകടമുണ്ടായത്. പൂജ അവധിക്ക് ചെന്നൈയിലെത്തിയതാണ് ഇവരെന്നാണ് വിവരം. റെയില്‍വെ പാളത്തിലൂടെ നടന്നുവരുന്നതിനിടെ പിന്നില്‍നിന്നെത്തിയ ട്രെയിന്‍ മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇവര്‍ക്ക് പിന്നിലായി ഇവരുടെ മാതാപിതാക്കളുമുണ്ടായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കേള്‍വിശേഷിയില്ലാത്തതിനാല്‍ ട്രെയിന്‍ വരുന്നത് മൂവരും അറിഞ്ഞില്ല. ഇതാണ് അപകടകാരണമെന്നാണ്…

Read More

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയിൽ ചൂണ്ടുവിരൽ കൊണ്ട് ആദ്യക്ഷരം. പിന്നെ പൊന്നു തൊട്ട് നാവിൽ അക്ഷര മധുരം. വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുട്ടികൾ ആദ്യാക്ഷരമെഴുതി. സംസ്ഥാനത്തെ സരസ്വതീ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ അക്ഷരം കുറിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളിലും വായനശാലകളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ചടങ്ങുകളും ആഘോഷവുമാണ് തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലുമടക്കം നടന്നത്. തുഞ്ചൻപറമ്പിൽ രാവിലെ 4.30 മുതൽ വിദ്യാരംഭം…

Read More