രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഇ.ഡി റെയ്ഡ്; നടപടി അഴിമതി കേസുകളുമായി ബന്ധപ്പെട്ട്

രാജസ്ഥാൻ ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്. ജൽജീവൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിൽ വിവിധയിടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നത്.ഛത്തീസ്​ഗഡിൽ ഓൺലൈൻ വാതുവെയ്പ് കുംഭകോണകേസിലാണ് ഇഡി റെയ്ഡ്. അഴിമതി കേസുകളുമായി ബന്ധപ്പെട്ടാണ് രണ്ടിടത്തും റെയ്ഡ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും ഛത്തീസ്​ഗഡും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെ വലിയ നീക്കങ്ങളാണ് ഈ രണ്ട് സംസ്ഥാനങ്ങളിൽ ഇഡിയുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ​ഗെഹ്‍ലോട്ടിന്റെ മകനെ ഇഡി ചോദ്യം ചെയ്തിരുന്നു. പല കേസുകൾ…

Read More

ഛത്തീസ്ഗഡില്‍ കോളേജുകളിലും, സ്‌കൂളിലും സൗജന്യ വിദ്യാഭ്യാസം; പ്രഖ്യാപനവുമായി രാഹുൽ

കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയാല്‍ ഛത്തീസ്ഗഡില്‍ സ്‌കൂളുകളിലും കോളേജുകളിലും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ സ്‌കൂളുകളിലും, കോളേജുകളുമാണ് വിദ്യാഭ്യാസം സൗജന്യമാക്കുകയാണ്. ബീഡിമരത്തിന്റെ ഇലകള്‍ക്ക് വര്‍ഷം നാലായിരം രൂപയാക്കി വില ഉയര്‍ത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. കാന്‍കര്‍ ജില്ലയിലെ ഭാനുപ്രതാപ്പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ പുത്തന്‍ വാഗ്ദാനങ്ങള്‍ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഷയം പ്രസംഗങ്ങളില്‍ ഉടനീളം പറയാറുണ്ട്. എന്നാല്‍ അദ്ദേഹം എന്തുകൊണ്ടാണ് ജാതി സെന്‍സസിനെ കുറിച്ച്‌ ഭയക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത്…

Read More

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ആദ്യ ഘട്ട സ്ഥാനർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് ഇന്ന് പുറത്തുവിട്ടത്. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലേക്കും ബിജെപി ഉള്‍പ്പെടെ വിവിധഘട്ടങ്ങളിലായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍, അതൃപ്തി പാടെ ഒഴിവാക്കി കുറ്റമറ്റ രീതിയില്‍ പട്ടിക തയ്യാറാക്കുന്നതിനാണ് സമയമെടുത്തതെന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. മധ്യപ്രദേശില്‍ 144…

Read More

മാവോയിസ്റ്റ് ആക്രമണം; ഛത്തീസ്ഗഡിൽ 11 സുരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ സുരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. 11 സുരക്ഷാസേനാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. മാവോയിസ്റ്റ് വിരുദ്ധ സേനയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. കുഴി ബോംബ് സ്ഫോടനമാണ് ഉണ്ടായത്. മാവോയിസ്റ്റുകൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘൽ പറഞ്ഞു. 

Read More

ദില്ലി ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു

ദില്ലി ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് സംഘം രാഷ്ട്രപതിയെ സന്ദർശിച്ചത്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് അടക്കമുള്ള സ്ഥലങ്ങളിൽ വർദ്ധിക്കുന്ന ആക്രമണങ്ങളിൽ ആശങ്കയുണ്ടെന്നാണ് പ്രതിനിധി സംഘം വ്യക്തമാക്കിയത്. കൂടാതെ അക്രമത്തിൽ ആശങ്കയുണ്ടെന്നും അധികാരപരിധിക്കുള്ളിൽ നിന്നുള്ള ഇടപെടൽ നടത്തുമെന്നും രാഷ്ട്രപതി വ്യക്തമാക്കിയതായി പ്രതിനിധി സംഘം അറിയിച്ചു. ക്രിസ്ത്യൻ പള്ളികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും, മതം മാറ്റം ആരോപിച്ച് പുരോഹിതർക്കും കന്യാസ്ത്രീകൾക്കും എതിരെ എടുക്കുന്ന കേസുകളും ചൂണ്ടിക്കാട്ടി ഫെബ്രുവരി19ന് വിവിധ…

Read More

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. മോദി – അദാനി ഭായ് ഭായ് എന്ന് പറയുന്ന രാഹുലിന്റെ കോൺഗ്രസ് വിഴിഞ്ഞം പദ്ധതി അദാനിക്ക് കൊടുത്തത് എന്തിനെന്ന് നിർമല സീതാരാമൻ ചോദിച്ചു. ഒരു വശത്ത് അദാനിക്ക് പദ്ധതികൾ നൽകുകയും മറുവശത്ത് ആരോപണമുന്നയിക്കുകയും ചെയ്യുകയാണ് രാഹുൽ ഗാന്ധി. സമാനമായ രീതിയിൽ രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും പദ്ധതികളുടെ നടത്തിപ്പ് അദാനിക്ക് നൽകി. ഇതല്ലേ ഇരട്ടത്താപ്പെന്നും നിർമ്മല ചോദിച്ചു. ചങ്ങാത്ത മുതലാളിത്തം കോൺഗ്രസിന്റെ സ്വഭാവമാണെന്നും ബിജെപിയുടെതല്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

Read More

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. കൊച്ചിയിൽ കുണ്ടന്നൂർ മുതൽ എം ജി റോഡ് വരെയുള്ള പ്രദേശത്തെയാണ് കേന്ദ്രം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. രാജ്യത്ത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം കണക്കാക്കുന്നത്. കൊച്ചിയിൽ നേവൽബേസും കൊച്ചി കപ്പൽശാലയും പ്രവർത്തിക്കുന്ന പ്രദേശത്തെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിന് പുറമേ മധ്യപ്രദേശ്, രാജസ്ഥാൻ, ബീഹാർ എന്നിവിടങ്ങളിൽ രണ്ട് വീതവും തെലങ്കാന, ഛത്തീസ്ഗഡ്, ആൻഡമാൻ…

Read More