
‘രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിൽ മുഖ്യമന്ത്രി പേടിക്കേണ്ട’; വിമർശനത്തിന് മറുപടിയുമായി കെ.സി വേണുഗോപാൽ
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെസി വേണുഗോപാല്‍. യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇന്നലത്തെ രാഹുലിന്‍റെ ജോഡോ യാത്ര റാലിയിലേക്ക് എല്ലാ പാര്‍ട്ടികളെയും വിളിച്ചിരുന്നുവെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പ്രഗത്മഭരായ എല്ലാവരും വന്നു. നമ്മുടെ കമ്മ്യൂണിസ്റ്റുകാരെയും വിളിച്ചിരുന്നു. വന്നില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് കൊണ്ട് വന്നില്ല. അവരുടെ ആശയ പാപ്പരത്വം ആണ് ആ തീരുമാനം. രാഹുൽ ഗാന്ധിക്ക് വയനാടിനോട് ആത്മബന്ധമുണ്ട്….