
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി വകമാറ്റിയ കേസ്; പരാതിക്കാരനെതിരെ ലോകായുക്ത, കേസ് മാറ്റി വെക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതെന്നും പരിഹാസം
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി വകമാറ്റി എന്ന് കാട്ടി ലോകായുക്തയ്ക്ക് പരാതി നൽകിയ ആർ എസ് ശശികുമാറിനെതിരെയാണ് ലോകായുക്തയുടെ പരിഹാസം. കേസ് ഇടക്കിടെ മാറ്റി വെക്കുന്നത് നല്ലതാണെന്നും ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും ഉപലോകായുക്ത ചോദിച്ചു. ‘ഈ കേസ് ഒന്ന് തലയിൽ നിന്ന് പോയാൽ അത്രയും നല്ലതാണെന്നും’ ലോകായുക്ത വ്യക്തമാക്കി. കേസ് ഇടക്കിടെ മാറ്റി വെക്കാൻ ആവശ്യപ്പെടാതെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാനും ലോകായുക്ത ആവശ്യപ്പെട്ടു. നേരത്തെയും പരാതിക്കാരനായ ശശികുമാറിനെതിരെ വിമർശനവും പരിഹാസവും ലോകായുക്ത നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ്…