
കാട്ടിലെ വേട്ടക്കാരൻ നാട്ടിലെ കോഴിയെ പിടിച്ചു; വീഡിയോ കാണേണ്ടതുതന്നെ..!
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന ഒരു കോഴിവേട്ട വൈറലായിരിക്കുന്നു. വേട്ട നടത്തിയത് മനുഷ്യനല്ല, പുലിയാണ്, സാക്ഷാൽ പുള്ളിപ്പുലി! സോമയനൂർ ഗ്രാമത്തിലെ ജനവാസമേഖലയിൽ 29നു പുലർച്ചെ അഞ്ചിനാണു സംഭവം. ദൃശ്യങ്ങൾ ആരംഭിക്കുമ്പോൾ പത്ത് അടിയിലേറെ ഉയരമുള്ള മതിലിൻറെ മുകളിൽ കോഴിയിരിക്കുന്നതു കാണാം. വീടിനോടു ചേർന്നുള്ള മതിലാണ്. വീട്ടിലേക്കുള്ള വഴിയിലൂടെ വേഗത്തിൽ പുള്ളിപ്പുലി വരുന്നതു കാണാം. കോഴിയെ ലക്ഷ്യമിട്ടുതന്നെയാണു വരവ്. ഇരയെ ദൂരെനിന്നു പുള്ളിപ്പുലി കണ്ടിട്ടുണ്ടാകുമെന്ന് ആ വരവിൽനിന്നു മനസിലാക്കാം. മതിലിൻറെ ചുവട്ടിലെത്തിയ പുള്ളിപ്പുലി കോഴിയെ ഉന്നമിട്ടു മതിലിനുമുകളിലേക്കു ചാടിയുയരുന്നു. എന്നാൽ,…