രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള ബി ജെ പിയുടെ ഉന്നതതല നിര്‍ണായക യോഗം ഇന്ന്

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള ബി ജെ പിയുടെ ഉന്നതതല നിര്‍ണായക യോഗം ഇന്ന് നടക്കും. ഡല്‍ഹിയിലാണ് യോ​ഗം നടക്കുക. മൂന്നിടത്തേക്കുമുള്ള മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ യോഗം തീരുമാനം കൈക്കൊള്ളും. 230-ല്‍ 163 സീറ്റ് നേടിയാണ് മധ്യപ്രദേശില്‍ ബി ജെ പി ഭരണം പിടിച്ചത്. അതുപോലെ രാജസ്ഥാനിൽ 199 മണ്ഡലങ്ങളില്‍ 115-ഇടത്തും ഛത്തീസ്ഗഢിൽ 90-ല്‍ 54 സീറ്റും നേടിയാണ് ബി ജെ പി അധികാരം ഉറപ്പിച്ചത്. അതേസമയം രാജസ്ഥാനില്‍ ആരാകും മുഖ്യമന്ത്രി എന്ന ചര്‍ച്ച കൊടുമ്പിരി…

Read More

തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി ഇന്ന് ചുമതലയേല്‍ക്കും

തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി ഇന്ന് ചുമതലയേല്‍ക്കും. ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ രാവിലെ പത്തരയ്ക്കാണ് സത്യപ്രതിജ്ഞ. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ അടക്കമുള്ള നേതാക്കള്‍ ചടങ്ങിൽ പങ്കെടുക്കും. സോണിയാ ഗാന്ധി എത്തുമോയെന്ന് ഉറപ്പില്ല. തെലങ്കാന കോണ്‍ഗ്രസിന്‍റെ ദളിത് മുഖം മല്ലു ഭട്ടി വിക്രമാര്‍ക്ക ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റേക്കും. ഉത്തം കുമാര്‍ റെഡ്ഡിയും ഉപമുഖ്യമന്ത്രിപദം വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിനാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. പൊങ്കുലെട്ടി ശ്രീനിവാസ് റെഡ്ഡി, കൊമ്മട്ടി റെഡ്ഡി രാജ് ഗോപാല്‍…

Read More

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന; അടിയന്തര പ്രമേയ നോട്ടീസ് നൽകി തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി; സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ്

കേരളത്തോട് കേന്ദ്ര അവഗണനയെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിൽ ടിഎൻ പ്രതാപൻ എംപിയുടെ അടിയന്തിര പ്രമേയ നോട്ടീസ്. കേന്ദ്ര സർക്കാർ അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണെന്നും പ്രതാപൻ എംപി കുറ്റപ്പെടുത്തി. പ്രളയ കാലത്ത് മതിയായ ഫണ്ട് നൽകാതിരുന്ന കേന്ദ്രം വിദേശ ധനസഹായങ്ങൾ മുടക്കി. ശത്രുതാ മനോഭാവം കേരളത്തിലെ ജനങ്ങളോട് വെച്ചുപുലർത്തുന്നത് സങ്കടകരമാണെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. കേരളത്തോട് കേന്ദ്ര സർക്കാർ അവഗണനയെന്ന് സിപിഐഎം പ്രചാരണം നടത്തുമ്പോഴാണ് ടി.എൻ പ്രതാപന്‍റെ പിന്തുണ. അതേസമയം, ടിഎൻ പ്രതാപന്റെ നീക്കത്തെ പ്രശംസിച്ച്…

Read More

‘കോൺഗ്രസിന്റെ തോൽവിക്ക് കാരണം അത്യാർത്തി’; കോൺഗ്രസ് നിലനിൽക്കണമെന്നാണ് ആഗ്രഹം, മുഖ്യമന്ത്രി പിണറായി വിജയൻ

രാജസ്ഥാനിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം അവരുടെ തന്നെ അത്യാര്‍ത്തിയാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിൽ തൃശ്ശൂര്‍ വടക്കഞ്ചേരി മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിൽ കൂടെക്കൂട്ടാൻ പറ്റുന്നവരെയൊന്നും കോൺഗ്രസ് ഒപ്പം ചേർത്തില്ല. താൻ പ്രമാണിത്ത ചിന്ത കാരണം അത് നടന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സിപിഎം സ്ഥാനാര്‍ത്ഥികൾ സിറ്റിങ് സീറ്റിൽ പരാജയപ്പെട്ടതിന്റെ കാരണവും കോൺഗ്രസാണെന്ന് കുറ്റപ്പെടുത്തി. വലിയ വർഗീയത പ്രചരിപ്പിക്കുന്നതിൽ നിന്ന് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് കമൽനാഥിന് എന്താ വ്യത്യാസമെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹനുമാൻ സേവകനാണെന്ന്…

Read More

കുട്ടിയെ കണ്ടെത്തിയത് വലിയ ആശ്വാസ വാർത്ത; കുറ്റവാളികളെ ഉടൻ പിടികൂടും , മുഖ്യമന്ത്രി പിണറായി വിജയൻ

കൊല്ലത്ത് നിന്ന് കാണാതായ കുഞ്ഞിനെ കണ്ടെത്തിയത് വലിയ ആശ്വാസമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരും. സംഭവം അറിഞ്ഞ നിമിഷം മുതൽ കുട്ടിയെ കണ്ടെത്താൻ അഹോരാത്രം പരിശ്രമിച്ച പോലീസ് സേനാംഗങ്ങളെയും നാട്ടുകാരെയും മാധ്യമങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ ഉടൻ തന്നെ എല്ലാവരും ഇടപെട്ടിരുന്നു. കുട്ടിയെ കണ്ടെത്താൻ എല്ലാ നടപടികളും സ്വീകരിക്കാൻ പോലീസ് മേധാവികൾക്കും മറ്റു ബന്ധപ്പെട്ടവർക്കും നിർദ്ദേശം നൽകിയിരുന്നു. അന്വേഷണത്തിന്റെ ഏകോപനത്തിനായി എ.ഡി.ജി.പി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആയിരക്കണക്കിന് പോലീസുകാരാണ്…

Read More

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞത് കേരളം; മുഖ്യമന്ത്രി പിണറായി വിജയൻ

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞത് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇടതു സർക്കാർ ആയത് കൊണ്ടാണ് അങ്ങനെ പറയാൻ കഴിഞ്ഞത്. ഞങ്ങൾ മത നിരപേക്ഷമാണെന്ന് പറഞ്ഞാൽ മതനിരപേക്ഷമാകില്ല. അതിന് ഉരകല്ല് ഉണ്ട്. വർഗീയതയോട് സന്ധി ചെയ്യില്ല എന്നതാണ് ആ ഉരകല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന നവകേരള സദസിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം വർഗീയതയോട് സന്ധി ചെയ്യില്ലെന്ന് അവർക്ക് പറയാൻ പറ്റുമോ. വർഗീയതയുമായി വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് ഇടതുപക്ഷത്തിന്. ഓരോ പ്രശ്നം വരുമ്പോൾ മതനിരപേക്ഷർ എന്ന് പറയുന്നവർ…

Read More

കളമശ്ശേരി അപകടം; നാടിനെ ആകെ ഞെട്ടിച്ച ദുരന്തം, വിശദമായ പരിശോധന നടത്തും, മുഖ്യമന്ത്രി പിണറായി വിജയൻ

നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് പേരാണ് മരിച്ചത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റിഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ മഴ പെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി…

Read More

“ചിലർക്ക് വല്ലാത്ത ബുദ്ധി,അത് നല്ലതല്ല,ആ കളി അധികം വേണ്ട”; കെ.കെ ഷൈലജ ടീച്ചറെ വിമർശിച്ചെന്ന വാർത്തയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

നവകേരള സദസ്സില്‍ കൂടുതല്‍ നേരം സംസാരിച്ചതിന് മുൻമന്ത്രിയയും എംഎൽഎയുമായ കെ.കെ.ശൈലജയെ വിമര്‍ശിച്ചെന്ന വാർത്തകളോട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. “ഞാൻ ഷൈലജ ടീച്ചർക്കെതിരെ എന്തോ പറഞ്ഞെന്നു പരത്തുന്നു,ചിലർക്ക് വല്ലാത്ത ബുദ്ധി,അത് നല്ലതല്ല,ആ കളി അധികം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇത് ഷൈലജ ടീച്ചറുടെ അടുത്ത് പോലും ചെലവാകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മട്ടന്നൂരിലെ നവകേരള സദസ്സ് വലിയ പരിപാടിയായി തോന്നിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. വേദിയിൽ എത്തിയപ്പോൾ പരിപാടി എങ്ങനെ ഉണ്ടെന്നാണ് മുൻ നഗരസഭ ചെയര്‍മാനായ ഭാസ്കരൻ മാഷ് ചോദിച്ചത്. വലിയ…

Read More

രാജസ്ഥാൻ തെരഞ്ഞെടുപ്പ്; 56 സീറ്റിൽ അധികം കോൺഗ്രസ് നേടിയാൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ നമസ്കരിക്കുമെന്ന് ബിജെപി

പരസ്യ പ്രചാരണം അവസാനിക്കാന്‍ നാല് ദിനം മാത്രം ശേഷിക്കേ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി. 56ൽ അധികം സീറ്റുകള്‍ നേടിയാല്‍ അശോക് ഗലോട്ടിനെ നമസ്ക്കരിക്കുമെന്ന് രാജസ്ഥാന്‍റെ പ്രചാരണ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു. അതേ സമയം അറുപതിലധികം സീറ്റുകളിലെ ചെറുപാര്‍ട്ടികളുടെ സാന്നിധ്യം കോണ്‍ഗ്രസിനും ബിജെപിക്കും ഒരു പോലെ തലവേദനയാണ് 2013ലെ 163 സീറ്റെന്ന റെക്കോര്‍ഡ് ഇക്കുറി മറികടക്കുമെന്നാണ് അവസാന ഘട്ടമെത്തുമ്പോള്‍ ബിജെപിയുടെ ആത്മവിശ്വാസം. ഒടുവില്‍ പുറത്ത് വന്ന അഭിപ്രായ സര്‍വേകള്‍ രാജസ്ഥാനില്‍ ഭരണ മാറ്റം പ്രവചിക്കുന്നു.സുരക്ഷിതമാണെന്നാണ്…

Read More

മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ യാത്ര തുടങ്ങി; നവകേരള സദസ്സിന് മഞ്ചേശ്വരത്ത് ഇന്ന് തുടക്കം

നവകേരള സദസിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രത്യേക ബസിൽ യാത്ര തുടങ്ങി. കാസർകോട് ഗസ്റ്റ് ഹൗസിൽ നിന്ന് നവകേരള സദസ് നടക്കുന്ന പൈവളിഗെയിലേക്കാണ് ബസിൽ യാത്ര പുറപ്പെട്ടത്.മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം കേരളമാകെ സഞ്ചരിച്ച് നടത്തുന്ന നവകേരള സദസ്സിന് കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് മൂന്നരക്ക് പൈവളിഗെയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത…

Read More