കേരളത്തിലെ മാധ്യമപ്രവർത്തനം നിലവാരക്കുറവ് നേരിടുന്നു; പി.പി ദിവ്യ ചെറുപ്പം മുതൽ സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നയാൾ: ആർ ബിന്ദു

പി പി ദിവ്യ ചെറുപ്പം മുതൽ സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നയാളെന്ന് മന്ത്രി ആര്‍ ബിന്ദു. അത് ആർക്കും നിഷേധിക്കാനാകില്ല. പാര്‍ട്ടി നടപടിയെടുക്കുന്നില്ലെന്ന് ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ നടപടിയെടുത്തപ്പോള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. കുറേകൂടി നിർമാണാത്മകമായി മാധ്യമങ്ങൾ പ്രവർത്തിക്കണമെന്നും മന്ത്രി വിമർശിച്ചു. കേരളത്തിലെ മാധ്യമപ്രവർത്തനം നിലവാരക്കുറവ് നേരിടുന്നുവെന്ന് മന്ത്രി പറഞ്ഞു. പി പി ദിവ്യക്കെതിരെ പാർട്ടി നടപടി എടുക്കുന്നില്ല എന്നായിരുന്നു ഇതുവരെ ചർച്ച. നടപടിയെടുത്തപ്പോൾ അതിനെപ്പറ്റിയായി ചർച്ച. ചർച്ചക്ക് എന്തെങ്കിലും വിഷയം വേണമെന്ന് മന്ത്രി പറഞ്ഞു. പി പി ദിവ്യക്ക് ജാമ്യം…

Read More

സഹോദരന് സർവസ്വാതന്ത്ര്യം, എനിക്ക് മുന്നിൽ വിലക്കുകൾ: തുറന്ന് പറഞ്ഞ് മല്ലിക ഷെരാവത്

പെണ്ണായതിന്റെ പേരിൽ കുട്ടിക്കാലത്ത് കുടുംബത്തില്‍ നിന്നടക്കം വിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടി മല്ലിക ഷെരാവത്ത്. അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബത്തില്‍ നിന്ന് തന്നെ ആരും പിന്തുണച്ചിരുന്നില്ലെന്ന് നടി പറഞ്ഞു. തന്നോട് വേർതിരിവ് കാണിച്ചിരുന്നുവെന്നും സഹോദരന് സർവസ്വാതന്ത്ര്യവും നൽകിയപ്പോൾ തനിക്ക് മുന്നിൽ വിലക്കുകളായിരുന്നുവെന്നും മല്ലിക പറയുന്നു. ഒരു അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. എന്നോട് മാതാപിതാക്കള്‍ വിവേചനം കാണിച്ചിട്ടുണ്ട്. എന്തിനാണ് ഈ വിവേചനമെന്നോര്‍ത്ത് ഞാന്‍ വളരെയധികം വിഷമിച്ചിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോള്‍ എനിക്കത് മനസിലായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അറിയാം. അവരെപ്പോഴും പറയാറുണ്ട്…

Read More

കുട്ടിക്കാലത്തെ ഓണം പലപ്പോഴും അച്ഛനൊപ്പം ലൊക്കേഷനിലായിരുന്നു: വിനീത ശ്രീനിവാസൻ

ശ്രീ​നി​വാ​സ​നെ​പ്പോ​ലെ തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യാ​ണ് മ​ക​ൻ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ച​ല​ച്ചി​ത്ര​സ​ഞ്ചാ​രം. ഗാ​യ​ക​ൻ, ന​ട​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ, നി​ർ​മാ​താ​വ് എ​ന്നീ മേ​ഖ​ല​യി​ൽ തി​ള​ങ്ങു​ന്ന വി​നീ​ത് ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലി​ടം നേ​ടി. കുട്ടിക്കാലത്തെ ചില ഓ​ണ​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കുകയാണ് വിനീത്. ത​ല​ശേ​രി​യി​ലെ പൂ​ക്കോ​ട് എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു ഞ​ങ്ങ​ൾ കു​ട്ടി​ക്കാ​ല​ത്തു താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ടി​ന​ടു​ത്തു സ​മ​പ്രാ​യ​ക്കാ​രാ​യ ധാ​രാ​ളം കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. അ​വ​രോ​ടൊ​പ്പം പൂ​പ​റി​ക്കാ​ൻ പോ​കും. അ​ത്തം മു​ത​ൽ തി​രു​വോ​ണം വ​രെ ആ​ഘോ​ഷ​ങ്ങ​ളാ​ണ്. സ​ന്തോ​ഷ​മു​ള്ള കാ​ര്യം ഓ​ണ സ​മ​യ​ത്ത് സ്കൂ​ൾ അ​വ​ധി​യാ​ണ​ല്ലോ എ​ന്ന​താ​ണ്. പ​ഠി​ക്കാ​ൻ പ​റ​ഞ്ഞു…

Read More

ഓണത്തിന് അമ്മമ്മയുടെ സ്പെഷൽ പായസം ഉണ്ടാകും… അടിപൊളി: അനശ്വര രാജൻ

യുവതാരം അനശ്വര രാജൻ കുട്ടിക്കാലത്തെ ഓണാഘോഷങ്ങളും കൂട്ടുകാരുമൊത്തുള്ള നിമിഷങ്ങളും പങ്കുവയ്ക്കുകയാണ്: “കണ്ണൂർ ആലക്കാട് കോറത്താണ് ജനിച്ചതും വളർന്നതും. പക്കാ നാട്ടിൻപുറം. കുട്ടിക്കാലത്തെ ഓർമകൾ ഒരുപാടുണ്ട്. കുളത്തിൽ കുളിക്കാൻ പോകും. സന്ധ്യയായാലും ഞങ്ങൾ തിരിച്ചുകയറില്ല. അപ്പോൾ അമ്മ വടിയെടുത്തുവരും. മഴയത്തും മണ്ണിലും കളിച്ചിട്ടുണ്ട്. ഊഞ്ഞാലാടും. എത്രയോ തവണ ഊഞ്ഞാലിൽ നിന്ന് വീണിട്ടുണ്ട്. നാട്ടിൽ കുറെ കൂട്ടുകാരുണ്ടായിരുന്നു. ഞാൻ കോണ്‍മെന്‍റ് സ്കൂളിലാണ് പഠിച്ചത്. അതുകൊണ്ട് സ്കൂളിൽ വലിയ ഓർമകളൊന്നുമില്ല. നല്ല ഓർമകൾ എന്‍റെ നാട്ടിൽത്തന്നെയാണ്. ഓണത്തിനു പൂപറിക്കാൻ ഞങ്ങൾ ഒരു…

Read More

കമലിൻ്റെ ” ഗുണക്ക് ഇനിയുമൊരു ബാല്യമോ …?

കമൽഹാസൻ്റെ ഗുണ അതിൻ്റെ സമയകാലത്തെക്കാൾ മുന്നിലായിരുന്നു, ആരാധകർ ഇപ്പോൾ വീണ്ടും ആ സിനിമ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഉലഗനായകൻ കമൽഹാസൻ്റെ 1991-ൽ പുറത്തിറങ്ങിയ ഗുണ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ കൺമണി അൻപോട് കടലൻ… കൂടാതെ കമലിൻ്റെയും റോഷിനിയുടെയും ചിത്രങ്ങളും ഉൾക്കൊള്ളിച്ചാണ് മഞ്ഞുമ്മേൽ ബോയ്സ് ആരംഭിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത ഈ മലയാള സിനിമ ഒരു അതിജീവന നാടകമാണ്, രണ്ട് പതിറ്റാണ്ടിലേറെ മുമ്പ് കമൽഹാസൻ ചിത്രം ചിത്രീകരിച്ച ഗുണ ഗുഹയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ന്, മഞ്ഞുമ്മേൽ ബോയ്സ് തമിഴ്‌നാട്ടിലെ…

Read More

പഠനത്തിൽ മോശമാണെന്ന ധാരണ തകർത്തു, 40 പേരുള്ള ക്ലാസിൽ എസ്എസ്എൽസി ജയിച്ച ആറു പേരിൽ ഞാനുമുണ്ടായിരുന്നു; ശ്രീനിവാസൻ

സിനിമയ്ക്കകത്തും പുറത്തുമുള്ള അപ്രിയ സത്യങ്ങൾ വിളിച്ചുപറയുന്ന കലാകാരനാണ് ശ്രീനിവാസൻ. തന്റെ സ്‌കൂൾ പഠനകാലത്തെയും എസ്എസ്എൽസി വിജയത്തെക്കുറിച്ചും സംസാരിക്കുകയാണ് ശ്രീനിവാസൻ ഇപ്പോൾ. ‘മറ്റുള്ളവരുടേതു പോലെ സാധാരണ ബാല്യമായിരുന്നു എന്റേതും. കുട്ടിക്കാലത്തുതന്നെ സ്പോർട്സിലും എഴുത്തിലുമൊക്കെ താത്പര്യമുണ്ടായി. വലിയ ദേഷ്യക്കാരനായിരുന്നു അച്ഛൻ. സങ്കൽപ്പത്തിലെ മക്കളെ സൃഷ്ടിക്കാനുള്ള പോംവഴിയായി അച്ഛൻ കണ്ടിരുന്നത് അടിയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛന്റെ ക്ലാസിലെ കുട്ടികൾക്ക് അദ്ദേഹം നല്ല അധ്യാപകനാണ്. പുത്തൻ കാഴ്ചപ്പാടുകളും അനുഭവങ്ങളുമുണ്ടാക്കുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരുന്നില്ല. മധ്യസ്ഥതകളും കേസുകളും മറ്റു പ്രശ്നങ്ങളുമായി അച്ഛൻ അദ്ദേഹത്തിന്റെ ലോകത്താണു ജീവിച്ചത്….

Read More

കുട്ടിക്കാലത്തെ എൻറെ ഗുണം അതായിരുന്നു: അഹാന പറയുന്നു

യുവനിരയിലെ ശ്രദ്ധേയയായ താരമാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആയിരക്കണക്കിന് ആരാധകരാണുള്ളത്. തൻറെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയുന്നതിൽ അഹാന മടി കാണിക്കാറില്ല. അടുത്തിടെ ഭക്ഷണത്തെക്കുറിച്ച് താരം പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. ഇതുവരെയുള്ള ജീവിതത്തിൽ ഒരിക്കലും മാതാപിതാക്കൾ എന്നോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടില്ല. വിശക്കുമ്പോൾ ചോദിക്കുകയും എനിക്കു തന്നത് കഴിക്കുകയും ചെയ്യുമായിരുന്നു. കുട്ടിക്കാലത്തെ ഞാൻ ഇഷ്ടപ്പെടുന്ന ഒരു ഗുണം ഞാൻ ഒരിക്കലും ഭക്ഷണത്തിൻറെ കാര്യത്തിൽ കലഹിച്ചിട്ടില്ല. തീർച്ചയായും ഇത് എൻറെ ഓർമയിൽനിന്നുള്ള കാര്യമല്ല….

Read More