മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; പ്രതിഷേധിച്ച 8 യൂത്ത് കോൺഗ്രസുകാർ കസ്റ്റഡിയിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരുതൽ തടങ്കലും തുടരുന്നു. ഇന്ന് രാവിലെ കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തുമാണ് യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച എട്ട് യൂത്ത് കോൺഗ്രസുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  അതേസമയം, കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ മുഖ്യമന്ത്രി കാസർകോട് ജില്ലയിലെത്തി. ചീമേനി ജയിലിലാണ് ആദ്യ പരിപാടി. ചീമേനിയില്‍ തുറന്ന ജയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ന് മറ്റ് നാല് ഔദ്യോഗിക പരിപാടികളിലാണ് പിണറായി വിജയന്‍ പങ്കെടുക്കുക. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ആലപ്പുഴ ബീച്ചിൽ ഐ എൻ ടി യു സി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക്​ കുത്തേറ്റു. ആലപ്പുഴ പള്ളിപ്പുരയിടം ബീച്ച്​ വാർഡ്​ നരേന്ദ്രനാണ്​ കുത്തേറ്റത്​. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു. ആലപ്പുഴ റെയിൽവേ സ്​റ്റേഷൻ അരഷർകടവ്​ ആൻഡ്രൂസാണ്​ കുത്തിയത്​. …………………………… തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് ചിലന്തിയെ കണ്ടെത്തി. ബെക്കാര്‍ഡി ലെമണ്‍ ബ്രാന്‍ഡിന്റെ കുപ്പിയില്‍ നിന്നാണ് ചിലന്തിയെ കണ്ടെത്തിയത്. …………………………… തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ശ്രീനാരായണ…

Read More