ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസ്; 6ന് പ്രസവം, 7ന് കുട്ടിയെ കുഴിച്ചുമൂടി: കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ വണ്ടേപുറം പാട ശേഖരത്തിന് സമീപം കുഴിച്ചുമൂടിയ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയതായി ആലപ്പുഴ എസ് പി ചൈത്ര തെരേസയുടെ സ്ഥിരീകരണം. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനയി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. സുഹൃത്തുക്കളായ രണ്ടു പേര് കസ്റ്റഡിയിലുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടേത് കൊലപാതകമാണോ എന്നതിൽ നിലവിൽ സ്ഥിരീകരണമില്ല. ഇക്കാര്യം പോസ്റ്റ്മോ‍ർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുളളു. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ…

Read More

അർജുന്റെ കുട്ടിയുടെ പ്രതികരണം; യൂട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യു ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മഴവിൽ കേരളം എക്സ് ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെ പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് പരാതി നൽകിയത്. അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചു റിപ്പോർട്ട്‌ നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ചാനൽ ഉടമക്ക് നാളെ നോട്ടീസ് നൽകും.  അവതാരകയ്ക്കും ചാനലിനുമെതിരെ കേസെടുക്കണമെന്നുമായിരുന്നു ആവശ്യം. പോക്സോ വകുപ്പിന്റെ പരിധിയിൽ പെടുന്ന കുറ്റമാണ് അവതാരക…

Read More

നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 406 പേര്‍; അവലോകന യോഗം ഇന്ന്

മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 406 ആയി വര്‍ധിച്ചു. പുതുക്കിയ റൂട്ട് മാപ്പ് പ്രകാരമുള്ള കണക്കാണിത്. ഇതില്‍ 139 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പെടെ 196 പേര്‍ ഹൈറിസ്ക്ക് വിഭാഗത്തിലാണ്. മഞ്ചേരി, തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലായി ഇപ്പോള്‍ 15പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. അതേസമയം, ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ഇന്ന് അവലോകന യോഗം ചേരും. ഇന്നലെ പതിനൊന്നു പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായത് ആരോഗ്യവകുപ്പിനും നാട്ടുകാര്‍ക്കും ആശ്വാസമായി.  നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന…

Read More

നിപ സംശയിച്ച 15കാരന് ചെള്ള് പനി സ്ഥിരീകരിച്ചു

നിപ ബാധയെന്ന് സംശയിക്കുന്ന 15 വയസുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നിപ ബാധ സംശയിക്കുന്നതിനാൽ 15 വയസുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തിരുന്നു. കുട്ടിയുടെ മാതാവ്, പിതാവ്, അമ്മാവൻ എന്നിവർ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്. കുട്ടിയുടെ സ്രവം പുനെ വൈറോറജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്….

Read More

ഗേറ്റിൽ കുടുങ്ങി കുട്ടി മരിച്ച സംഭവം; കഴുത്തിനേറ്റ പരിക്ക് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

 മലപ്പുറം വൈലത്തൂരിൽ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതു വയസുകാരൻറേയും മുത്തശ്ശി ആസ്യയുടേയും മൃതദേഹം കബറടക്കി. ചിലവിൽ ജുമാമസ്ജിദിലായിരുന്നു ഇരുവരുടേയും കബറടക്കം. അതേസമയം, കഴുത്തിനേറ്റ പരിക്കാണ് മുഹമ്മദ് സിനാൻറെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തിരൂർ ജില്ലാ ആശുപത്രിയിലായിരുന്നു മുഹമ്മദ് സിനാൻറെ പോസ്റ്റുമോർട്ടം നടന്നത്. രണ്ട് ഭാഗത്തുനിന്നുമുള്ള സമ്മർദ്ദത്തെ തുടർന്ന് കഴുത്തിനേറ്റ പരിക്കാണ് മരണകാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്ത് ഒടിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് മുഹമ്മദ് സിനാൻ എന്ന നാലാം ക്ലാസുകാരൻ…

Read More

ബാലതാരം കമൽ ദത്തേയെ പ്രധാന കഥാപാത്രമാക്കി നിധിൻ എൻ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം “മിറാഷ്”

“ഒരാൾക്ക് യഥാർത്ഥ ജീവിതം ഇല്ലെങ്കിൽ, അയാൾ മരീചികകളിലൂടെയാണ് ജീവിക്കുന്നത്. അത് ഒന്നുമില്ലാത്തതിനേക്കാൾ മികച്ചതാണ്.” ഇവിടെ ആരംഭിക്കുന്നു “മിറാഷ് “. ബാലതാരം കമൽ ദത്തേയെ പ്രധാന കഥാപാത്രമാക്കി നിധിൻ എൻ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് “മിറാഷ്”. ക്ലൗഡ് വാക്കറിന്റെ ബാനറിൽ പ്രിയദർശിനി പി എം നിർമ്മിക്കുന്ന ഈ രണ്ടാമത്തെ ചിത്രത്തിൻ്റെ ഛായാഗ്രഹണം റിതു ഹർഷൻ നിർവ്വഹിക്കുന്നു. ഭാവനയുടെയും യാഥാർത്ഥ്യത്തിൻ്റെയും മണ്ഡലങ്ങളിലേക്കുള്ള ഒരു യാത്രയ്ക്കായി കാത്തിരിക്കുന്നതിന്റെ നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ സുബിൻ സുരേഷ് എഴുതുന്നു. സംഗീതം-ഋത്വിക്…

Read More

റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി പേരക്കുട്ടി മരിച്ചുച പിന്നാലെ മുത്തശ്ശിയും ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിന്റെ മകനാണ് ഇന്നലെ മരണപ്പെട്ട മുഹമ്മദ് സിനാൻ. ആസിയയുടെ മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. വീടിന്റെ തൊട്ടടുത്തുള്ള ​ഗേറ്റിലൂടെ…

Read More

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ: പ്രായം തെളിയിക്കുന്ന കൃത്യമായ രേഖ എല്ലായ്‌പ്പോഴും അനിവാര്യമല്ല: ഹൈക്കോടതി

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയോ പങ്കുവെക്കുകയോചെയ്ത കേസുകളിൽ എല്ലായ്‌പ്പോഴും പ്രായം തെളിയിക്കുന്ന കൃത്യമായ രേഖ ആവശ്യമില്ലെന്ന് ഹൈക്കോടതി. പങ്കുവെച്ച ദൃശ്യത്തിലെ മോഡൽ കാഴ്ചയിൽ കുട്ടിയാണോ എന്നത് പരിഗണിച്ചാൽ മതിയെന്നും കോടതി നിർദേശിച്ചു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുമായി (ചൈൽഡ് പ്രോണോഗ്രാഫി) ബന്ധപ്പെട്ട കേസുകളിൽ ദൃശ്യത്തിലെ കുട്ടിയുടെ പ്രായം തെളിയിക്കാനാകാത്തത് പ്രതിഭാഗം തർക്കമായി ഉന്നയിക്കുന്നത് പതിവായതോടെയാണ് ഇക്കാര്യം ഹൈക്കോടതി പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ. ബാബുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്വ. രഞ്ജിത് ബി. മാരാർ, അഡ്വ. ജോൺ എസ്….

Read More

കടുത്ത ആശങ്ക; കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്: മന്ത്രി ശിവൻകുട്ടി

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്  മന്ത്രി വി ശിവൻകുട്ടി. 2024-25 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശന പ്രക്രിയയിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റപെൺകുട്ടി സംവരണം നിർത്തലാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സമീപകാല തീരുമാനത്തിൽ മന്ത്രി കടുത്ത ആശങ്ക രേഖപ്പെടുത്തി. മാതാപിതാക്കളുടെ ഒറ്റമോൾക്ക് കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനം നേടാനുള്ള അവസരം ഈ തീരുമാനം പരിമിതപ്പെടുത്തുന്നു. ഒറ്റപെൺകുട്ടി സംവരണം പെൺകുട്ടിയുള്ള കുടുംബങ്ങളെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന പ്രശംസനീയമായ ഒരു സംരംഭമായിരുന്നു.  ഒറ്റപെൺകുട്ടി ഉള്ളവർക്ക് നിശ്ചിത…

Read More

‘എനിക്ക് ഭയങ്കര എനർജി ആയിരിക്കും’; പൂർണ ചന്ദ്രനും തന്റെ മനസും തമ്മിൽ ബന്ധമുണ്ട്: അമല പോൾ

നടി അമല പോളിൻ്റെ ഇൻസ്റ്റ​ഗ്രാം ബയോ മൂൺ ചൈൽഡ് എന്നാണ്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് നടിയിപ്പോൾ. ഒരു അഭിമുഖത്തിലാണ് അമല മനസ് തുറന്നത്. പൂർണ ചന്ദ്രനും തന്റെ മനസും തമ്മിൽ ബന്ധമുണ്ടെന്ന് അമല പറയുന്നു. ആസ്ട്രോളജിക്കലി ഞാൻ നമ്പർ 2 ആണ്. ആ നമ്പറിലുള്ളവർക്ക് ചന്ദ്രനുമായി കണക്ഷൻ ഉണ്ട്. നമ്മുടെ ഇമോഷണൽ സൈക്കിൾ ചന്ദ്രനുമായി കണക്ട് ആണെന്ന് പറയും. പൂർണ ചന്ദ്രനാകുമ്പോൾ എനിക്ക് ഭയങ്കര എനർജി ആയിരിക്കും. മൂൺ കുറഞ്ഞ് വരുമ്പോൾ എനിക്ക് റെസ്റ്റ് ചെയ്യണം. ന്യൂ…

Read More