പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് സൈബർ ഇടങ്ങളിൽ ഏറ്റവുമധികം പോരാടിയ പോരാളി ഷാജി: പരിഹാസവുമായി ചെറിയാൻ ഫിലിപ്പ്
പോരാളി ഷാജി ആരെന്ന് എം.വി ഗോവിന്ദനും എം.വി.ജയരാജനും അറിയില്ലെങ്കിൽ പി.ജയരാജനോട് ചോദിച്ചാൽ മതിയെന്ന് പരിഹാസവുമായി ചെറിയാൻ ഫിലിപ്പ്. അദ്ദേഹം പറയുന്നില്ലെങ്കിൽ ഞാൻ പറഞ്ഞു തരാമെന്നും ചെറിയാൻ ഫിലിപ്പ് പരിഹസിച്ചു. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് സൈബർ ഇടങ്ങളിൽ ഏറ്റവുമധികം പോരാടിയ പോരാളി ഷാജിയെ ഭരണത്തിന്റേയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ക്രൂശിക്കുന്നത് സ്റ്റാലിനിസമാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പതിനഞ്ചു വർഷത്തിലധികമായി സി.പി.എം നേതാക്കളും പ്രവർത്തകരും ഏറ്റവുമധികം ഷെയർ ചെയ്‌തിട്ടുള്ളത് പോരാളി ഷാജി സൈബർ സംഘത്തിന്റെ പോസ്റ്റുകളാണ്. എ.കെ.ജി സെൻ്ററിൽ പ്രവർത്തിച്ചിരുന്ന സി.പി.എം…