ബഫര്‍സോണ്‍; ജനവാസമേഖല ഒഴിവാകും: മുഖ്യമന്ത്രി

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ അംഗീകരിക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കാൻ കഴിഞ്ഞുവെന്ന് സര്‍ക്കാരിന് അഭിമാനത്തോടെ പറയാമെന്നും അദ്ദേഹം പറഞ്ഞു. നവ കേരള സദസ്സിന് മുന്നോടിയായി കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പുനഃപരിശോധനാ ഹര്‍ജി അനുവദിച്ചതിനാല്‍ കാലാവധി കഴിഞ്ഞതും പുതുക്കിയ കരട് വിജ്ഞാപനങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച കരട് വിജ്ഞാപനം തയ്യാറാക്കാവുന്നതാണ്. അങ്ങനെ തയ്യാറാക്കുമ്ബോള്‍ ഏതെങ്കിലും പ്രദേശത്തെ…

Read More

കളമശ്ശേരി സ്ഫോടനത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി; എല്ലാ പാർട്ടികൾക്കും ക്ഷണം

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവ്വകക്ഷി യോഗം ചേരുക. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.  കളമശ്ശേരിയിലെ സ്ഫോടനത്തിൽ അങ്ങേയറ്റം ദൗർഭാ​ഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. മറ്റ് വിശദാംശങ്ങൾ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പൊലീസ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിജിപി എറണാംകുളത്തേക്ക് തിരിച്ചു. മറ്റ് കാര്യത്തിൽ ശേഖരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന്…

Read More

മലപ്പുറത്ത് സംഘടിപ്പിച്ച സോളിഡാരിറ്റി പരിപാടിയിൽ വെർച്വലായി പങ്കെടുത്ത് ഹമാസ് നേതാവ്; സംഭവം വിവാദത്തിൽ

മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസ് നേതാവ് വെർച്വലായി പങ്കെടുത്തത് വിവാദത്തിൽ. യുവജനപ്രതിരോധമെന്ന പേരിൽ വെള്ളിയാഴ്ച നടന്ന പരിപാടിയെയാണു ഹമാസ് മുൻ മേധാവി ഖാലിദ് മാഷൽ ഓൺലൈനായി അഭിസംബോധന ചെയ്തത്. സയണിസ്റ്റ്- ഹിന്ദുത്വ വംശീയതയ്ക്കെതിരേ അണിചേരുകയെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ജമാ അത്ത് ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്‍റിന്‍റെ പരിപാടി. സംഘാടകർ തന്നെയാണ് ഇതിന്‍റെ വീഡിയോ പുറത്തുവിട്ടത്. അൽ അഖ്സ നമ്മുടെ അഭിമാനമാണെന്നും ഇസ്രയേൽ ഗസയിലെ നമ്മുടെ ആളുകളോട് പ്രതികാരം തീർക്കുകയാണെന്നും മാഷൽ…

Read More

സുരക്ഷ ഒരുക്കിയതിന് കേരള ബ്ലാസ്റ്റേഴ്സ് നല്‍കാനുള്ളത് ഒരു കോടിയിലധികം രൂപ; കത്തയച്ച് പൊലീസ് മേധാവി

സുരക്ഷ ഒരുക്കിയതിന് പണം നല്‍കിയില്ലെന്ന് കാണിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബ്ബിന് കത്ത് അയച്ച് സംസ്ഥാന പൊലീസ് മേധാവി. സുരക്ഷയൊരുക്കിയതുമായി ബന്ധപ്പെട്ട്  2016 മുതൽ 2019 വരെ മാത്രമായി കേരള പൊലീസിന് ഒരു കോടി മുപ്പത് ലക്ഷം രൂപയിലധികമാണ് കേരള ബ്ലാസ്റ്റേഴ്സ് നല്‍കാനുള്ളത്. കുടിശിക തുകയായ 1,34,20415 രൂപ അടിയന്തരമായി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കത്തില്‍ പൊലീസ് മേധാവി വ്യക്തമാക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ സി.ഇ.ഒക്കാണ് കത്ത് നല്‍കിയത്.  എറണാകുളം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്തിയ…

Read More

തിരഞ്ഞെടുപ്പുകളില്‍ ജാതി സെന്‍സസ് പ്രധാന വിഷയമാക്കും; രാജ്യത്ത് അനിവാര്യമെന്ന് രാഹുല്‍

തിരഞ്ഞെടുപ്പുകളില്‍ ജാതി സെന്‍സസുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് രാഹുല്‍ ഗാന്ധി എം.പി. ഇക്കാര്യം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വരുന്ന തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് പ്രധാന പ്രചരണ വിഷയമാക്കാന്‍ പ്രമേയം പാസാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ സെൻസസ് നടപ്പാക്കാനാണ് ആലോചന. പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണ് തീരുമാനമെന്ന് കരുതുന്നു. ഇന്ത്യാ സഖ്യത്തിലെ ഭൂരിപക്ഷം പാര്‍ട്ടികളും ജാതി സെന്‍സസിന് അനുകൂലമാണെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെന്‍സസ്…

Read More

എങ്ങനെയെങ്കിലും തന്നെ ഇടിച്ചു താഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നത്: മുഖ്യമന്ത്രി

കരിമണല്‍ കമ്പനി സിഎംആര്‍എല്‍ ഡയറിയിലെ പേര് പിവി താനല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ചുരുക്കപ്പേര് അതില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാസപ്പടി വിവാദത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരുപാട് പി വി മാര്‍ ഉണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞത്.  തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. എങ്ങനെയെങ്കിലും പിണറായി വിജയനെ ഇടിച്ച്‌ താഴ്ത്തണം, അതിന് കുടുംബാംഗങ്ങളെ ഉപയോഗിക്കുന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു….

Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയില്‍

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിലെത്തും. മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലെ പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക. വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും, അഞ്ചിന് അയര്‍ക്കുന്നത്തും ആണ് മുഖ്യമന്ത്രിയും മന്ത്രിമാരടക്കമുള്ളവരും എത്തുക. ഒരു പഞ്ചായത്തില്‍ ഒരു പരിപാടി എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രചാരണം. ആഗസ്റ്റ് 30, സെപ്തംബര്‍ ഒന്ന് തീയതികളില്‍ മറ്റ് ആറ് പഞ്ചായത്തുകളിലെ പൊതുയോഗങ്ങളിലും പ്രസംഗിക്കും. വി ശിവൻകുട്ടി, അഹമ്മദ് ദേവര്‍കോവില്‍, കെ കൃഷ്ണൻകുട്ടി, ജെ ചിഞ്ചുറാണി, കെ ബിന്ദു എന്നിവര്‍ ഒഴികെയുള്ള മന്ത്രിമാരും ഇന്ന്…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയില്‍

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിലെത്തും. മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലെ പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക. വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും, അഞ്ചിന് അയര്‍ക്കുന്നത്തും ആണ് മുഖ്യമന്ത്രിയും മന്ത്രിമാരടക്കമുള്ളവരും എത്തുക. ഒരു പഞ്ചായത്തില്‍ ഒരു പരിപാടി എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രചാരണം. ആഗസ്റ്റ് 30, സെപ്തംബര്‍ ഒന്ന് തീയതികളില്‍ മറ്റ് ആറ് പഞ്ചായത്തുകളിലെ പൊതുയോഗങ്ങളിലും പ്രസംഗിക്കും. വി ശിവൻകുട്ടി, അഹമ്മദ് ദേവര്‍കോവില്‍, കെ കൃഷ്ണൻകുട്ടി, ജെ ചിഞ്ചുറാണി, കെ ബിന്ദു എന്നിവര്‍ ഒഴികെയുള്ള മന്ത്രിമാരും ഇന്ന്…

Read More

ജനനായകൻ ഇനി ഓർമ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. സംസ്ക്കാരം പുതുപ്പള്ളിയിൽ. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു…

Read More

രാഹുലിന്റെ മണിപ്പുര്‍ സന്ദര്‍ശനത്തെ അഭിനന്ദിച്ച് സംസ്ഥാന ബി.ജെ.പി. അധ്യക്ഷ

വംശീയകലാപബാധിതമായ മണിപ്പുര്‍ സന്ദര്‍ശിച്ച മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് മണിപ്പുര്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷ എ. ശാരദ ദേവി. മണിപ്പുരിലെ നിലവിലെ സ്ഥിതിയെ രാഷ്ട്രീയവത്കരിക്കരുതെന്നും അവര്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നിരുന്നാലും സ്ഥിതി പരിഹരിക്കപ്പെടുന്നതിലും സമാധാനം തിരികെ കൊണ്ടുവരുന്നതിലുമായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വിഷയം രാഷ്ട്രീയവത്കരിക്കപ്പെടരുത്, ശാരദാ ദേവി പറഞ്ഞു. വ്യാഴാഴ്ച ചുരാചന്ദ്പുറിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍, വെള്ളിയാഴ്ച മൊയ്‌രാങ്, ബിഷ്ണുപുര്‍ ജില്ലകളിലും…

Read More