
ഇന്ത്യയിലെ നഗരങ്ങളിൽ 70% കുട്ടികളും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ജെനറേറ്റീവ് എ.ഐ ഉപയോഗിക്കുന്നു എന്ന് റിപ്പോർട്ട്
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ്ല്ലാം കുട്ടികൾ പഠനാവശ്യങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ‘ഗേറ്റ്‌വേ കൺസൾട്ടിംഗ്’ എന്ന പബ്ലിക് പോളിസി റിസർച്ച് സ്ഥാപനമാണ് ‘ജെനറേറ്റീവ് എ.ഐ യുഗത്തിൽ കുട്ടികളുടെ പഠനവും വിമർശനാത്മക ചിന്താശേഷിയും മെച്ചപ്പെടുന്നു’ എന്ന തലക്കെട്ടിൽ ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ, ബംഗളൂരു, കൊൽക്കത്ത, പുണെ, അഹമ്മദാബാദ് എന്നിങ്ങനെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നുള്ള 1,040 രക്ഷിതാക്കളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിൽ 77ശതമാനം രക്ഷിതാക്കളും…