മുഖാമഖം പരിപാടി; നടി ഐശ്വര്യ ലക്ഷ്മിയുടെ ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സിനിമയില്‍ നിര്‍മ്മാണം പോലുള്ള ബിസിനസ് മേഖലയില്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് നടി ഐശ്വര്യ ലക്ഷ്മി. നെടുമ്പാശേരിയില്‍ നടന്ന നവകേരള സ്ത്രീ സദസ് മുഖാമുഖം സംവാദ പരിപാടിയിലാണ് ഐശ്വര്യ ലക്ഷ്മി ഇക്കാര്യം മുഖ്യമന്ത്രിയോട് സൂചിപ്പിച്ചത്. സിനിമയുടെ സാങ്കേതികം, നിര്‍മ്മാണം തുടങ്ങിയ മേഖല യുവതലമുറയെ പരിചയപ്പെടുത്തുന്നതിന് ഇതിനെ കുറിച്ചുള്ള പാഠ്യപദ്ധതികള്‍ രൂപീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇത് യുവതികള്‍ക്ക് നൂതനമായ അവസരങ്ങള്‍ കൊണ്ട് വരുമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. സിനിമയുടെ നിര്‍മ്മാണം, സാങ്കേതികം പോലുള്ള…

Read More

രാഹുൽ ഗാന്ധി നടത്തുന്നത് വിനോദയാത്ര; പരിഹാസവുമായി അസം മുഖ്യമന്ത്രി

ഭാരത് ജോഡോ ന്യായ് യാത്രയെന്ന പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്നത് വിനോദയാത്രയാണെന്ന പരിഹാസവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രം​ഗത്ത്. വിജയ് സങ്കൽപ്പ് യാത്രയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഹിമന്ത ബിശ്വ ശർമ്മ രാഹുൽ ഗാന്ധിയെ വിമർശിച്ചത്. ന്യായ് യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം കോൺഗ്രസ് തകരുകയാണ്. ഇപ്പോൾ യാത്ര യു‌ പിയിലാണ് ഉള്ളത്. അവിടെ അഖിലേഷ് യാദവും കോൺഗ്രസും തമ്മിൽ അഭിപ്രായഭിന്നതകളുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് രാഹുൽ…

Read More

‘ന്യൂനപക്ഷത്തിന്റെ ഉന്നതി ഉറപ്പ് വരുത്തുന്നു, എത്ര വർഗീയവത്കരിക്കാൻ ശ്രമിച്ചാലും മുന്നോട്ട് തന്നെ’; മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂനപക്ഷ ക്ഷേമത്തിന് 84കോടി രൂപ സർക്കാർ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ സ്കോളർഷിപ്പുകളുൾപ്പെടെ ന്യൂന പക്ഷ വിദ്യാർത്ഥികൾക്ക് നിരവധി പദ്ധതികൾ നടപ്പാക്കി. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങൾക്കുള്ള പദ്ധതികൾ ഇല്ലാതാക്കി. എന്നാൽ ന്യൂനപക്ഷ ഉന്നതി ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും അതിനെ എത്ര വർഗീയ വത്കരിക്കാൻ ശ്രമിച്ചാലും സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ….

Read More

ബി ജെ പിയില്‍ ചേരുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മനീഷ് തിവാരിയുടെ ഓഫീസ്

കോണ്‍ഗ്രസ് നേതാവും എം പിയുമായ മനീഷ് തിവാരി പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേരുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ ഓഫീസ്. മനീഷ് തിവാരി ബി ജെ പി വൃത്തങ്ങളുമായി ബന്ധപ്പെട്ടെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന് താമര ചിഹ്നത്തില്‍ ലുധിയാന ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുമെന്നും ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് വിശദീകരിച്ച് അദ്ദേഹത്തിന്റെ ഓഫീസ് രംഗത്തെത്തിയിരിക്കുന്നത്. മനീഷ് തിവാരി അദ്ദേഹത്തിന്റെ മണ്ഡലത്തിലുണ്ടെന്നും അവിടുത്തെ വികനസപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ…

Read More

മാസപ്പടിയിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രി, വീണയുടെ അക്കൗണ്ടിലേയ്ക്ക് സിഎംആർഎല്ലിൽ നിന്ന് പണമെത്തി; മാത്യു കുഴൽനാടൻ

മാസപ്പടി ഇടപാടിൽ നടന്നത് അഴിമതിയാണെന്നും മാസപ്പടി കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മാത്യു കുഴൽ നാടൻ എംഎൽഎ. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ് സ്പീക്കർ നിയമസഭയിൽ സംസാരിക്കുന്നത് തടഞ്ഞത്. സ്പീക്കർ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് പിണറായിക്കെതിരേയും സ്പീക്കർക്കെതിരേയും മാത്യു കുഴൽനാടൻ വിമർശനമുന്നയിച്ചത്. ഇന്നലെ നിയമസഭയിൽ മാസപ്പടി വിഷയം ഉന്നയിക്കാനുള്ള മാത്യു കുഴൽനാടന്റെ ശ്രമം സ്പീക്കർ തടഞ്ഞിരുന്നു. വീണാ വിജയനോ എക്സാലോജിക് കമ്പനിയോ ഒരു സേവനവും…

Read More

യുപി മന്ത്രിസഭ ഇന്ന് അയോധ്യയിൽ

ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഇന്ന് അയോധ്യയിലെത്തും. കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടി എംഎൽഎമാരും അയോധ്യ യാത്രയിൽ പങ്കെടുക്കുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ സമാജ് വാദി പാർട്ടി വിട്ടു നിൽക്കും, അവര്‍ ക്ഷണം നിരസിച്ചിരിക്കുകയാണ്. മന്ത്രിസഭാ യോ​ഗമടക്കം അയോധ്യയിൽ സംഘടിപ്പിക്കുന്നുണ്ട്. ലക്നൗവിൽ നിന്നും 10 പ്രത്യേക ബസുകളിലാണ് എംഎല്‍എ മാർ പുറപ്പെട്ടിരിക്കുന്നത്, മുഖ്യമന്ത്രി യോഗി ആദിത്വനാഥ് ഉച്ചയോടെ എത്തുമെന്നാണ് റിേപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Read More

വഴിയിൽ കസേര ഇട്ട് ഇരിക്കുന്നതാണ് ഗവർണറുടെ രീതി; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അവഗണനക്കെതിരെ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ഡല്‍ഹി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഗവര്‍ണറെ പരിഹസിച്ചത്. ഗവര്‍ണര്‍ക്ക് കേരളത്തില്‍ ചെലവഴിക്കാന്‍ സമയമില്ല. ഭൂരിഭാഗം സമയത്തും ഗവര്‍ണര്‍ കേരളത്തിന് പുറത്താണ്. ഇന്നും ഗവര്‍ണര്‍ ഡല്‍ഹിയിലുണ്ട്. ചില ആളുകള്‍ ചോദിച്ചത് നിങ്ങളുടെ സമരം കാണാന്‍ വന്നതാണോ എന്നാണ്. ഇനി വന്നാല്‍ തന്നെ വഴിയരികില്‍ കസേരയിട്ടിരിക്കുന്നതാണ് ഗവർണറുടെ രീതിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിന് എതിരായ സമരമാണ്…

Read More

‘ഡൽഹിയിലെ കേരളത്തിന്റെ സമരം അതിജീവനത്തിന്’; ആരെയും തോൽപ്പിക്കാനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നാളെ ഡല്‍ഹിയില്‍ സവിശേഷമായ സമരമാണ് കേരളം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ മന്ത്രി സഭാഅംഗങ്ങളും എംഎല്‍എമാരും പാര്‍ലമെന്റംഗങ്ങളും ഈ പ്രക്ഷേഭത്തില്‍ പങ്കെടുക്കും. കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ് ചരിത്രത്തില്‍ അധികം കീഴ് വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്റെ മാര്‍ഗം തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്റെ മാത്രമല്ല, പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാ തത്വമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്. ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റുപിന്‍മാറുന്നതിന് പകരം അര്‍ഹതപ്പെട്ടത്…

Read More

‘വ്യക്തിപരമായ ഈഗോയും കൊണ്ട് പൊലീസുകാർ നടക്കരുത്’; വിമർശിച്ച് മുഖ്യമന്ത്രി

പൊലീസുകാർ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസെന്ന ഈഗോയാണ് പ്രധാനമെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനായി രൂപീകരിച്ച സൈബർ ഡിവിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ വർഷം മാത്രം 201 കോടി രൂപയാണ് സൈബർ തട്ടിലൂടെ കേരളത്തിൽ നിന്നും കടത്തിയത്. അമിത ലാഭം പ്രതീക്ഷിച്ചിറങ്ങിയവരാണ് തട്ടിപ്പിന് ഇരയായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ കീഴിൽ രണ്ട് എസ്പിമാർ ഉൾപ്പെടുന്നതാണ് സൈബർ ഡിവിഷൻ.

Read More

കേരളാ ഹൈക്കോടതിക്ക് പുതിയ സമുച്ചയം ഒരുങ്ങും; മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും പങ്കെടുത്ത ഉന്നതതല യോഗത്തിൽ തീരുമാനം

ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ ധാരണയായി. കളമശേരി കേന്ദ്രമായി ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്ക് കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് രൂപം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജിമാര്‍, മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഫെബ്രുവരി 17ന് നടക്കുമെന്ന് മന്ത്രി രാജീവ് അറിയിച്ചു. കളമശേരിയില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന് പുറമേ സ്ഥലം…

Read More