അറിഞ്ഞയുടന്‍ ദിലീപ് വിളിച്ചു, അങ്കിളേ എന്ന് വിളിക്കരുത് ചേട്ടാ എന്നേ വിളിക്കാവൂ എന്ന് പറഞ്ഞു: കീര്‍ത്തി സുരേഷ്

മലയാളികളുടെ പ്രിയ നടി മേനകയുടേയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും മകളാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ ഒരുക്കിയ ഗീതാഞ്ജലിയിലൂടെയായിരുന്നു കീര്‍ത്തിയുടെ തുടക്കം. അതേസമയം കീര്‍ത്തി താരമാകുന്നത് തമിഴ്-തെലുങ്ക് സിനിമകളിലൂടെയാണ്. ഇപ്പോഴിതാ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷിന്റെ കരിയറിലെ ആദ്യത്തെ ഹിറ്റ് ആയിരുന്നു റിംഗ് മാസ്റ്റര്‍. ദിലീപ് നായകനായ ചിത്രത്തിലെ കീര്‍ത്തിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. അതേസമയം രസകരമായൊരു വസ്തുത ബാലതാരമായി ദിലീപിനൊപ്പം നേരത്തെ കീര്‍ത്തി അഭിനയിച്ചിരുന്നുവെന്നാണ്. ഇപ്പോഴിതാ ബാലതാരത്തില്‍ നിന്നും ദിലീപിന്റെ നായികയായി അഭിനയിച്ച…

Read More