
മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരുടെ കൂട്ടായ്മയിൽ വീടൊരുങ്ങി ; പാലുകാച്ചൽ ചടങ്ങ് നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരുടെ കൂട്ടായ്മയില്‍ പണി കഴിയിപ്പിച്ച വീടിന്റെ താക്കോർ ദാനവും പാലു കാച്ചും നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 11 മണിയ്ക്കാണ് പാലു കാച്ചൽ നടത്തിയത്. ഈശ്വര നിലയം എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്. കൊല്ലം കടയ്ക്കലിലെ സ്വർണ വ്യാപാരി അഡ്വ. പള്ളിയമ്പലം ജയചന്ദ്രൻ പിള്ള സൗജന്യമായി നല്‍കിയ സ്ഥലത്താണ് അമ്മയും രണ്ട് പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിന് വീടൊരുങ്ങിയിരിക്കുന്നത്. സുരക്ഷാ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ജീവ കാരുണ്യ പ്രവർത്തനത്തിന് മാറ്റി വച്ച തുകയാണ് വീടിനു വേണ്ടി…