
‘പഠനം തുടരാൻ ജാമ്യം വേണം’; ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ അനുപമ കോടതിയെ സമീപിച്ചു
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതിയായ പി അനുപമ ജാമ്യാപേക്ഷ നൽകി. കൊല്ലം അഡീഷനൽ സെഷൻസ് കോടതി 1ൽ ഇന്നലെ അഡ്വ: പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു നീക്കം. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്നാണ് ആവശ്യം. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (51), ഭാര്യ എം ആർ അനിതകുമാരി (30), മകൾ പി അനുപമ (21)…