ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി നിയമിച്ചു

 ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി നിയമിച്ചു. ഈ മാസം 30-ന് ചുമതലയേല്‍ക്കും. കാലാവധി നീട്ടി ഒരു മാസത്തിനുശേഷം നിലവിലെ കരസേനാ മേധാവി ജനറല്‍ മനോജ് സി. പാണ്ഡെ ജൂണ്‍ 30-ന് സ്ഥാനമൊഴിയുന്നതോടെയാകും ഉപേന്ദ്ര ദ്വിവേദിയുടെ നിയമനം. നിലവില്‍ അദ്ദേഹം കരസേന ഉപമേധാവിയാണ്. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡലുകള്‍ ലഭിച്ചിട്ടുള്ള ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15-ന് ജമ്മു കശ്മീർ റൈഫിള്‍സിലൂടെയാണ് സൈന്യത്തിന്റെ ഭാഗമായത്. ഡയറക്ടർ ജനറല്‍…

Read More

5-ാം ക്ലാസിൽ കിട്ടിയ അടിയുടെ ആഘാതം ഇന്നും അനുഭവിക്കുന്നു; അനുഭവം പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര‍ചൂഡ്

കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ എന്ന പേരിൽ അവർക്ക് കൊടുക്കുന്ന ശാരീരിക ശിക്ഷാ നടപടികൾ അവരോട് ചെയ്യുന്ന ക്രൂരതയാണെന്ന് ഇപ്പോൾ സമൂഹവും അധ്യാപകരുമൊക്കെ തിരിച്ചറി‌ഞ്ഞിട്ടുണ്ടെങ്കിലും അൽപകാലം മുമ്പ് വരെ സ്കൂളുകളിൽ നിന്ന് പഠിച്ചിറങ്ങിയവർക്ക് ക്രൂരമായ അടിയും നുള്ളുമൊന്നും അത്ര അപരിചിതമായ കാര്യങ്ങളല്ല. കാലങ്ങൾ എത്ര കഴിഞ്ഞാലും അത്തരം ശിക്ഷകൾ വേദനയായി വ്യക്തികളുടെ മനസിൽ പതിഞ്ഞുതന്നെ കിടക്കും. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കിട്ടിയ അടിയുടെ വേദന ഇപ്പോഴും മനസിലുണ്ടെന്ന് തുറന്നു പറ‌ഞ്ഞിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര‍ചൂഡ്….

Read More

ഹെലികോപ്റ്റർ അപകടം; കെനിയൻ സൈനിക മേധാവി കൊല്ലപ്പെട്ടു

കെനിയൻ സൈനിക മേധാവി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. കെനിയന്‍ സൈനിക മേധാവി ഫ്രാൻസിസ് ഒമോണ്ടി ഒഗോല്ലയടക്കം പത്ത് പേര്‍ ആണ് ഹെലികോപ്റ്റർ തകർന്ന് മരിച്ചത്. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുവെന്ന് കെനിയന്‍ പ്രസിഡന്റ് വില്ല്യം റൂട്ടോ അറിയിച്ചു. തലസ്ഥാനമായ നെയ്‌റോബിയിൽ നിന്ന് 400 കിലോമീറ്റർ അകലെ നടന്ന അപകടത്തിൻ്റെ കാരണം കണ്ടെത്താൻ പ്രത്യക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് സൈനിക മേധാവി അടക്കമുള്ള ഒൻപത് പേർ കയറിയ ഹെലികോപ്ടർ ടേക്ക് ഓഫിന് തൊട്ട് പിന്നാലെ തകർന്നത്. രണ്ട് സൈനികർ…

Read More

പ്ലീസ്, സഹായിക്കാൻ മനസില്ലെങ്കിലും ദ്രോഹിക്കരുത്’: മുഖ്യമന്ത്രിയെ വിമർശിച്ച് രമ്യ ഹരിദാസ്

മുഖ്യമന്ത്രിയെ വിമർശിച്ച് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. കുറച്ച് ദിവസങ്ങളായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റേതായി വരുന്ന പ്രസ്താവനകൾ എല്ലാവരേയും പോലെ എന്നേയും അത്ഭുതപ്പെടുത്തുന്നു. രാജ്യംമുഴുവൻ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ,രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ തുലാസിൽ ആയി പോയേക്കാവുന്ന തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് നയങ്ങളുമായി മുന്നോട്ട്പോകുന്ന ബി.ജെ.പി സർക്കാറിനേയും പ്രധാനമന്ത്രിയേയും വിമർശിക്കുന്നതിന് പകരം രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ദേശീയനേതാവിനെ നിരന്തരമായി അവഹേളിച്ചു കൊണ്ടിരിക്കുന്നുവെന്ന് രമ്യ ഹരിദാസ് പറഞ്ഞു. രാജ്യം രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്ന രാജ്യത്തെ പ്രാദേശിക കക്ഷികളുമായി…

Read More

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണമില്ല; മോദി സര്‍ക്കാരിന്റെ പ്രതികാരമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

 ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതിയുടെ പേരില്‍ മരവിപ്പച്ചതോടെ തിരഞ്ഞെടുപ്പിന് ചിലവഴിക്കാന്‍ പണമില്ലെന്നും ഇത് മോദി സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ ഇ.ഡി യും ആദായ നികുതി വകുപ്പും ചേര്‍ന്നാണ് പാര്‍ട്ടി അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നും വലിയ പിഴ ചുമത്തിയിരിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. ജനങ്ങളുടെ പണമാണ് പാര്‍ട്ടി അക്കൗണ്ടിലുള്ളത്. ഇതാണ് കേന്ദ്രം മരവിപ്പിച്ചിരിക്കുന്നത്. ഇതേ സമയം ഇലക്ടറല്‍ ബോണ്ടിനെ കുറിച്ച് വെളിപ്പെടുത്താന്‍ ബി.ജെ.പി തയ്യാറാവുന്നില്ലെന്നും അതവരുടെ കള്ളത്തരം പുറത്ത് വരുന്നത് കൊണ്ടാണെന്നും ഖാര്‍ഗെ…

Read More

‘താന്‍ വര്‍ഗീയവാദിയല്ല, ഒരു വര്‍ഗത്തെയും ഒറ്റപ്പെടുത്താറില്ല’ : മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി ശശി തരൂര്‍

താന്‍ വര്‍ഗീയവാദിയല്ലെന്നും ഒരു വര്‍ഗത്തെയും ഒറ്റപ്പെടുത്താറില്ലെന്നും ശശി തരൂര്‍ എംപി. ഇസ്രയേല്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. 15 വര്‍ഷമായി ജനങ്ങള്‍ക്ക് തന്റെ നിലപാട് അറിയാമെന്നും ശശി തരൂര്‍ പറഞ്ഞു. സംശയമുണ്ടെങ്കില്‍ പ്രസംഗം യൂട്യൂബില്‍ പരിശോധിക്കാം. ഇത് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്. എല്ലാവരെയും കൂട്ടിക്കൊണ്ടുപോകുന്ന രാഷ്ട്രീയമാണോ വേണ്ടത്. അതോ ഒരു മതം, ഒരു ജാതി, ഒരു നേതാവ് അങ്ങനെ ഒരു ഭരണമാണോ? വേണ്ടതെന്നും തരൂര്‍ ചോദിച്ചു. കോണ്‍ഗ്രസ് 20 സീറ്റ് ആഗ്രഹിക്കുന്നത് ഡല്‍ഹിയില്‍…

Read More

വന്യജീവി ആക്രമണം; ഉന്നതതലയോഗം ചേരാൻ മുഖ്യമന്ത്രിയുടെ നിർദേശം

വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോ​ഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുക്കും. അതെ സമയം വയനാട്ടിൽ കാട്ടാനയുടെ ആക്രമത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഇന്നലെ കൊല്ലപ്പെട്ട പോളിന്റെ…

Read More

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് അന്വേഷിച്ച പൊലീസുകാര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് പൊലീസ് മേധാവി

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ് അന്വേഷണസംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. കേസ് അന്വേഷിച്ച പോലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. മുൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും നിലവിൽ വി ഐ പി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ…

Read More

കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരില്‍; സുരേഷ് ഗോപി മുഖ്യാതിഥി

എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരില്‍. കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ പര്യടനത്തിനുശേഷമാണ് യാത്ര കണ്ണൂരിലെത്തുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന ഉദ്ഘാടന സദസ്സില്‍ സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും. യാത്രയോടനുബന്ധിച്ച്‌ കെ സുരേന്ദ്രന്‍ രാവിലെ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുരയിലെത്തി ക്ഷേത്ര ദര്‍ശനം നടത്തും. തയ്യിലിലെ മത്സ്യത്തൊഴിലാളികളോടൊപ്പമാണ് പ്രഭാതഭക്ഷണം. മത – സാമുദായിക നേതാക്കളുമായും കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. മോദി സര്‍ക്കാര്‍ കേരളത്തില്‍…

Read More

‘മോദിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി; സിപിഎം- ബിജെപി അന്തർധാര ഇതോടെ തെളിഞ്ഞു: കെ മുരളീധരൻ

മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി തൃശ്ശൂർ ലോക്സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന ആരോപണവുമായി കെ മുരളീധരൻ എംപി. തൃശൂരിൽ സിപിഐയെ കുരുതി കൊടുക്കും. മോദിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി. സിപിഎം- ബിജെപി അന്തർധാര ഇതോടെ തെളിഞ്ഞുവെന്നും കെ മുരളീധരൻ പറഞ്ഞു. വീണ വിജയന്റെ കമ്പനിക്കെതീരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. നിയമപരമായി നേരിടുമെന്ന് എന്താണ് സിപിഎം പറയാത്തതെന്നും മുരളീധരൻ ചോദിച്ചു. ടി സിദ്ധിക്കിന്റെ ഭാര്യക്കെതിരായ കേസ് ഞങ്ങൾ നിയമപരമായി നേരിടും. കെപിസിസി പുതിയ രാഷ്ട്രീയകാര്യ…

Read More