അതുല്യ ഭാരതം..! ഇപ്പോഴും ബാലവിവാഹം സജീവം; കർണാടകയിൽ 15 കാരിയെ പോലീസ് രക്ഷപ്പെടുത്തി

ബാലവിവാഹം നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും അതുല്യ ഭാരതത്തിൽ ഇപ്പോഴും ഇത്തരം ക്രൂരകൃത്യങ്ങൾ അരങ്ങേറാറുണ്ട്. പലപ്പോഴും അതൊന്നും ആരും അറിയാറില്ലെന്നു മാത്രം. കർണാടകയിൽനിന്നുള്ള ബാലവിവാഹത്തിന്റെ വാർത്തയാണ് ഇപ്പോൾ രാജ്യമൊട്ടാകെ ഞെട്ടിക്കുന്ന വാർത്തയായത്. ബംഗളൂരു ഹൊസകോട്ടെ പോലീസും വനിതാ ശിശുക്ഷേമ വികസന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ റെയ്ഡിലാണ് സ്‌കൂൾ വിദ്യാർഥിനിയെ ബാലവിവാഹത്തിൽ നിന്നു രക്ഷപ്പെടുത്തി സർക്കാർ മന്ദിരത്തിലേക്കു മാറ്റിയത്. ഹൊസകോട്ടെ കനകഭവനിൽ കഴിഞ്ഞ ദിവസം പുലർച്ച രണ്ടിന് നടത്തിയ ഓപറേഷനിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. വധു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ…

Read More

മൂന്നാറിൽ വീണ്ടും ബാല്യവിവാഹം, 17കാരി ഗർഭിണി, കേസെടുത്ത് പൊലീസ്

മൂന്നാറിൽ വീണ്ടും ബാല്യവിവാഹം. ഇരുപത്താറുകാരനാണു പതിനേഴുകാരിയെ വിവാഹം ചെയ്തത്. വിവാഹം നടത്തിയത് അമ്മയും ബന്ധുക്കളും ചേർന്ന്. വരനെതിരെ പോക്‌സോ നിയമപ്രകാരം ദേവികുളം പൊലീസ് കേസെടുത്തു. അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ ഗ്രഹാംസ് ലാൻഡ് ഡിവിഷനിൽ മണിമാരനെതിരെയാണു പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്. എസ്റ്റേറ്റിലെ താൽക്കാലിക തൊഴിലാളിയാണ്. പെൺകുട്ടി 7 മാസം ഗർഭിണിയാണ്. 2022 ജൂലൈയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. പെൺകുട്ടി പ്രായപൂർത്തിയായതാണെന്നു വിശ്വസിപ്പിച്ചാണ് അമ്മയും ബന്ധുക്കളും…

Read More

ഇടമലക്കുടിയിലെ ശൈശവ വിവാഹം: 47കാരനായ വരനെതിരെ പോക്സോ കുറ്റം ചുമത്തി

ഇടമലകുടിയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് വരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി. മൂന്നാര്‍ പോലീസാണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പെണ്‍കുട്ടിയെ സിഡബ്യുസിയുടെ കേന്ദ്രത്തിലേക്ക് മാറ്റി. ഒളിവില്‍ പോയ വരനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കി. 47 വയസുള്ള വിവാഹിതനും പ്രായ പൂർത്തിയായ രണ്ടു മക്കളുടെ പിതാവുമായ വ്യക്തിയാണ് 15കാരിയെ വിവാഹം കഴിച്ചത്. സംഭവം വൻ വിവാദമായി. ഇതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. നടന്ന വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചിരുന്നു. എങ്കിലും ഇതിൽ…

Read More

കോഴിക്കോട്ടെ ബാലവിവാഹം: വരനടക്കം പ്രതികളെല്ലാം ഒളിവിൽ, പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

കോഴിക്കോട് കുറ്റിക്കാട്ടൂരിലെ ബാലവിവാഹത്തിൽ പ്രതികളെല്ലാം ഒളിവിൽ. പെൺകുട്ടിയുടെ രക്ഷിതാക്കളും വരനും ഉൾപ്പെടെ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ സിഡബ്ലുസിയും നിയമനടപടി തുടങ്ങി. കുറ്റിക്കാട്ടൂരിലെ പള്ളിയിൽ വെച്ച് നടന്ന ബാലവിവാഹത്തിൽ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ വരനാണ് ഒന്നാംപ്രതി. പെൺകുട്ടിയുടെ അച്ഛനും അമ്മയും ഉൾപ്പെടെ മറ്റ് രണ്ട് പേർ കൂടി പ്രതിപ്പട്ടികയിലുണ്ട്. എന്നാൽ ഇവരെല്ലാം ഒളിവിലാണ്. പെൺകുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെ നടത്തിയ ശേഷമാകും ബാല വിവാഹ നിരോധന നിയമത്തിന് പുറമെ കേസിൽ, പോക്‌സോ വകുപ്പ് കൂടി ചേർക്കണമോയെന്ന് പൊലീസ്…

Read More

ശൈശവ വിവാഹം; കോഴിക്കോട് മാതാപിതാക്കൾക്കും വരനുമെതിരെ കേസ്

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ശൈശവ വിവാഹം. ഈ മാസം 18നാണ് 17 വയസുള്ള പെൺകുട്ടിക്ക് വിവാഹം നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ, വരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

Read More