
സോളാര്‍ സമരം വിഎസിന്‍റെ വാശി; ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ വിളിച്ചെന്ന് ചെറിയാൻ ഫിലിപ്പ്
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടത് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. താന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ജോണ്‍ ബ്രിട്ടാസ് ഇതില്‍ ഇടപെട്ടത്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ വീട്ടില്‍ വച്ചാണ് ആദ്യ ചര്‍ച്ച നടന്നതെന്നും സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലമാണെന്നും ചെറിയാന്‍ ഫിലിപ്പ് മാധ്യമങ്ങളോട് പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍പ്രവര്‍ത്തകരെയും പൊലീസിനെയും നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ തിരുവനന്തപുരത്ത് കലാപകലുക്ഷിതമായ അന്തരീക്ഷം ഉണ്ടാവാന്‍ ഇടയുണ്ടെന്ന ആശങ്കയാണ് ഇരുമുന്നണികളിലെയും നേതാക്കള്‍ പങ്കുവച്ചത്. തിരുവഞ്ചൂര്‍ അതിനോട് യോജിച്ചു….