‘എനിക്ക് ഭയങ്കര എനർജി ആയിരിക്കും’; പൂർണ ചന്ദ്രനും തന്റെ മനസും തമ്മിൽ ബന്ധമുണ്ട്: അമല പോൾ

നടി അമല പോളിൻ്റെ ഇൻസ്റ്റ​ഗ്രാം ബയോ മൂൺ ചൈൽഡ് എന്നാണ്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് നടിയിപ്പോൾ. ഒരു അഭിമുഖത്തിലാണ് അമല മനസ് തുറന്നത്. പൂർണ ചന്ദ്രനും തന്റെ മനസും തമ്മിൽ ബന്ധമുണ്ടെന്ന് അമല പറയുന്നു. ആസ്ട്രോളജിക്കലി ഞാൻ നമ്പർ 2 ആണ്. ആ നമ്പറിലുള്ളവർക്ക് ചന്ദ്രനുമായി കണക്ഷൻ ഉണ്ട്. നമ്മുടെ ഇമോഷണൽ സൈക്കിൾ ചന്ദ്രനുമായി കണക്ട് ആണെന്ന് പറയും. പൂർണ ചന്ദ്രനാകുമ്പോൾ എനിക്ക് ഭയങ്കര എനർജി ആയിരിക്കും. മൂൺ കുറഞ്ഞ് വരുമ്പോൾ എനിക്ക് റെസ്റ്റ് ചെയ്യണം. ന്യൂ…

Read More

വീട്ടിലെ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവം: നയാസിന്റെ ആദ്യ ഭാര്യ രണ്ടാംപ്രതി

വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച് യുവതിയും കുഞ്ഞും മരിച്ച കേസിൽ യുവതിയുടെ ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യ റജീനയെ പ്രതിചേർത്തു. വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പ്രതിചേര്‍ത്തത്. ഗർഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയത്. കേസിലെ രണ്ടാംപ്രതിയായ യുവതി ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അക്യുപംക്ചർ ചികിത്സകനായ ശിഹാബുദ്ദീൻ പറഞ്ഞിട്ടാണ് ഭാര്യ ഷമീറ ബീവിയെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്ന് നയാസ് പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്. പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവി(36) കഴിഞ്ഞ…

Read More

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ കസ്റ്റഡിയിൽ

തിരുവനന്തപുരം നേമത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് ഇയാളെ നേമം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അക്യൂപങ്ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്തംബർ മാസത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന വിവരത്തിലാണ് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. വെഞ്ഞാറമൂട്ടിലായിരുന്നു ഷിഹാബുദ്ദീന്റെ ചികിത്സാ കേന്ദ്രം. എന്നാൽ റിപ്പോർട്ടിൻമേൽ പൊലീസും…

Read More

തിരുവനന്തപുരത്തെ രണ്ട് വയസുകാരിയുടെ തിരോധാനത്തിൽ കൂടുതൽ അന്വേഷണം

തിരുവനന്തപുരത്തെ രണ്ട് വയസുകാരിയുടെ തിരോധാനത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തും. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്താനാണ് നിലവിൽ പോലീസിന്റെ തീരുമാനം. അതേസമയം, കുട്ടി നടന്നെത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. എന്നാൽ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ആരെങ്കിലും ഉപേക്ഷിച്ചതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റു സാധ്യതകൾ പോലീസ് പരിശോധിച്ചു വരുന്നത്. കുട്ടിയിൽ നിന്നും ചോദിച്ചറിയുന്ന കാര്യങ്ങളും കേസിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ സംഘം…

Read More

തെരുവുനായ ആക്രമണം; കോഴിക്കോട്ട് കുട്ടി ഉൾപ്പെടെ 3 പേർക്ക് പരുക്ക്

കോഴിക്കോട് കല്ലാച്ചിയിൽ വീണ്ടും തെരുവുനായ ആക്രമണം. അതിഥി തൊഴിലാളിയുടെ മുന്നര വയസ്സുളള കുട്ടി ഉൾപ്പെടെ മൂന്നു പേരെയാണ് നായ കടിച്ചത്. ആകാശ് എന്ന അദോ സാശ് (മൂന്നര), വസീർ ഖാൻ (36), ഒന്തത്ത് മലയിൽ അർജുൻ (28) എന്നിവർ നാദാപുരം താലുക്കാശുപത്രിയിൽ ചികിത്സ തേടി. അദോ സാശിന്റെ മുഖത്ത് സാരമായി കടിയേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ദിവസങ്ങൾക്ക് മുൻപ് ആറുപേരെ കല്ലാച്ചിയിൽ നായ കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. 

Read More

ഒന്നരവയസുകാരനെ മർദ്ദിച്ച സംഭവം; ആലപ്പുഴയിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ

ആലപ്പുഴയിൽ ഒന്നരവയസ്സുകാരനെ മർദ്ദിച്ച കേസിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ. ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കുഞ്ഞിനെ മർദിച്ച അമ്മയ്ക്കും ആൺസുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിന് ശേഷം ഇവർ ഒളിവിൽ പോയിരുന്നു. പരിക്കേറ്റ കുഞ്ഞ്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മർദ്ദനത്തിൽ കുട്ടിയുടെ ഇടത് കൈയിലെ അസ്ഥിക് പൊട്ടലുണ്ട്. കുട്ടിയുടെ അമ്മയുടെ അറിവോടെ സുഹൃത്തായ കൃഷ്ണ കുമാറാണ് കുട്ടിയെ…

Read More

പൊഴിയൂരിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം പൊഴിയൂരിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തിയതായി വിവരം. കുളച്ചലുള്ള കോഴിക്കടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഈ മാസം 20നാണ് പൊഴിയൂരിൽ നിന്നും ആദർശ് സഞ്ചുവിനെ കാണാതായത്. കുളത്തൂർ ടെക്നിക്കൽ സ്കൂളിലെ വിദ്യാർത്ഥിയായ ആദർശിനെ സ്കൂളിൽ നിന്നാണ് കാണാതായത്. എന്നാൽ കാണാതായി ആഴ്ച്ചകൾ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമല്ലെന്ന് ആരോപിച്ച് മാതാപിതാക്കൾ രം​ഗത്തെത്തിയിരുന്നു. അതിനിടെയാണ് ഇന്ന് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. നെയ്യാറ്റിൻകര അതിയന്നൂർ സ്വദേശികളായ സഞ്ജുവിന്റെയും ശ്രീജയുടെയും മകനാണ് ആദർശ്. കഴിഞ്ഞ ഇരുപതിന് രാവിലെ…

Read More

വണ്ടിപ്പെരിയാർ കേസിൽ മൊഴിമാറ്റി പറയാൻ അർജുൻ നിർബന്ധിച്ചു; പെൺകുട്ടിയുടെ സഹോദരൻ

വണ്ടിപ്പെരിയാർ പോക്‌സോ കേസിലെ സാക്ഷികളായ പെൺകുട്ടിയുടെ സഹോദരനോടും സുഹൃത്തുക്കളോടും മൊഴിമാറ്റിപ്പറയാൻ പ്രതിയായ അർജുൻ പറഞ്ഞതായി ആറ് വയസുകാരിയുടെ സഹോദരൻ. പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ അർജുൻ ഭയപ്പെട്ടിരുന്നതായും സാക്ഷി വെളിപ്പെടുത്തി. പോലീസ് ഏത്ര ശ്രമിച്ചാലും തെളിവൊന്നും കിട്ടില്ലെന്ന് അർജുൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതായും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. സംഭവ ദിവസം രണ്ടര കഴിഞ്ഞപ്പോൾ ഓൺലൈൻ ക്ലാസ് തുടങ്ങിയിരുന്നു, ആ സമയത്താണ് അശോക് മുടിവെട്ടാൻ വേണ്ടിയിട്ട് വന്നതെന്ന് സഹോദരൻ പറഞ്ഞു. അപ്പോൾ അവൾ ഉപ്പും മുളകും പരിപാടി കണ്ടുകൊണ്ടിരുന്നു….

Read More

കൊതുകുനാശിനി കുടിച്ചു; ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

അബദ്ധത്തിൽ കൊതുകുനാശിനി കുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസർകോട് കല്ലൂരാവി ബാവാ നഗറിലെ അൻഷിഫ-റംഷീദ് ദമ്പതികളുടെ മൂത്തമകൾ ജെസയാണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്നുരാവിലെയായിരുന്നു അന്ത്യം. രണ്ടുദിവസം മുമ്പ് വീട്ടിനുള്ളിൽ കളിക്കുന്നതിനിടെയായിരുന്നു കുഞ്ഞ് അബദ്ധത്തിൽ കൊതുകുനാശിനി കുടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ കുഞ്ഞിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ നില വഷളാവുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു.

Read More

വണ്ടിപ്പെരിയാർ കേസ്; ‘പൊലീസ് പ്രതിക്കൊപ്പം നിന്നു’, ആരോപണവുമായി കുട്ടിയുടെ അച്ഛൻ

വണ്ടിപ്പെരിയാറിൽ ആറു വയസുക്കാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി കുട്ടിയുടെ അച്ഛൻ. പൊലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തി. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തിയാൽ ആനുകൂല്യം ലഭിക്കില്ല എന്ന് കത്ത് വന്നപ്പോൾ ആണ് ഇത്തരമൊരു തീരുമാനമെടുത്തതാണ് അറിഞ്ഞത്. കേസിൽ പ്രതിയായ അർജുൻ പള്ളിയിൽ പോകുന്നയാളാണെന്ന് പൊലീസിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ…

Read More