
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ; മുഖ്യമന്ത്രി സ്ഥാനത്തിൽ കണ്ണ് വച്ച് ഉദ്ധവ് താക്കറെ , എല്ലാ കാര്യത്തിലും നേരത്തെ ധാരണ വേണം
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തിന് പിന്നാലെ ജനങ്ങളുടെ പൾസും അനുകൂലമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണെറിഞ്ഞ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. മഹാവികാസ് അഘാഡിയിൽ(എം.വി.എ) ഉദ്ധവ് താക്കറെ വിഭാഗമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ആദ്യം അവകാശം ഉന്നയിച്ചിരിക്കുന്നത്. 2019 മുതൽ 2022വരെയുള്ള സർക്കാരിനെ നയിച്ചത് ഉദ്ധവ് താക്കറെയായതിനാൽ സ്വാഭാവികമായും അടുത്ത മുഖ്യമന്ത്രി സ്ഥാനവും വേണമെന്നാണ് ഇവരുടെ നിലപാട്. ഇതുസംബന്ധിച്ചൊരു ധാരണ നേരത്ത തന്നെയുണ്ടാക്കണമെന്നാണ് ഉദ്ധവ് വിഭാഗം ആവശ്യപ്പെടുന്നത്. ഭാവിയിലെ എം.വി.എ സർക്കാരിന്റെ മുഖ്യമന്ത്രിയായി താക്കറെയെ ശിവസേന (യുബിടി) ആഗ്രഹിക്കുന്നുവെന്നും തെരഞ്ഞെടുപ്പിന്…