
ഫുജൈറയിൽ കുട്ടികളുടെ പുസ്തകോത്സവം പ്രഖ്യാപിച്ചു
ഷാർജ പുസ്തകോത്സവത്തിന്റെ രൂപത്തിൽ ഫുജൈറയിലും രാജ്യാന്തര തലത്തിൽ കുട്ടികളുടെ പുസ്തകോത്സവം പ്രഖ്യാപിച്ചു. ഒക്ടോബർ 13 മുതൽ 19 വരെ അൽ ബൈത്ത് മിത്വാഹിദ് ഹാളിലാണ് ചിൽഡ്രൻ ബുക്ക് ഫെയർ സംഘടിപ്പിക്കുകയെന്ന് ഫുജൈറ കൾചർ ആൻഡ് മീഡിയ അതോറിറ്റി (എഫ്.സി.എം.എ) അറിയിച്ചു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ രക്ഷാകർതൃത്വത്തിന് കീഴിലായിരിക്കും മേള സംഘടിപ്പിക്കുന്നത്. യു.എ.ഇക്കകത്തും പുറത്തുമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക, കലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫുജൈറ കിരീടാവകാശിയുടെ ഓഫിസ്,…