എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കേരളത്തിലെ കോൺഗ്രസ് അത് പരിഹരിച്ച് മുന്നോട്ടു പോകും; രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഭിന്നതയുണ്ടെന്ന വാർത്ത തള്ളാതെ രമേശ് ചെന്നിത്തല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കേരളത്തിലെ കോൺഗ്രസ് അത് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പ്ലസ് വൺ സീറ്റ്‌ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സീറ്റ് ഉയർത്തണം എന്നത് നിരന്തരം ഉള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മലബാറിലെ…

Read More

മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ല; ചെന്നിത്തല

രാഹുൽ ഗാന്ധിക്കെതിരെ  മോശം പരാമർശം നടത്തിയ പിണറായി വിജയൻ അത് പിൻവലിച്ച് മാപ്പ് പറയണമെന്ന്  രമേശ് ചെന്നിത്തല. മോശം പരാമർശത്തോടൊപ്പമുള്ള കൊഞ്ഞനം കുത്തൽ ആരോചകമായിപ്പോയി. പിണറായിക്ക് ഇത് എന്താണ് സംഭവിച്ചത്?.  മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ല. രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയൻ നടത്തിയ അധിക്ഷേപം  മാപ്പ് ആർഹിക്കാത്ത കുറ്റമാണ്.രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞ് ബി ജെ പി യുടേയും മോദിയുടെയും കൈയ്യടി നേടാൻ ശ്രമിക്കുന്ന പിണറായി താൻ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നു.   ചെന്നിത്തല…

Read More

ഇടതുമുന്നണിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയില്ല:  രമേശ് ചെന്നിത്തല

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എന്തിനു വോട്ടു ചെയ്യണമെന്നു ജനങ്ങൾക്ക് അറിയില്ലെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. വോട്ട് ചെയ്യാനായി എന്തെങ്കിലും ഭരണനേട്ടമോ മറ്റു കാരണങ്ങളോ ഉണ്ടെങ്കിൽ അതു മുഖ്യമന്ത്രി വ്യക്തമാക്കട്ടെ. വോട്ട് ചെയ്യാതിരിക്കാൻ ആയിരം കാരണങ്ങളുണ്ട്. ഈ തിരഞ്ഞെടുപ്പ് എൽഎഡിഎഫിന്റെ ‘വാട്ടർ ലൂ’ ആണെന്നതിൽ സംശയമില്ലെന്നും കെപിസിസി മാധ്യമ സമിതി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച മുഖാമുഖം പരമ്പരയിൽ രമേശ് ചെന്നിത്തല പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ തൃക്കാക്കരയിലും പുതുപ്പള്ളിയിലും യുഡിഎഫിനുണ്ടായ വിജയത്തിന്റെ തുടർച്ച പാർലമെന്റ് തിരഞ്ഞെടപ്പിലും പ്രതിഫലിക്കും. കേന്ദ്ര –…

Read More

‘പിണറായിയുടെ ഉപദേശം വേണ്ട’; ഞങ്ങളുടെ കൊടിയുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാമെന്ന് രമേശ് ചെന്നിത്തല

പതാക വിവാദത്തില്‍ മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊടിയുടെ കാര്യം തങ്ങള്‍ നോക്കിക്കോളാം, അതിന് പിണറായിയുടെ ഉപദേശം വേണ്ടെന്ന് ചെന്നിത്തല. രാഹുലിന്‍റെ മുഖമുള്ള പ്ലക്കാര്‍ഡുകളാണ് പ്രചാരണത്തിന് ഉപയോഗിച്ചത്, അത് പുതിയ പ്രചാരണരീതിയാണെന്നും ചെന്നിത്തല പറഞ്ഞു.  എസ്‍ഡിപിഐയെ തള്ളിപ്പറയാൻ വൈകിയിട്ടില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. യുഡിഎഫ് നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം പറഞ്ഞു, പിഡിപിയുടെയും എസ്ഡിപിഐയുടെയും വോട്ട് മുമ്പ് വാങ്ങിച്ചവരാണ് സിപിഎം എന്നും രമേശ് ചെന്നിത്തല. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോൺഗ്രസ്- ലീഗ് കൊടികള്‍ ഒഴിവാക്കിയെന്നതാണ്…

Read More

ഇ.പി ജയരാജന്‍ തന്നെ ബിജെപിക്ക് ഒരു മഹത്വം ഉണ്ടാക്കികൊടുക്കുകയാണ്; കേരളത്തിലെ സിപിഎം പ്രവര്‍ത്തിക്കുന്നത് ബിജെപി അക്കൗണ്ട് തുറപ്പിക്കാന്‍: രമേശ് ചെന്നിത്തല

കേരളത്തിലെ സിപിഎം പ്രവര്‍ത്തിക്കുന്നത് ബിജെപി അക്കൗണ്ട്  തുറപ്പിക്കാനെന്ന്  രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തന്നെ ബി.ജെ.പിക്ക് ഒരു മഹത്വം ഉണ്ടാക്കികൊടുക്കുകയാണ്. എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം എന്ന് സി.പി.എം പറഞ്ഞിട്ട് അത് തള്ളിപ്പറയാന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പിയുടെ ദുരാഗ്രഹത്തിന് വളം വെച്ചുകൊടുക്കുന്ന പ്രസ്താവനയാണ് ഇ.പി ജയരാജന്റെ ഭാഗത്തുനിന്നുമുണ്ടായത്. എന്നാല്‍ ഇത് സി.പി.എമ്മിന്റെ ഔദ്യോഗിക നയമാണെന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

‘ഹിന്ദി പകർപ്പ് കൂടി പുറത്തിറക്കണമായിരുന്നു, ബിജെപി ഐ.ടി സെൽ ഗാനം ജനങ്ങൾ നെഞ്ചേറ്റി’; ചെന്നിത്തല

കേന്ദ്ര സർക്കാർ അഴിമതി സർക്കാരെന്ന ബി.ജെപി ഐടി സെല്ലിന്റെ ഗാനം ആർക്കും നിഷേധിക്കാൻ കഴിയാത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗാനം ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞെന്നും സത്യത്തിൽ ഗാനത്തിന്റെ ഹിന്ദി പകർപ്പ് കൂടി പുറത്തിറക്കണമായിരുന്നെന്നും ചെന്നിത്തല പരിഹസിച്ചു.  രമേശ് ചെന്നിത്തലയുടെ കുറിപ്പ്  കേന്ദ്ര സർക്കാർ അഴിമതിസർക്കാരെന്ന ബി.ജെപി ഐ ടി സെല്ലിന്റെ ഗാനം ആർക്കും നിഷേധിക്കാൻ കഴിയാത്തത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ യാത്രയിലെ സത്യം പറഞ്ഞു കൊണ്ടുള്ള വിലാപ ഗാനം തയ്യാറാക്കിയ…

Read More

‘ടിപി വധക്കേസിലെ മാസ്റ്റർ ബ്രെയിൻ പിണറായി വിജയൻ, ഫോൺ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പലരും കുടുങ്ങിയേനെ’; രമേശ് ചെന്നിത്തല

ടിപി വധക്കേസിലെ മാസ്റ്റർ ബ്രെയിൻ പിണറായി വിജയനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൃത്യം നടപ്പാക്കിയതിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരിട്ട് പങ്കുണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഫോൺ കോൾ വിവരങ്ങൾ പൂർണമായി കിട്ടാതിരുന്നതാണ് ഗുഡാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതിന് കാരണം. സർവീസ് പ്രൊവൈഡർമാരോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ കിട്ടിയിരുന്നില്ല. താൻ ആഭ്യന്തരമന്ത്രിയായ ഘട്ടത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു. ഫോൺ കോൾ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പല ഉന്നതരും ടിപി വധ ഗൂഢാലോചനയിൽ ഉൾപ്പെടുമായിരുന്നു….

Read More

അംഗരക്ഷകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണം; രമേശ് ചെന്നിത്തല

ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്- കെ.എസ് യു പ്രവർത്തകരെ മൃഗീയമായി കൈകാര്യം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്‍റേയും ഗുണ്ടകളുടെയും വീര്യം പോരാത്തതു കൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ പ്രവർത്തകരെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്- കെഎസ്‍യു പ്രവർത്തകരെ ഭീകരമായി മർദിക്കുന്ന പൊലീസും സിപിഎം ഗുണ്ടകളും ബിജെപിക്കാരോട് കരുതലോടെ  പെരുമാറുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്ന്  രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കായംകുളത്ത് ഭിന്നശേഷിക്കാരനെ ഡിവൈഎഫ്ഐക്കാർ മർദ്ധിച്ച് അവശനാക്കിയത് നോക്കി നിന്ന പൊലീസ് ,അയാളെ…

Read More

നവകേരള യാത്ര പാഴ്‌വേലയെന്ന് രമേശ് ചെന്നിത്തല

മന്ത്രിമാർ പരാതി വാങ്ങുന്നില്ലെന്നും ഉദ്യോഗസ്ഥരാണ് പരാതികൾ വാങ്ങുന്നതെന്നും  രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്ര പാഴ്‌വേലയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കെ.കരുണാകരനും ഉമ്മൻചാണ്ടിയും നേരിട്ടാണ് പരാതി വാങ്ങിയത്.പിണറായി രാജാ പാർട്ട് കെട്ടിയിരിക്കുന്നു.മറ്റ് മന്ത്രിമാർ ദാസൻമാരായി നിൽക്കുന്നു. യാത്രയിലെ  പ്രസംഗം രാഷ്ട്രീയ പ്രസംഗമാണ്. 3000 കിലോമീറ്ററാണ് മന്ത്രിമാർ സഞ്ചരിക്കുന്നത് . ഒരു കോടിയുടെ ബസിന്  പിന്നാലെ 40 വണ്ടിയുമുണ്ട്..ഇത് ധൂർത്തല്ലാതെ  എന്താണ്.ഇത് പാർട്ടി മേളയാണ്.ഒരു ലീഗ് പ്രവർത്തകനും നവകേരളയാത്രയില്‍ പങ്കെടുക്കില്ല.യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്.പക്ഷെ ഭീഷണിപ്പെടുത്തി കുടുംബശ്രീ പ്രവർത്തകരെ കൊണ്ടുപോകുന്നു.മുഖ്യമന്ത്രിയുടെ…

Read More

ആഡംബര ബസ് ഓടിക്കുന്ന ഡ്രൈവർക്ക് ശമ്പളം കിട്ടിയോ എന്ന് തിരക്കണം, നവകേരള സദസ്സ് പരാജയം; ചെന്നിത്തല

നവകേരള സദസ്സ് പരാജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ പരിപാടിയാണിതെന്നും സർക്കാർ നിർബന്ധിച്ച് കൊണ്ടുവന്നവരാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ‘നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെ കൈയിൽ ഒരു നിവേദനം പോലും കൊടുക്കാൻ ആർക്കും കഴിയുന്നില്ല. സർക്കാർ സമ്മർദ്ദം ചെലുത്തി തൊഴിലുറപ്പ് തൊഴിലാളികളെയും അംഗനവാടി ജീവനക്കാരേയും ഹരിത കർമ സേനയേയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരെയും പാർട്ടിക്കാരേയും വിളിച്ചുകൂട്ടി നടത്തുന്ന മാമാങ്കമാണിത്. ഇതുകൊണ്ട് ജനങ്ങൾക്കും കേരളത്തിനും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. കേവലമൊരു തിരഞ്ഞെടുപ്പ്…

Read More