കണ്ണൂരിൽ കമുക് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്തുവീണു; 9 വയസ്സുകാരൻ മരിച്ചു

കണ്ണൂരിൽ മഴയിൽ വീടിനു അപകട ഭീഷണിയായി ചാഞ്ഞ കമുക് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്തുവീണു;  കണ്ണൂരിൽ 9 വയസ്സുകാരൻ മരിച്ചു മരിച്ചു. പാണപ്പുഴ ആലക്കാട് അബ്ദുൽ നാസറിന്റെ മകൻ ഏര്യം വിദ്യാ മിത്രം യുപിസ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥി  മുഹമ്മദ് ജുബൈർ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.  

Read More

കോഴിക്കോട്ട് അമ്മയും ഒന്നര വയസ്സുള്ള മകളും കിണറ്റിൽ മരിച്ച നിലയിൽ

ചേമഞ്ചേരിയിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫിസിനു സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (35), ഒന്നര വയസ്സുള്ള മകൾ പ്രാർഥന എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7 മണിയോടെയാണു വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽനിന്ന് അഗ്നി രക്ഷാസേന എത്തിയാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. പ്രജിത്ത് വർഷങ്ങളായി യുഎഇയിൽ ഹെൽത്ത് സെന്ററിൽ ജോലി ചെയ്തു വരികയാണ്. മൂത്ത മകൾ കല്യാണി ധന്യയുടെ അമ്മയുടെ…

Read More

കുഴിമന്തി കഴിച്ചു; നാലുവയസ്സുകാരന് ഷിഗെല്ല‌

കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ ഛർദിയും വയറിളക്കവും പനിയുമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുടുംബത്തിലെ നാലുകുട്ടികളിൽ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസ്സുള്ള കുട്ടി കണ്ണുതുറക്കാനോ സംസാരിക്കാനോ കഴിയാത്ത സ്ഥിതിയിൽ, കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. കടുത്ത പനിയും വയറിളക്കവും കാരണം കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കുട്ടികൾ മഞ്ചേരിയിലെ ഒരു കടയിൽനിന്ന് കുഴിമന്തിയും മയോണൈസും കഴിച്ചത്. അന്നു രാത്രിതന്നെ…

Read More

പാലക്കാട് വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. പാലക്കാട്  തളികക്കല്ലിൽ വനത്തിൽ തളികകല്ല് ഊരുനിവാസി സുജാത പ്രസവിച്ച യുവതിയുടെ കുഞ്ഞാണ് മരിച്ചത്. യുവതിയേയും കുഞ്ഞിനേയും ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഊരിൽ വെളളമില്ലാത്തതിനാലാണ് കാട്ടിൽ പോയതെന്നാണ്  യുവതിയുടെ ഭർത്താവ് കണ്ണൻ പറഞ്ഞത്. കുഞ്ഞിന് 680 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് സുജാത പ്രസവിച്ചത്. മാസം തികയും മുമ്പ് ജനിച്ച കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു. 

Read More

ന്യുമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിച്ചു; കുഞ്ഞ് മരിച്ചു

ന്യുമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു. മൂന്നു മാസം പ്രായമായ പെൺകുഞ്ഞാണ് ക്രൂരമായ മന്ത്രവാദ ചികിത്സയ്ക്ക് വിധേയമായത്. കുഞ്ഞിന്റെ വയറ്റിൽ 51 തവണ ഇരുമ്പുദണ്ഡുകൊണ്ട് പൊള്ളലേൽപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.  15 ദിവസത്തോളം കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞെന്നാണ് വിവരം. സംസ്‌കാരം നടത്തിയ മൃതദേഹം വീണ്ടും പുറത്തെടുത്ത് പൊസ്റ്റുമോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ ഷാഹ്‌ദോലിലാണ് സംഭവം. ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന ഇവിടെ ന്യുമോണിയയ്ക്ക് ഇരുമ്പുദണ്ഡു കൊണ്ട് പൊള്ളിക്കുന്നതു…

Read More

അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം: 16 അംഗ അന്വേഷണ സംഘം രൂപീകരിച്ചു

ഊരൂട്ടമ്പലത്ത് നിന്നും അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പതിനാറംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു. 11 വര്‍ഷം മുമ്പ് വിദ്യയെയും മകള്‍ ഗൗരിയെയും പങ്കാളി മാഹിന്‍കണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതായ സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. പങ്കാളി പൂവാര്‍ സ്വദേശി മാഹിന്‍ കണ്ണ് 2011 ആഗസ്ത് 18 ന് ഊരൂട്ടമ്പലത്തെ വീട്ടില്‍ നിന്ന് വിദ്യയെയും മകളെയും ഇറക്കിക്കൊണ്ട് പോകുകയായിരുന്നു. പൂവാറില്‍ തന്നെ ഉണ്ടായിരുന്ന മാഹിൻ…

Read More