കുട്ടിയെ തട്ടിക്കൊണ്ടു പോയത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും; കാര്‍ കസ്റ്റഡിയിലെടുത്തു, പിടിയിലായത് ഹോട്ടലിൽ ഭക്ഷണം കഴിക്കവെ

ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായിരിക്കുന്നത് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും എന്ന് പൊലീസ്. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ, മകള്‍ എന്നിവരാണ് ഇപ്പോള്‍ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഇവരെ തമിഴ്നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള കാറും കസ്റ്റഡിയിലടുത്തു. ചാത്തന്നൂര്‍ കോതേരിയില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. രണ്ട് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ…

Read More

കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്ന്; ഡി.വൈ.എഫ്.ഐ വനിത നേതാവിനെതിരെ പരാതി

ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഡി.വൈ.എഫ്.ഐക്കെതിരെ പരാതി. കേസിൻറെ അന്വേഷണത്തെ വഴിതെറ്റിക്കാൻ ഡി.വൈ.എഫ്.ഐ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയത്. കുട്ടിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ വനിത നേതാവ് ദൃക്‌സാക്ഷി എന്ന മട്ടിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയെ ആശ്രാമം മൈതാനത്തു നിന്ന് കണ്ടെത്തുന്നതിന് മുമ്പ് ആശ്രാമത്തെ ഇൻകം ടാക്‌സ് ഓഫീസേഴ്‌സ് ക്വാർട്ടേഴ്‌സിന് മുമ്പിൽ രണ്ട് പേരെത്തി ബഹളം ഉണ്ടാക്കിയെന്നും ഇവർ തട്ടിക്കൊണ്ടു…

Read More