
നവകേരള സദസിനോടുള്ള വിയോജിപ്പ് എന്തിനെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷത്തിനായിട്ടില്ല; വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിനോടുള്ള വിയോജിപ്പ് എന്തിനെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷത്തിനായിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം കോൺഗ്രസ് ഏറ്റെടുക്കുകയും യുഡിഎഫിലെ ഘടക കക്ഷികൾ സ്വീകരിക്കുകയുമായിരുന്നു. എന്നാൽ ബഹിഷ്‌കരിച്ചവരുടെ കൂട്ടത്തിലെ പ്രമുഖ നേതാക്കൾ നവകേരള സദസിൽ പങ്കെടുത്തു. നാടിൻറെ പ്രശ്നങ്ങൾ ഉൾക്കൊണ്ട ജനങ്ങൾ നാടിൻറെ ആവശ്യത്തിനായി ഒന്നിക്കുന്നതാണ് നവകേരള സദസിൽ കണ്ടത്. ഒന്നിനൊന്ന് മെച്ചപ്പെട്ട ജനസഞ്ചയത്തെയാണ് ഓരോ ജില്ലയിലും കണ്ടത്. നാടിൻറെ ഭാവിക്കായി അവർ ഒന്നിച്ചു. ഏതെങ്കിലും ഒരു കൂട്ടർക്ക് എതിരായ പരിപാടിയല്ല. ജനങ്ങൾക്കുവേണ്ടയാണ് നവകേരള…