
ആർഎസ്എസ് ഉയർത്തിയ വർഗീയതയെ ചെറുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല ; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ആർഎസ്എസ് ഉയർത്തിയ വർഗീയതയെ ചെറുക്കാൻ കോൺഗ്രസിനാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിന്റെ വർഗീയ ആശയങ്ങളെ കോൺഗ്രസ് എതിർക്കുന്നില്ല. അവരുടെ ആടയാഭരണങ്ങൾ കോൺഗ്രസ് എടുത്തണിഞ്ഞു. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സംസ്ഥാനങ്ങൾ ബിജെപിയുടെ ശക്തികേന്ദ്രമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാക്കളും മന്ത്രിമാരുമടങ്ങുന്ന വലിയ നിര ബിജെപിയുടെ ഭാഗമായി. ബിജെപിയെ എതിരിടാൻ കഴിയാതെ വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കോൺഗ്രസ് ഇപ്പോഴും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാത്ത പാർട്ടിയായി കോൺഗ്രസ് മാറി. ഹരിയാന ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു….