മികച്ച ടൂറിസം വില്ലേജ് വിഭാഗത്തില്‍ ഗോൾഡ് അവാർഡ് നേടി കാന്തല്ലൂര്‍ ; അഭിമാന നേട്ടമെന്ന് മുഖ്യമന്ത്രി

ലോക വിനോദ സഞ്ചാര ദിനമാണ് ഇന്ന്. കേരളത്തിലെ ടൂറിസം മേഖലക്ക് ഇന്ന് അഭിമാനകരമായ ദിനമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച ടൂറിസം വില്ലേജ് വിഭാഗത്തില്‍ കേരളത്തിലെ കാന്തല്ലൂര്‍ ഗോള്‍ഡ് അവാര്‍ഡ് നേടിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം വളര്‍ച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. സ്ട്രീറ്റ് പദ്ധതിയിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷനും പഞ്ചായത്തും ചേര്‍ന്ന് വ്യത്യസ്തമായ പദ്ധതികള്‍ ആണ് നടപ്പാക്കിയത്. ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് തന്നെ അവിടെ രൂപപ്പെടുത്തി. ടൂറിസം പദ്ധതികള്‍ക്കായി പഞ്ചായത്ത് പ്രത്യേക പദ്ധതി…

Read More

ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും; നവകേരളം പരിപാടി നവംബർ 18 മുതൽ

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി ഇതിനകം സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്‍റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. നവകേരള സദസ് എന്ന പേരിലായിരിക്കും പര്യടനം. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും. 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം…

Read More

ജനങ്ങളുടെ പ്രശ്ന പരിഹാരങ്ങൾക്ക് സർക്കാർ നിരന്തരം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി

സർക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിര്‍വ്വഹണവും പ്രശ്ന പരിഹാരവും ഉറപ്പാക്കാനും സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ നാല് മേഖലകളില്‍ അവലോകന യോഗങ്ങള്‍ സെപ്തംബര്‍ 26, 29 ഒക്ടോബര്‍ 3, 5 തിയതികളില്‍ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ചേരാന്‍ നിശ്ചയിച്ചിരുന്നു. മന്ത്രിസഭ ആകെ നേരിട്ട് പങ്കെടുക്കുന്ന ഈ യോഗങ്ങളില്‍ ആദ്യ യോഗമാണ് ഇന്നലെ നടന്നത്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ബന്ധപ്പെട്ട…

Read More

‘ഒക്കത്തും തോളത്തും ഇരുത്തി മന്ത്രിമാരെ വഷളാക്കി’; സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന കൗൺസിൽ

സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കടുത്ത വിമർശനവുമായി സി.പി.ഐ സംസ്ഥാന കൗണ്‍സില്‍. സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതമാണ്. ഭൂമി–ക്വാറി മാഫിയയാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. പാഞ്ചാലീ വസ്ത്രാക്ഷേപം നടക്കുമ്പോള്‍ പാണ്ഡവര്‍ മൗനം പാലിച്ചതുപോലെ സി.പി.ഐ നേതൃത്വം നിലകൊള്ളരുതെന്നും അംഗങ്ങള്‍ പറഞ്ഞു. ഇന്നലെത്തേതിലും കടുത്ത വിമര്‍ശനമാണ് ഇന്ന് സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നത്. സര്‍ക്കാരിന്‍റെ വികൃതമായ മുഖം നന്നാക്കാതെ കേരളീയവും മണ്ഡലം സദസും ഒന്നും നടത്തിയിട്ട് ഒരു കാര്യവുമില്ലെന്നായിരുന്നു വിമര്‍ശനം. കോര്‍പറേറ്റ് സംഘത്തിന്‍റെ പിടിയിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത് പൗരപ്രമുഖരെയല്ല, വോട്ടുചെയ്ത്…

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; സഹകരണ സംഘങ്ങളിൽ കുഴപ്പമുള്ളത് 1.5 ശതമാനം മാത്രം, കുറ്റമറ്റത് 98.5 ശതമാനം; പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പും പിന്നാലെയുള്ള ഇ ഡി അന്വേഷണത്തിലും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ സംഘങ്ങളിൽ കുഴപ്പമുള്ളത് 1.5 ശതമാനം മാത്രമാണെന്നും ബാക്കി 98.5 ശതമാനം സംഘങ്ങളും കുറ്റമറ്റ തരത്തിൽ പ്രവർത്തിക്കുന്നവയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കറുത്ത വറ്റ് കണ്ടാൽ ചോറ് ആകെ മോശമെന്ന് പറയില്ലല്ലോ.പാത്രത്തിലെ കറുത്ത വറ്റ് എടുത്ത് കളയുകയല്ലേ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സഹകരണ പ്രസ്ഥാനം വളരെ വലിയ സഹായമാണ് ജനങ്ങൾക്ക് ചെയ്യുന്നത്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണം….

Read More

ബില്ലുകൾ ഒപ്പിടാതെ പിടിച്ച് വെക്കുന്നു’; ഗവർണർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ പിടിച്ച് വെക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. ഇതിനായി മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലിന്റെ സേവനം തേടും. ഫാലി എസ് നരിമാന്റെ അഭിപ്രായം നേരത്തെ സർക്കാർ തേടിയിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നാണ് ഹർജിയിലൂടെ ഉന്നയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ഒപ്പിടേണ്ട 8 ബില്ലുകൾ ഒപ്പ് കാത്ത് കിടക്കുന്നുണ്ട്. മൂന്ന് ബില്ലുകൾ 1 വർഷം 10 മാസവും കടന്നു. മറ്റ് മൂന്നെണ്ണം ഒരു വർഷത്തിലേറെയായി…

Read More

സഹകരണ മേഖലയിലെ പണം ആർക്കും നഷ്ടമാകില്ല;ആർക്കും ആശങ്ക വേണ്ടന്നും മുഖ്യമന്ത്രി പിണറായി വിജയൻ

സഹകരണ മേഖലയിലെ പണം നഷ്ടമാകുമെന്ന ആശങ്ക ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നു. സഹകരണ മേഖലയിൽ ജനങ്ങൾക്ക് വിശ്വാസം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മാവിലായി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ മേഖലയിലെ നിക്ഷേപത്തിലാണ് പലരുടെയും കണ്ണ്. കേരളത്തിന്റെ അഭിവൃദ്ധി സഹകരണ മേഖലയാണ് എന്ന് കണ്ടാണ് ഈ നീക്കം. സഹകരണ മേഖലയെ തകർക്കാം എന്ന് കരുതേണ്ട. മൾട്ടി സ്റ്റേറ്റ് സഹകരണ…

Read More

നവകേരള നിർമിതി; മുഖ്യമന്ത്രിയും മന്ത്രിമാരും അസംബ്ലി മണ്ഡലങ്ങളില്‍ പര്യടനം നടത്തും

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്‍റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും.വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും. 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലത്തിൽ സദസ് പരിപാടിക്ക് തുടക്കം കുറിക്കും.ഓരോ മണ്ഡലത്തിലും എം.എല്‍.എമാരാകും ഇതിന് നേതൃത്വം വഹിക്കുക. സെപ്റ്റംബര്‍ മാസത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ സംഘാടകസമിതി…

Read More

നോര്‍ക്ക റൂട്ട്സിലും പ്രവാസി ക്ഷേമ ബോര്‍ഡിലും പ്രവാസി മലയാളികള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി പ്രവാസി ലീഗല്‍ സെല്‍

നോര്‍ക്ക റൂട്ട്സിലും പ്രവാസി ക്ഷേമ ബോര്‍ഡിലും പ്രവാസി മലയാളികള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പ്രവാസി മലയാളികള്‍ക്കായി തൊഴില്‍, പെൻഷൻ, സാമ്പത്തിക സഹായം തുടങ്ങിയ നിരവധി സേവനങ്ങള്‍ നല്‍കിവരുന്ന നോര്‍ക്ക റൂട്ട്സിലും ക്ഷേമ ബോര്‍ഡിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. 2023ലെ കണക്കനുസരിച്ച്‌ നോര്‍ക്ക റൂട്ട്സില്‍ 500ഓളം ജീവനക്കാരും ക്ഷേമ ബോര്‍ഡില്‍…

Read More