‘പൂരം കലക്കലിൽ ഒന്നാം പ്രതി മുഖ്യമന്ത്രി’ ; പൊലീസ് അഴിഞ്ഞാടി , അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തൃശൂർ പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് കമ്മീഷണർ അങ്കിത് അശോക് നൽകിയ പ്ലാൻ എഡിജിപി എം.ആർ അജിത്കുമാർ പൊളിച്ചതാണ് പൂരം കലങ്ങാൻ കാരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കമ്മീഷണർ ഒരു പ്ലാൻ എഡിജിപിക്ക് നൽകി. അത് ഒഴിവാക്കി എഡിജിപി പുതിയ പ്ലാൻ നൽകി. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ല. വെളുപ്പാംകാലത്ത് നടക്കുന്ന വെടിക്കെട്ടിന് ഉച്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ വഴികളും ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. 24 മണിക്കൂർ പൊലീസ് അഴിഞ്ഞാടുകയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കമ്മീഷണറുടെ വീഴ്ചയാണെങ്കിൽ ഒരു ഘട്ടത്തിലും…

Read More

അടിയന്തര പ്രമേയത്തിൻറെ ചർച്ചയിൽ നിന്ന് വിട്ടു നിന്ന് മുഖ്യമന്ത്രി; പനിയും തൊണ്ടവേദനയുമെന്ന് സ്പീക്കർ സഭയിൽ

കേരള നിയമസഭയിൽ ആർഎസ്എസ്- എഡിജിപി ബന്ധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിൻറെ ചർച്ചയിൽ നിന്ന് വിട്ടു നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് തൊണ്ട വേദനയും പനിയുമാണെന്നും ഡോക്ടർമാർ വോയ്‌സ് റസ്റ്റ് നിർദേശിച്ചുവെന്നും സ്പീക്കർ എ.എൻ ഷംസീർ അറിയിക്കുകയായിരുന്നു. എന്നാൽ, നിയമസഭ സമ്മേളനം ആരംഭിച്ചപ്പോൾ അടിയന്തര പ്രമേയ ചർച്ചക്ക് മുഖ്യമന്ത്രി അനുമതി നൽകിയിരുന്നു. 12 മണി മുതൽ 2 മണിക്കൂർ ചർച്ചയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. അനുമതി നൽകിയ മുഖ്യമന്ത്രി ഇന്നലത്തെ സാഹചര്യം ആവർത്തിക്കരുതെന്നും…

Read More

‘സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ’; മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നതിന് തുല്യമെന്ന് കുറ്റപ്പെടുത്തി കെ സി വേണുഗോപാൽ

സർക്കാരിനെതിരെ വിമർശനവുമായി കെ സി വേണുഗോപാൽ എംപി രംഗത്ത്. സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സയാണെന്ന് പറഞ്ഞ വേണുഗോപാൽ മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നതിന് തുല്യമാണെന്നും കുറ്റപ്പെടുത്തി. ഡിജിപിയുടെ റിപ്പോർട്ട് എന്താണെന്ന് ജനങ്ങൾക്ക് അറിയില്ല. എന്തിനാണ് മാറ്റമെന്നും ഉത്തരവിലില്ല. ചുമതലയിൽ നിന്ന് മാറ്റി എന്ന് മാത്രമാണുള്ളത്. ഗുരുതര സംഭവങ്ങൾ ഉണ്ടായിട്ട് ആത്മാർത്ഥമായ നടപടിയാണോ ഉണ്ടായത് എന്നും കെ സി വേണുഗോപാൽ ചോദിച്ചു.

Read More

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഉടൻ, പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു; മുഖ്യമന്ത്രി

കണ്ണൂർ വിമാനത്താവളത്തിന് വിദേശകമ്പനികളുടെ സർവീസിനുള്ള പോയിന്റ് ഓഫ് കോൾ പദവി വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിയാലിന്റെ 15-ാമത് വാർഷിക പൊതുയോഗത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുമായി ഈ വിഷയം ചർച്ചചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രിയുമായും ഉടൻ കൂടിക്കാഴ്ച നടത്തും. കണ്ണൂരിൽ സർവീസുകൾ വർധിപ്പിക്കുന്നതിന് വിമാനക്കമ്പനികളുമായി ചർച്ച നടത്തിവരികയാണ്. എയർപോർട്ട് സർവീസ് ഇന്റർനാഷണൽ നടത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയിൽ കണ്ണൂർ വിമാനത്താവളം ഇന്ത്യയിലെ മികച്ച മൂന്ന്‌…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ്

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം അജ്മാനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ നടന്ന സംഭവത്തിന്‍റെ ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മറ്റി റിപ്പോർട്ട് തയാറാക്കിയത് എന്നിരിക്കെ നടപടിയെടുക്കാതിരിക്കുന്നത് സർക്കാരിന്‍റെ വലിയ വീഴ്ച്ചയാണെന്നും വി ഡി സതീശൻ പറഞ്ഞു. ഇത്തരം കേസുകളിൽ ഇരകൾ പരാതിപ്പെട്ടാൽ ഉടൻ തന്നെ കേസെടുക്കണമെന്നിരിക്കെ സർക്കാർ നടത്തുന്ന ഒളിച്ചുകളി എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും പരാതി ലഭിച്ചിട്ട് കേസ് ഒളിപ്പിച്ചുവെക്കുക…

Read More

‘പൊലീസിനെക്കൊണ്ട് സിപിഎം പൂരം കലക്കി, എഡിജിപി മുഖ്യമന്ത്രിയുടെ ദൂതൻ’; വിഡി സതീശൻ

എഡിജിപി എംആർ അജിത്കുമാറും ആർഎസ്എസ് നേതാവ് ദത്തത്രേയ ഹൊസബെലയും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനാണെന്നും സിപിഎം പൊലീസിനെക്കൊണ്ട് പൂരം കലക്കിയെന്നും വി ഡി സതീശൻ ആരോപിച്ചു. നൂറു ശതമാനം ഉറപ്പുള്ള കാര്യമാണ് താൻ പറഞ്ഞതെന്നും താൻ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയെന്ന് വ്യക്തമായതായും പ്രതിപക്ഷനേതാവ് പറഞ്ഞു. സിപിഎമ്മുമായി അജിത് കുമാറിന് ബന്ധമില്ലെന്ന് അവർ പറയുന്നു. സിപിഎമ്മിന് ബന്ധമുണ്ടെന്ന് താൻ പറഞ്ഞോയെന്നും സതീശൻ ചോദിച്ചു. പല…

Read More

ബി.ജെ.പി ബന്ധത്തിൽ ജനിച്ച ഒരു പാർട്ടിയെയും ജമ്മു കശ്മീരിലെ ജനം ഏറ്റെടുക്കില്ല; നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല

ബി.ജെ.പി ബന്ധത്തിൽ ജനിച്ച ഒരു പാർട്ടിയെയും ജമ്മു കശ്മീരിലെ ജനം ഏറ്റെടുക്കില്ലെന്ന് നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല പറഞ്ഞു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് കശ്മീർ മേഖലയിൽ ബി.ജെ.പിയുമായി സംഖ്യത്തിലായ രാഷ്ട്രീയ പാർട്ടികളുടെ വിശ്വാസ്യതയെ ഉമർ അബ്ദുല്ല ചോദ്യം ചെയ്തത്. നാഷണൽ കോൺഫറൻസിന്‍റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ പ്രത്യയശാസ്ത്രം തമ്മിൽ യോജിക്കില്ലെന്നും ജമ്മു കശ്മീരിന് വേണ്ടി ബി.ജെ.പി ആഗ്രഹിക്കുന്നതും നാഷണൽ കോൺഫറസ് പോലുള്ള പാർട്ടികൾ ആഗ്രഹിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും ഉമർ ചൂണ്ടിക്കാട്ടുകയുണ്ടായി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള…

Read More

‘മുഖ്യമന്ത്രിക്കൊത്ത പൊലീസുകാർ, രാജിവെച്ചില്ലെങ്കിൽ അടിച്ചുപുറത്താക്കാൻ കേരള ജനത രംഗത്തുവരും’; കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയൻ ഭീകരജീവിയാണെന്നും ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്നും കെ സുധാകരൻ പറഞ്ഞു. മാഫിയകളുടെ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കെപിസിസി നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ. എട്ട് വർഷത്തിനിടെ കേരളത്തിൽ 1,35000 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതാണ് പിണറായിയുടെ ഭരണ നേട്ടം. ചക്കിക്കൊത്ത ചങ്കരൻ എന്നതുപോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാർ….

Read More

‘മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും ഭയം’; ബിജെപി അക്കൗണ്ട് തുറന്ന ക്രെഡിറ്റ് പിണറായിക്കാണെന്ന് ഷാഫി പറമ്പിൽ

മുഖ്യമന്ത്രിക്ക് പേടിയാണെന്ന് ഷാഫി പറമ്പിൽ എംപി. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറഞ്ഞ പിണറായിക്ക് അജിത്തിനെയും സുജിത്തിനെയും ഭയമാണെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ഓരോ മണിക്കൂറിലും വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. അജിത് കുമാറിനെയും സുജിത് ദാസിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. അരമന രഹസ്യങ്ങൾ പുറത്ത് പറയും എന്ന ഭീഷണിയിലാകും സംരക്ഷിക്കുന്നതെന്നും ഷാഫി വിമർശിച്ചു. അതിനു കാരണം സ്വർണവും സംഘ പരിവാറുമാണ്. ബിജെപി അക്കൗണ്ട് തുറന്ന ക്രെഡിറ്റ് സുരേഷ് ഗോപിക്കല്ല പിണറായിക്കാണെന്നും ഷാഫി പറഞ്ഞു. ഇപിക്ക് നൽകാത്ത സംരക്ഷണം അജിത് കുമാറിന് നൽകുന്നതെന്തിനെന്ന്…

Read More

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; പിവി അൻവറിന്റെ ആരോപണത്തിൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ

പി.വി അൻവറിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ദർവേശ് സാഹിബുമായി കൂടിക്കാഴ്ച നടത്തുന്നു. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ വച്ചാണ് ഡിജിപി മുഖ്യമന്ത്രിയെ കാണുന്നത് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ കരിപ്പൂരിലെ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും പത്തനംതിട്ട എസ്പി സുജിത് ദാസ് കരിപ്പൂർ വഴിയെത്തുന്ന സ്വർണം തട്ടിയെടുത്തെന്നും അൻവർ ആരോപിച്ചിരുന്നു. സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിഷയമായി മാറിയതോടെ രണ്ടു ഉദ്യോഗസ്ഥരെയും ക്രമസമാധാനചുമതലയിൽനിന്ന് മാറ്റി നിറുത്തണമന്ന് ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട്…

Read More