ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നാം പ്രതി അനുപമ പത്മകുമാറിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം.ഇതിന് മുൻപ് ഇതേ ആവശ്യമുന്നയിച്ച് അനുപമ കൊല്ലം ഒന്നാം അഡീഷണൽ സെഷൻ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു അന്ന് കോടതി ജാമ്യാപേക്ഷ തള്ളിയത്. കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒന്നാം പ്രതിയായ കെആർ പത്മകുമാറിന്റെയും (51),…

Read More

കുട്ടിയെ തട്ടിയെടുത്ത കേസ്: അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്

ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പി. അനുപമ (20) യൂട്യൂബ് താരം. കേസിലെ മുഖ്യ പ്രതിയായ ചാത്തന്നൂർ മാമ്പള്ളിക്കുന്ന്‌ കവിതാ രാജിൽ കെ.ആർ പത്മകുമാറിന്റെ മകളാണ് അനുപമ. പത്മകുമാറിന്റെ ഭാര്യ എം.ആർ അനിതകുമാരിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ‘അനുപമ പത്മൻ’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്‌ഷൻ വീഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇംഗ്ലീഷിലാണ്‌ അവതരണം. ഇതുവരെ 381 വിഡിയോ…

Read More

കുട്ടിയെ കാണാതായ സംഭവം; മാധ്യമങ്ങളുടെ ഇടപെടൽ അഭിനന്ദനം അർഹിക്കുന്നുവെന്ന് കെ.മുരളീധരൻ

കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ അഭിനന്ദനമർഹിക്കുന്നുവെന്ന് കെ.മുരളീധരൻ. പൊലീസ് അന്വേഷണത്തിന് സഹായകമായ രീതിയിലായിരുന്നു മാധ്യമങ്ങളുടെ ഇടപെടലെന്നും അഭിനന്ദിക്കുന്നുവെന്നും കെ.മുരളീധരൻ പറഞ്ഞു. “കുട്ടിയെ കാണാതായ വിഷയത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാൻ മാധ്യമങ്ങളുടെ ഇടപെടൽ കാരണമായിട്ടുണ്ട്. അത് പൊലീസ് അന്വേഷണത്തെയും കാര്യക്ഷമമാക്കി. അല്ലെങ്കിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമായി പോയേനെ. ആക്ഷേപങ്ങളുണ്ടായാലും ഞാൻ കണ്ടിടത്തോളം അന്വേഷണത്തിന് സഹായകമായ രീതിയിലാണ് മാധ്യമങ്ങൾ പെരുമാറിയത്. നാടുമുഴുവൻ ഏറ്റെടുക്കുന്ന രീതിയിൽ വിഷയത്തിന്റെ ഗൗരവം ഉയർത്തിപ്പിടിക്കാൻ കേരളത്തിലെ മാധ്യമങ്ങൾക്ക്…

Read More