ചോക്ലേറ്റ് എടുക്കാൻ സൂപ്പർമാർക്കറ്റിലെ ഫ്രിഡ്ജ് തുറക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു; 4 വയസുകാരിക്ക് ദാരുണാന്ത്യം

നിസാമാബാദിലെ നന്ദിപേട്ടയിലെ സൂപ്പർമാർക്കറ്റിൽ നിന്നുള്ള ഹൃദയഭേദകമായ വീഡിയോ എല്ലാവരെയും കണ്ണീരണിയിക്കുന്നു. സൂപ്പർമാർക്കറ്റിൽ ചോക്ലേറ്റിനായി റഫ്രിജറേറ്റർ തുറക്കാൻ ശ്രമിക്കുന്നതിനിടെ നാലു വയസുള്ള കുട്ടിക്കാണു വൈദ്യുതാഘാതമേറ്റ് ദാരുണമായ അന്ത്യം സംഭവിച്ചത്. നവിപേട്ട സ്വദേശിയായ രാജശേഖറും മകൾ റുഷിതയും പലചരക്ക് സാധനങ്ങൾ വാങ്ങാനാണ് സൂപ്പർമാർക്കറ്റിലെത്തിയത്. സൂപ്പർ മാർക്കറ്റിലെത്തിയ രാജശേഖർ ഫ്രിഡ്ജിൽ എന്തോ തിരയുന്നു. അതേസമയം, തൊട്ടടുത്തുതന്നെയുള്ള ഫ്രിഡ്ജിൽനിന്നു കുട്ടി ചോക്ലേറ്റ് എടുക്കാൻ ശ്രമിക്കുന്നതുകാണാം. കുട്ടി എത്ര ശ്രമിച്ചിട്ടും. ഫ്രിഡ്ജിൻറെ വാതിൽ തുറക്കുന്നില്ല. അവൾ വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ വൈദ്യുതാഘാതമേൽക്കുകയും ഫ്രിഡ്ജിൻറെ ഹാൻഡിലിൽ തൂങ്ങിനിൽക്കുന്നതും…

Read More

നിപയെ തോൽപ്പിച്ച് 9 വയസ്സുകാരൻ; 4 പേരും ഡബിൾ നെഗറ്റീവ്

നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന 9 വയസ്സുകാരനു രോഗമുക്തി. ഈ കുട്ടിയുൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി ഡബിൾ നെഗറ്റീവ് (ഇടവേളയിൽ നടത്തിയ 2 പരിശോധനകളും നെഗറ്റീവ്) ആയെന്നു ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ ഭീതിയൊഴിയുന്ന സാഹചര്യത്തിൽ, ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകളിലെ നിയന്ത്രണങ്ങൾ കലക്ടർ പിൻവലിച്ചിരുന്നു. ഒക്ടോബർ 1 വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്നും കലക്ടർ എ.ഗീത പറഞ്ഞു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ…

Read More

മകനെയും ചെറു മകനെയും തീ കൊളുത്തി കൊന്ന അച്ഛനും മരിച്ചു; മരുമകൾ ചികിത്സയിൽ

മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയിൽ പെട്രോൾ ഒഴിച്ച് തീയിട്ട്,മകനേയും ചെറുമകനേയും കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവും മരിച്ചു. തൃശൂർ കൊട്ടേക്കാടൻ ജോൺസൻ (67)ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺസൻ.തൃശൂർ ചിറക്കേക്കോട് കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കുടുംബ വഴക്കിനെത്തുടന്നാണ് പിതാവ്, മകനെയും മരുമകളെയും പേരക്കുട്ടിയെയും പെട്രോളൊഴിച്ച് തീകൊളുത്തിയത്. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ജോജിയും അദ്ദേഹത്തിന്റെ മകന്‍ ടെണ്ടുല്‍ക്കറും അന്ന് തന്നെ മരിച്ചിരുന്നു. മരുമകൾ ഇപ്പോഴും ചികിത്സയിലാണ്.

Read More

സൗദിയിൽ കുട്ടികളെ ലക്ഷ്യം വെക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി

രാജ്യത്തെ കുട്ടികൾക്കിടയിൽ പെരുമാറ്റത്തിലും, ബൗദ്ധികശക്തിയിലും വ്യതിയാനങ്ങൾക്കിടയാക്കുന്ന എല്ലാത്തരത്തിലുള്ള ദോഷകരമായ ഉള്ളടക്കങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതും, വിതരണം ചെയ്യുന്നതും, പ്രദർശിപ്പിക്കുന്നതും, കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. അച്ചടിച്ച രീതിയിലുള്ളതും, ഓഡിയോ, വീഡിയോ രീതികളിലുളളതുമായ, കുട്ടികളെ ലക്ഷ്യമിടുന്ന എല്ലാ ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾക്കും ഈ നിരോധനം ബാധകമാണ്. കുട്ടികൾക്കായി തയ്യാറാക്കുന്ന ഉള്ളടക്കങ്ങൾ ഇസ്ലാമിക നിയമങ്ങൾ, പൊതുമര്യാദകൾ, സദാചാരബോധങ്ങൾ എന്നിവ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങൾ മറികടക്കുന്നില്ലെന്ന് ഇവ തയ്യാറാക്കുന്നവർ ഉറപ്പാക്കേണ്ടതാണ്. മേല്പറഞ്ഞ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത രീതിയിലുളള…

Read More

തിരുമൂലപുരത്ത് കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി

തിരുമൂലപുരത്ത് കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാറിൽ സ‍ഞ്ചരിക്കുന്നതിനിടെ തിരുവല്ല സിഐ ബി.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ കടത്തിക്കൊണ്ടുപോയെന്ന് യുവതിയുടെ ഭർത്താവ് പരാതി നൽകിയ ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദും (32) ഒപ്പമുണ്ടായിരുന്നു. പ്രിന്റുവിന് ഒപ്പം സ്വമേധയാ പോയതാണെന്ന് യുവതി പൊലീസിൽ മൊഴി നൽകി. തിരുമൂലപുരം ജംക്‌‌ഷനു സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയായാണ് ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23 വയസ്സുകാരിയെയും കുഞ്ഞിനെയും കാറിലെത്തിയ…

Read More

ഉത്തർപ്രദേശിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: സ്കൂള്‍ പൂട്ടാൻ ഉത്തരവ്

രണ്ടാം ക്ലാസ് വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ചതിനെ തുടർന്ന് വിവാദമായ ഉത്തർപ്രദേശിലെ മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂള്‍ പൂട്ടാൻ ഉത്തരവ്. ഇതുസംബന്ധിച്ച് സ്കൂൾ ഓപ്പറേറ്റർക്കു യുപി വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് അയച്ചു. നേഹ പബ്ലിക് സ്കൂളിലെ വിദ്യാർഥികള്‍ക്കു സമീപത്തുള്ള മറ്റു സ്കൂളുകളിൽ പ്രവേശനം നൽകുമെന്നും അതിനാൽ പഠനത്തെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ഖുബാപുരിലെ നേഹ പബ്ലിക് സ്കൂളിൽ വ്യാഴാഴ്ചയാണു മുസ്‍ലിം വിദ്യാർഥിക്കു സ്വന്തം ക്ലാസ് മുറിയിൽനിന്നു ദുരനുഭവം ഉണ്ടായത്. സഹപാഠിയെ മർദിക്കാൻ വിദ്യാർഥികൾക്ക് അധ്യാപിക കസേരയിലിരുന്നു നിർദേശം…

Read More

‘ടീച്ചർ’ എന്ന് പൊതു അഭിസംബോധന വേണ്ട; ബാലാവകാശ കമ്മിഷൻ നിർദേശം നടപ്പാക്കില്ല

സ്കൂൾ അധ്യാപകരെ ആൺ-പെൺ ഭേദമില്ലാതെ ‘ടീച്ചർ’ എന്ന് അഭിസംബോധന ചെയ്യണമെന്ന ബാലാവകാശ കമ്മിഷൻ നിർദേശം പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കില്ല. ഇപ്പോഴുള്ള രീതി തുടർന്നാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണനിലവാരസമിതി (ക്യു.ഐ.പി.) യോഗത്തിൽ തീരുമാനിച്ചു. ഇതേ നിലപാടിലാണ് അധ്യാപകസംഘടനാനേതാക്കളും. ഇക്കാര്യം കമ്മിഷനെ ഔദ്യോഗികമായി സർക്കാർ അറിയിക്കും. ലിംഗതുല്യത പ്രതിഫലിപ്പിക്കുന്ന രീതിയിൽ ‘ടീച്ചർ’ എന്ന പൊതുസംബോധന മതിയെന്നാണ് കമ്മിഷൻ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ്. ഇതു നടപ്പാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിന് നിർദേശവും നൽകിയിരുന്നു. അധ്യാപകരെ കുട്ടികൾ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് നിലവിൽ…

Read More

മദ്യലഹരിയിൽ മാതാപിതാക്കൾ വലിച്ചറിഞ്ഞ കുട്ടി ഇന്ന് ആശുപത്രി വിടും ; കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ

കൊല്ലത്ത് മദ്യ ലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുട്ടി ഇന്ന് ആശുപത്രി വിടും.കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ പ്രതികരണം. കുട്ടിയുടെ തുടർ പഠനവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. ശിശു ക്ഷേമ സമിതിയാവും കുട്ടിയെ ഏറ്റെടുക്കുക.16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിയെ എസ് എ ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു. ജൂലൈ പത്തിനാണ് മാതാപിതാക്കൾ മദ്യപിക്കുന്നതിനിടയിൽ അടുത്തേക്ക് വന്ന കുഞ്ഞനിനെ പിതാവ് വലിച്ചെറിഞ്ഞത്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍…

Read More

മദ്യലഹരിയിൽ മാതാപിതാക്കൾ വലിച്ചറിഞ്ഞ കുട്ടി ഇന്ന് ആശുപത്രി വിടും ; കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ

കൊല്ലത്ത് മദ്യ ലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുട്ടി ഇന്ന് ആശുപത്രി വിടും.കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ പ്രതികരണം. കുട്ടിയുടെ തുടർ പഠനവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. ശിശു ക്ഷേമ സമിതിയാവും കുട്ടിയെ ഏറ്റെടുക്കുക.16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിയെ എസ് എ ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു. ജൂലൈ പത്തിനാണ് മാതാപിതാക്കൾ മദ്യപിക്കുന്നതിനിടയിൽ അടുത്തേക്ക് വന്ന കുഞ്ഞനിനെ പിതാവ് വലിച്ചെറിഞ്ഞത്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍…

Read More

കുട്ടിയെ വലിച്ചെറിഞ്ഞ സംഭവം; കുട്ടിയുടെ സംരക്ഷണമേറ്റെടുത്ത് സംസ്ഥാന ശിശുക്ഷേമ സമിതി

ദമ്പതികൾ മദ്യലഹരിയിൽ എടുത്തെറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റ ഒരു വയസ്സുകാരിയുടെ സംരക്ഷണമേറ്റെടുത്ത് കേരള സംസ്ഥാന ശിശുക്ഷേമ സമിതി. കൊല്ലത്ത് ചിന്നക്കട കുറവൻ പാലത്തെ വാടക വീട്ടിൽ താമസിക്കുന്ന തിരുനെൽവേലി സ്വദേശികളാണ് കുഞ്ഞിനെ മദ്യലഹരിയിൽ വലിച്ചറിഞ്ഞത്. കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയുടെ സംരക്ഷണം തിരുവനന്തപുരം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് സമിതി ഏറ്റെടുത്തത്. സമിതിയിൽ നിന്നുള്ള അമ്മമാരെ കുട്ടിയുടെ പരിചരണത്തിനായി ആശുപത്രിയിൽ എത്തിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി…

Read More