മറാത്ത സമരം അവസാനിച്ചു

സംവരണ ഓർഡിനൻസിന്റെ കരട് മഹാരാഷ്ട്ര സർക്കാർ പുറത്തുവിട്ട സാഹചര്യത്തിൽ ഏറെനാളായി തുടരുന്ന സമരം മറാത്ത സമരം ഒടുവിൽ അവസാനിച്ചു. മറാത്താ നേതാവ് മനോജ് ജരാങ്കെ പാട്ടീലാണ് സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. മറാത്തക്കാർക്ക് സംവരണത്തിനായി പുതിയ നിയമം കൊണ്ടുവരികയാണ് സർക്കാർ. ഇതിന്റെ കരട് കഴിഞ്ഞ ദിവസം മനോജ് ജരാങ്കെ പാട്ടീലിനുൾപ്പെടെ നൽകിയിരുന്നു. ഇതോടെ, നവി മുംബൈയിൽ പ്രക്ഷോഭകർ ആഹ്ലാദപ്രകടനം നടത്തി. ബി.ജെ.പി നേതൃത്വത്തിലുള്ള ഏക്നാഥ് ഷിൻഡെ സർക്കാരിനു മുന്നിലെ ഒരു പ്രതിസന്ധിയായിരുന്നു മറാത്തകളുടെ സമരം. മറാത്ത സമുദായത്തിന്റെ ദീർഘകാലമായുള്ള…

Read More

‘ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവർത്തിച്ച് ഉറപ്പിക്കേണ്ട സന്ദർഭം’; റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് കടക്കുമ്പോൾ റിപ്പബ്ലിക് ദിന ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻത്ത്. ഇന്ത്യയെ വരും കാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവർത്തിച്ച് ഉറപ്പിക്കേണ്ട സന്ദർഭമാണ് ഈ റിപ്പബ്ലിക് ദിനമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്നതെന്നും ചൂണ്ടികാട്ടി. ആ മൂല്യങ്ങളുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമർപ്പണമാണ് ഈ റിപ്പബ്ലിക്ക് ദിനത്തിൽ നമുക്ക് അവർത്തിച്ചുറപ്പിക്കാനുള്ളതെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന…

Read More

പ്രധാനമന്ത്രി കൊച്ചിയിൽ ; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവർണറും

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് 6 50 നാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന് ഹെലികോപ്ടറിൽ ഏഴ് മണിയോടെ നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രയായി. കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍ എം.പി., ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പോലീസ് മേധാവി…

Read More

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന ; സമരത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിക്ക്

കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങാൻ മുഖ്യമന്ത്രിയും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തർ മന്ദറിൽ സമരം നടത്താൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമായി. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തർ മന്ദറിലേക്ക് നീങ്ങും. ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചു. ബിജെപി മുഖ്യമന്ത്രിമാർക്കും സമരത്തിന് ക്ഷണിച്ച് കത്ത് നൽകും. ഇടത് സർക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ബോധപൂർവ്വം ശ്രമം നടത്തുകയാണെന്ന് ഇടത് മുന്നണി…

Read More

കേന്ദ്ര സർക്കാരിന് എതിരായ സമരത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തിനെതിരെ കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പ്രതിപക്ഷത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി . ഇന്ന് വൈകിട്ട് ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തോടും സമരത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന് കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി ഈ ആവശ്യം മുന്നോട്ട് വച്ചത്. എന്നാൽ കേരളത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം കേന്ദ്ര സർക്കാരല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ചില പ്രശ്നങ്ങൾക്ക് മാത്രമാണ് കേന്ദ്ര സർക്കാർ കാരണക്കാരെന്നും പറഞ്ഞു. ഡൽഹിയിൽ സമരം ചെയ്യാൻ വരണോയെന്നത്…

Read More

മലപ്പുറത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർകരെ ബലപ്രയോഗത്തിലൂടെ നീക്കി

മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മച്ചിങ്ങൽ ബൈപ്പാസിൽ വെച്ച് കരിങ്കൊടി കാണിച്ചത്. ദേശാഭിമാനിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം. പതിനൊന്നോളം പ്രവർത്തകരാണ് മച്ചിങ്ങൽ ബൈപ്പാസിൽ വെച്ച് കരിങ്കൊടി കാണിച്ചത്. പ്രതിഷേധസാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വാഹത്തിന് മുന്നിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Read More

“60കളിൽ ലീഗുമായി സഹകരിക്കുന്ന കാലം ഉണ്ടായിരുന്നു”; മുസ്ലിം ലീഗുമായി ഉണ്ടായിരുന്ന പഴയ ബന്ധത്തെ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മുസ്‌ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും പിണറായി പറഞ്ഞു. മലപ്പുറത്ത് ദേശാഭിമാനി പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് പലരും ആക്ഷേപിച്ചു. ആരാണ് അന്ന് ആക്ഷേപിച്ചതെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പിണറായി പറഞ്ഞു. അതേസമയം, പിണറായിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത് മുസ്ലീം ലീഗ് എംഎൽഎ പി. ഉബൈദുള്ളയാണെന്നതും ശ്രദ്ധേയമാണ്. ചടങ്ങിനെത്തിയ മുഖ്യമന്ത്രിക്ക്…

Read More

മെഹബൂബ മുഫ്തിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

ജമ്മുകശ്മീര്‍ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. അനന്തനാഗില്‍ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വാഹനത്തിന്‍റെ മുൻ ഭാഗം തകർന്നു. മെഹ്ബൂബ മുഫ്തി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

Read More

‘മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ജനങ്ങളുടെ ആരാധന സ്വാഭാവികം’; എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനോട് ജനങ്ങൾക്ക് ആരാധന തോന്നുക എന്നത് സ്വാഭാവികമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ചരിത്രപുരുഷന്‍മാര്‍ക്ക് ആരാധകരുണ്ടാവുക സ്വാഭാവികമാണ്. എങ്കിലും പാര്‍ട്ടി ഇക്കാര്യം സ്വയം വിമര്‍ശനപരമായി പരിശോധിക്കുമെന്ന് ഇ.പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘അദ്ദേഹത്തിന് ഒരുപാട് കഴിവുകളുണ്ട്. അത് എല്ലാവരും അംഗീകരിക്കുന്നതാണ്. ആ കഴിവ് ഭരണരംഗത്തും രാഷ്ട്രീയരംഗത്തും സംഘടനാ രംഗത്തും ഉണ്ട്. അദ്ദേഹത്തിനുള്ള ആ പ്രത്യേകതയെ ആരാധിക്കുന്നവര്‍ നിങ്ങള്‍ കാണുന്നതിലപ്പുറം ജനം ഇവിടെയുണ്ട്. ആ ആരാധനയുടെ ഭാഗമായിട്ടുണ്ടാകുന്ന കലാസൃഷ്ടികളാണ് ഇത്. തച്ചോളി ഒതേനനെക്കുറിച്ച് വീരാരാധനയുള്ള…

Read More

സംസ്ഥാന സ്കൂൾ കലോത്സവ ആവേശത്തിൽ കൊല്ലം; മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന സ്കൂൾ കലോത്സവ ആവേശത്തിൽ കൊല്ലം. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകൾ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷകർത്താക്കൾ അവരുടെ മൽസരമായി ഇതിനെ കാണരുത്. ഇന്ന് പരാജയപ്പെടുന്നവനാവാം നാളെ വിജയിക്കുന്നത്, കല പോയിൻറ് നേടാനുള്ള ഉപാധിയെന്ന് കരുതുന്ന രീതി ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി…

Read More