ഛത്തീസ്ഗഢിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 12 മരണം

ഛത്തീസ്ഗഢിലെ ദുർ​ഗ് ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 8.30-നാണ് സംഭവം. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ഏകദേശം 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ബസ്സപകടത്തില്‍ 12 പേർ മരിച്ചതായി ദുർ​ഗ് ജില്ലാ കളക്ടർ റിച്ചാ പ്രകാശ് ചൗധരിയും സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ 12…

Read More

വാതുവെപ്പ് നടത്തി ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജനാധിപത്യം നിലനിൽക്കില്ല; ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ

വാതുവെപ്പ് നടത്തി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കില്ലെന്ന് ഛത്തീസ്‍ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍.രാജ്നന്ദ്ഗാവ് സീറ്റില്‍ നിന്നും മത്സരിക്കുന്ന ബാഗേല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു. ”ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണ്. അവര്‍ 400 സീറ്റ് മുദ്രാവാക്യം ഉയര്‍ത്തുകയാണ്. ‘മാച്ച് ഫിക്‌സിംഗ്’ നടത്തി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാജ്യത്ത് ജനാധിപത്യം നിലനിൽക്കില്ല” ബാഗേല്‍ കൂട്ടിച്ചേര്‍ത്തു. ബാഗേലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ രാജ്നന്ദ്ഗാവ് സംസ്ഥാനത്തെ ഹൈ പ്രൊഫൈല്‍ മണ്ഡലമായി മാറിയിരിക്കുകയാണ്. സിറ്റിങ് എം.പി സന്തോഷ് പാണ്ഡെയാണ് ഇവിടുത്തെ…

Read More

ഛത്തീസ്ഗഡിൽ ബി.ജെ.പി നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ബി.ജെ.പി നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. ജൻപത് പഞ്ചായത്ത് അംഗവും സഹകരണ വികസന സമിതി കോഓർഡിനേറ്ററുമായ തിരുപ്പതി കട്‌ലയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ബിജാപൂരിൽ താമസിക്കുന്ന തിരുപ്പതി, 15 കിലോമീറ്റർ അകലെയുള്ള ടോയ്‌നാർ ഗ്രാമത്തിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി 8 മണിയോടെ മടങ്ങി വരുമ്പോഴാണ് ഏഴോളം പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്…

Read More

ചത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം: മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ബിജാപൂർ – സുഖ്മ അതിർത്തിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണ് മൂന്ന് ഉദ്യോഗസ്ഥർ മരിച്ചത്. ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി റായ്പൂരിലേക്ക് കൊണ്ടുപോയി. 2021 ൽ സമാനമായ ആക്രമണത്തിൽ 22 സൈനികർ കൊല്ലപ്പെട്ടിരുന്നു.

Read More

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള ബി ജെ പിയുടെ ഉന്നതതല നിര്‍ണായക യോഗം ഇന്ന്

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള ബി ജെ പിയുടെ ഉന്നതതല നിര്‍ണായക യോഗം ഇന്ന് നടക്കും. ഡല്‍ഹിയിലാണ് യോ​ഗം നടക്കുക. മൂന്നിടത്തേക്കുമുള്ള മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ യോഗം തീരുമാനം കൈക്കൊള്ളും. 230-ല്‍ 163 സീറ്റ് നേടിയാണ് മധ്യപ്രദേശില്‍ ബി ജെ പി ഭരണം പിടിച്ചത്. അതുപോലെ രാജസ്ഥാനിൽ 199 മണ്ഡലങ്ങളില്‍ 115-ഇടത്തും ഛത്തീസ്ഗഢിൽ 90-ല്‍ 54 സീറ്റും നേടിയാണ് ബി ജെ പി അധികാരം ഉറപ്പിച്ചത്. അതേസമയം രാജസ്ഥാനില്‍ ആരാകും മുഖ്യമന്ത്രി എന്ന ചര്‍ച്ച കൊടുമ്പിരി…

Read More

‘സ്ത്രീകളും യുവാക്കളും ബിജെപിക്ക് ഒപ്പം നിന്നു, ഛത്തീസ്ഘഡ് ഞങ്ങൾ ഭരിക്കും’; രമൺ സിംഗ്

ഛത്തീസ്ഗഡിലെ വിജയത്തിന്റെ ആഘോഷത്തിൽ ബിജെപി. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് 54 സീറ്റുകളിൽ ബിജെപിയും കോൺഗ്രസ് 35 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. സംസ്ഥാനത്തിന്റെ ഗോത്ര മേഖലകൾ കോൺഗ്രസിനെ കൈ വിട്ടു. ബിലാസ്പൂർ, ഭിലായ് എന്നിവിടങ്ങൾ കോൺഗ്രസിൽ നിന്നും ബിജെപി തിരിച്ചു പിടിച്ചു. കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്ന സാഹചര്യത്തിൽ ബിജെപി നേതാവ് രമൺ സിങ്ങ് മാധ്യമങ്ങളെ കണ്ടു.  ഛത്തീസ്ഗഢിൽ ബിജെപി സർക്കാരുണ്ടാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനം വോട്ട് ചെയ്തുവെന്നും രമൺ സിങ്ങ് പ്രതികരിച്ചു. സ്ത്രീകളും യുവാക്കളും ബിജെപിക്ക് ഒപ്പം…

Read More

ഛത്തീസ്ഗഡിൽ കടുത്ത മത്സരം തുടരുന്നു;ലീഡ് നില മാറിമറിയുന്നു

എക്‌സിറ്റ്‌പോളുകള്‍ കോണ്‍ഗ്രസിന് വിധിയെഴുതിയ ഛത്തീസ്ഗഡില്‍ കടുത്ത മത്സരം നടന്നുവെന്ന് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നു. 40 സീറ്റിലേറെ ലീഡ് എടുത്ത കോണ്‍ഗ്രസ് പിന്നീട് പിന്നോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ബിജെബി 45 സീറ്റിലും കോണ്‍ഗ്രസ് 43 സീറ്റിലും ലീഡ് ചെയ്യുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍‌‌ മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ആദ്യഫലസൂചനകളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ബിജെപി വ്യക്തമായ ലീഡ് എടുത്തു….

Read More

മധ്യപ്രദേശും, ഛത്തീസ്ഗഢും ഇന്ന് പോളിംഗ് ബൂത്തിൽ; മാവോയിസ്റ്റ് ഭീഷണി ഉള്ള സ്ഥലങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ

വാശിയേറിയ പ്രചാരണത്തിനും ആരോപണ പ്രത്യാരോപണങ്ങൾക്കും ഒടുവിൽ ഇന്ന് മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും ഇന്ന് വിധിയെഴുത്ത്. മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിനുളള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി വോട്ടെടുപ്പ് ആരംഭിച്ചു. 230 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 252 വനിതകളടക്കം 2533 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടിംഗ്. ചില മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ മൂന്ന് വരെയായും പോളിംഗ് സമയം ക്രമീകരിച്ചിട്ടുണ്ട്. അതേസമയം ഛത്തീസ്ഗഡിൽ രണ്ടാം ഘട്ടത്തിൽ എഴുപത് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ്…

Read More

ഛത്തീസ്ഗഢിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മാവോയിസ്റ്റ് ആക്രമണത്തിൽ ജവാന് പരിക്ക്

ഛത്തീസ്ഗഡിൽ നിയസഭാ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യമണിക്കൂറുകളിൽ 9.93% പോളിംഗ് രേഖപ്പെടുത്തി. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും ബൂത്തിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായി. മാവോയിസ്റ്റ് സ്വാധീന മേഖലയായ സുഖ്മയിൽ ഒരു ജവാന് പരിക്കേറ്റു. ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന് പരിക്കേറ്റത്. ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നൂറിലധികം രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ കൂട്ടി. വാശിയേറിയ പ്രചാരണത്തിന് പിന്നാലെയാണ് ഛത്തീസ്ഗഢിലെ ഇരുപത് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. മാവോയിസ്റ്റ് സ്വാധീന മേഖലകളായ…

Read More

കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് വാതുവെപ്പ് ആപ്പുകാരുടെ പണംകൊണ്ട്: സ്മൃതി ഇറാനി

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രചാകരില്‍ നിന്ന് 508 കോടി രൂപ വാങ്ങിയെന്നാണ് ആരോപണം. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിവേണ്ടി ഈ വാതുവെപ്പ് പണമാണ് ചെലവഴിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ‘ഹവാല ഇടപാടുകാരുടെ സഹായത്തോടെയാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. അനധികൃത വാതുവെപ്പിലൂടെ കള്ളപ്പണം പിരിച്ച് കോണ്‍ഗ്രസിന് പ്രചാരണം നടത്താനുള്ള ഹവാല ഇടപാടാണ് നടന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതുവരെ ഇത്തരം കാര്യങ്ങൾ ജനങ്ങള്‍ കണ്ടിട്ടില്ല. അധികാരത്തിലുള്ളപ്പോഴാണ് അദ്ദേഹം വാതുവെപ്പ് പ്രചരിപ്പിച്ചത്’,…

Read More