
നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ, ആൺ സുഹൃത്തിനെ കണ്ടെത്തി
എറണാകുളം പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പനമ്പിള്ളിനഗറിലെ ഫ്ലാറ്റിൽ നിന്നാണ് നവജാത ശിശുവിന്റെമൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ താമസിക്കുന്ന ദമ്പതികളെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.യുവതി ഗർഭിണിയാണെന്ന് മാതാപിതാക്കൾ അറിഞ്ഞില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാംസുന്ദർ അറിയിച്ചു. എന്നാല്‍ മാതാപിതാക്കളുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്നും പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ അമ്മയായ യുവതി…