
മതിയായ രേഖകളില്ലാതെ മണിപ്പൂരിൽ നിന്ന് കേരളത്തിലേക്ക് കുട്ടികളെ എത്തിയച്ച സംഭവം ; അന്വേഷണം പുരോഗമിക്കുന്നു, കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
മതിയായ രേഖകളില്ലാതെ മണിപ്പൂരിൽ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. കുട്ടികളെ കൊണ്ടുവന്ന തിരുവല്ല മനക്കച്ചിറ ആസ്ഥാനമായ സത്യം മിനിസ്ട്രീസിനെതിരെയാണ് അന്വേഷണം. സ്ഥാപനത്തിനെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ശിശുക്ഷേമ സമിതി സർക്കാറിന് കൈമാറും. മണിപ്പൂരിൽ നിന്ന് കൊണ്ടുവന്ന മുഴുവൻ കുട്ടികളെയും കണ്ടെത്തിയില്ല എന്ന ഗുരുതര ആരോപണം സത്യം മിനിസ്ട്രീസ് നേരിടുന്നുണ്ട്. ശിശുക്ഷേമ സമിതി ആദ്യം പരിശോധനയ്‌ക്കെത്തിയ വേളയിൽ അമ്പതിലേറെ കുട്ടികളാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം 28…