ചെന്നൈയിൽ നടന്ന വൈക്കം സത്യാഗ്രഹ ശതവാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ

വൈക്കം സത്യാഗ്രഹത്തിന്റെ ശതവാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം മുഖ്യമന്ത്രി പിണാറായി വിജയനും പങ്കെടുത്തത്. ‘വൈക്കം വീരര്‍’ എന്നറിയപ്പെടുന്ന പെരിയാര്‍ ഇ.വി. രാമസ്വാമി നായ്കറുടെ ശവകുടീരത്തില്‍ ഇരുവരും ചേര്‍ന്ന് പുഷ്പചക്രം അര്‍പ്പിച്ചു. ഡി.എം.ഡി.കെ നേതാവും നടനുമായ വിജയകാന്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ശതവാര്‍ഷികാഘോഷം, ചടങ്ങുകൾ മാത്രമാക്കി ചുരുക്കിയിരുന്നു .രാജ്യചരിത്രത്തിലെ സമാനതകളില്ലാത്ത ജനകീയ മുന്നേറ്റമാണ് വൈക്കം സത്യഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മതപരമായും പ്രാദേശികമായും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള…

Read More

‘കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പും വേണം’; മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് (ബി)

നിയുക്ത മന്ത്രി കെ ബി ​ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ച് കേരള കോൺ​ഗ്രസ് (ബി). നവ കേരള സദസ്സിന് പിന്നാലെയാണ് രണ്ടാം പിണറായി മന്ത്രിസഭ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. കെ. ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാരാകുക. ഡിസംബര്‍ 29 വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഗതാഗതവകുപ്പാണ് ലഭിക്കുന്നതെങ്കിൽ മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതികൾ മനസ്സിലുണ്ടെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഇനി വിമർശനങ്ങൾക്കില്ല. വിവാദങ്ങൾ…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ അപക്വമായി പെരുമാറുന്നു; വിമർശനവുമായി കോൺഗ്രസ് നേതാവ് എ കെ ആന്റണി

കരിങ്കൊടി പ്രതിഷേധത്തിനെതിരെയുള്ള ആക്രമണം രക്ഷാപ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പദപ്രയോഗം അപക്വമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ജീവൻ രക്ഷാപ്രവർത്തനത്തിന്റെ പ്രത്യാഘാതമാണ് കേരളത്തിലെ തെരുവുകളിൽ കണ്ടത്. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്ക് നല്ല ബുദ്ധിയുണ്ടാവട്ടേയെന്നും എ കെ ആന്റണി പറഞ്ഞു. മുഖ്യമന്ത്രി കുറച്ചുകൂടി പക്വത കാണിച്ചിരുന്നെങ്കിൽ കേരളമാകെ ചെറുപ്പക്കാരുടെ ചോര വീഴില്ലായിരുന്നു. അവിടെയാണ് ഉമ്മൻചാണ്ടിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്നും ആന്റണി പറഞ്ഞു. രക്തം ചീന്തുന്നതിന് വേണ്ടി ഉമ്മൻ‌ചാണ്ടി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അവിടെയാണ് അദ്ദേഹത്തിന്റെ മഹത്വം. അത് എല്ലാവരും കണ്ടുപഠിക്കണമെന്നും…

Read More

‘പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്’; മലയാളികൾക്ക ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മലയാളികൾക്ക് ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്, ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസെന്നും എല്ലാ കേരളീയർക്കും ക്രിസ്മസ് നന്മ നേരുന്നുവെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ‘പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം…

Read More

‘ആരും രാജാവാണെന്ന് കരുതരുത്, വിധി പ്രസ്താവങ്ങൾ മൂല്യങ്ങൾ മുൻ നിർത്തി’; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

തന്റെ വിധികൾ മൂല്യങ്ങൾ മുൻനിർത്തിയാണെന്നും ആരെന്ത്‌ വിചാരിച്ചാലും പറയാൻ ഉള്ളത് താൻ പറയുമെന്നും ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആരും രാജാവാണെന്ന് കരുതരുതെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹൈക്കോടതി അവർക്ക് തോന്നിയത് പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിലപട് വ്യക്തമാക്കിയത്. അടിമാലിയിലെ മറിയക്കുട്ടിക്ക് പെൻഷൻ ലഭിക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഹൈക്കോടതി തോന്നുന്നത് പറയുമെന്നും അതിൽ നടപ്പാക്കാൻ കഴിയുന്നത് നടപ്പാക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മറിയക്കുട്ടിയുടെ കേസിൽ സർക്കാരിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ…

Read More

നവകേരള സദസിനോട് അലർജി ഫീലാണ് കോൺഗ്രസിനുള്ളത്, ഡിവൈഎഫ്‌ഐയുടെ സ്റ്റേഷൻ ആക്രമണം പൊലീസ് നോക്കിക്കോളും; മുഖ്യമന്ത്രി

ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയുള്ള ഡിവൈഎഫ്‌ഐ അക്രമത്തെ കുറിച്ചുള്ള ചോദ്യത്തിന് പൊലീസ് നോക്കിക്കോളുമെന്ന് മുഖ്യമന്ത്രി. നവകേരള സദസിനോട് കോൺഗ്രസിന് പകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രതിഷേധം അസ്വസ്ഥതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ തലമുറ പരിപാടിയെ ഏറ്റെടുത്തു. നവകേരള സദസിനോട് അലർജി ഫീലാണ് കോൺഗ്രസിനുള്ളതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പ്രചാരണ ബോർഡുകൾ പരസ്യമായി തല്ലി തകർക്കുന്നു. നാടിന്റെ സംസ്‌കാരത്തിന് ചേരാത്തതാണിത്. പൊലീസിന് നേരെ മുളക് പൊടി എറിയുക, ഗോലി എറിയുക. ഇത്തരം അക്രമങ്ങൾ നടത്താനുള്ള മാനസിക അവസ്ഥ…

Read More

തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആക്രമിക്കണമെങ്കില്‍ അവര്‍ നേരിട്ട് വരട്ടെയെന്നും സുരക്ഷ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഡി ജി പിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. കൂടാതെ പോലീസ് സുരക്ഷയില്ലാതെ കോഴിക്കോട് നഗരത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സുരക്ഷയും ആവശ്യമില്ലെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നെ ആക്രമിക്കണമെങ്കില്‍ അവര്‍ നേരിട്ട് വരട്ടെയെന്നും പറഞ്ഞ ​ഗവർണർ, തന്റെയടുത്ത് നിന്നും പോലീസിനെ മാറ്റി…

Read More

‘മുഖ്യമന്ത്രി എന്റെ നാട്ടുകാരനായതിൽ ലജ്ജിക്കുന്നു’; കെ സുധാകരൻ

മുഖ്യമന്ത്രി തന്റെ നാട്ടുകാരനായതിൽ ലജ്ജിക്കുന്നെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഇനി പ്രവർത്തകരെ തല്ലിയാൽ തിരിച്ചടിക്കും. പ്രതിഷേധം സ്വാഭാവികമാണെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ അവകാശമില്ലെങ്കിൽ എന്ത് ജനാധിപത്യമാണ് ഇവിടെ. ഏത് മന്ത്രിയുടെയും ഭരണകൂടത്തിന്റെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ട്. ഇവിടെ എന്താണ് മുഖ്യമന്ത്രിയെ വടികൊണ്ട് അടിക്കാൻ പോയോ, അല്ലെങ്കിൽ കല്ലെറിയാൻ പോയോ. കരിങ്കൊടി കാണിക്കുന്നതിന് എന്തിനാണ് സി.പി.എമ്മിന്റെ ആളുകൾ ഇങ്ങനെ പരാക്രമം കാണിക്കുന്നതെന്നും സുധാകരൻ ചോദിച്ചു. പ്രതിഷേധിക്കാൻ പാടില്ലേ. അതിന് പാടില്ലെങ്കിൽ കേരളം…

Read More

മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷ ഉദ്യോഗസ്ഥരെയും നേരിടും: സതീശൻ

മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷ ഉദ്യോഗസ്ഥരെയും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചവരുടെ  വീടും നാടും ഞങ്ങൾക്കറിയാം. കോൺഗ്രസുകാർ വിചാരിച്ചാൽ ഇത്തരക്കാർ വീടിന് പുറത്തിറങ്ങി നടക്കില്ല. ഗൺമാൻ മാധ്യമപ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും സതീശൻ പറ‍ഞ്ഞു. ശബരിമലയിൽ ഡ്യൂട്ടിക്ക് വിടാൻ പൊലീസില്ലാത്തപ്പോൾ നവകേരള സദസിന് 2000 ത്തിലധികം പൊലീസുകാരുടെ സുരക്ഷാ സന്നാഹമാണുള്ളത്. പ്രതിഷേധിക്കുന്നവരെ മാരകായുധങ്ങളുപയോഗിച്ചാണ് മർദ്ദിച്ചത്. മുഖ്യമന്ത്രി ക്രിമിനലുകളെ കൂടെ കൊണ്ടു നടക്കുന്നു. പൊലീസ് ഫോഴ്സിലെ പേരു കേട്ട ക്രിമിനലുകളാണ് ഒപ്പമുള്ളതെന്നും സതീശൻ പറഞ്ഞു….

Read More

ഹിന്ദി അറിയാത്തതിന് തമിഴ് യുവതിയെ സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ അപമാനിച്ച സംഭവം; പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി

ഹിന്ദി അറിയാത്തതിന് ഗോവ വിമാനത്താവളത്തിൽ ശർമിള എന്ന തമിഴ് യുവതിയെ സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഹിന്ദി ദേശീയഭാഷയല്ലെന്നും ദേശീയഭാഷയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും തമിഴ്നാട് മുഖ്യമന്ത്രി പ്രതികരിച്ചു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഹിന്ദി അറിയാത്തതിന്‍റെ പേരിൽ കേന്ദ്ര സേനാംഗങ്ങൾ അപമാനിക്കുന്ന സംഭവങ്ങൾ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദി ദേശീയഭാഷയാണെന്ന തെറ്റിദ്ധാരണ ആളുകളിൽ അടിച്ചേൽപ്പിക്കുന്നതിൽ ഏറെ ആശങ്കയുണ്ട്. ഇത് വ്യക്തിപരമായുള്ള പ്രശ്നമല്ല,…

Read More