പാലക്കാട് നല്ല ഭൂരിപക്ഷം ഉണ്ടാകും; സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണകരം ആകുമോയെന്ന് പെട്ടി പൊട്ടിക്കുമ്പോൾ അറിയാം: രമേശ് ചെന്നിത്തല

സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ഗുണകരം ആകുമോ എന്ന ചോദ്യത്തിന് പെട്ടി പൊട്ടിക്കുമ്പോൾ അറിയാം എന്ന്  പ്രതികരിച്ച് രമേശ് ചെന്നിത്തല. താൻ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തിരക്കിലായിരുന്നു. ഫോണിലൂടെയാണ് കാര്യങ്ങൾ അറിഞ്ഞത്. കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുൻഷി ഫോണിലൂടെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.സന്ദീപും ഫോണിൽ വിളിച്ചിരുന്നു.ആർഎസ്എസിനു ഭൂമി നല്‍കുന്നത് സംബന്ധിച്ച വിവാദം സന്ദീപ് വാര്യരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നല്ല ഭൂരിപക്ഷം ഉണ്ടാകും.ചേലക്കര സർക്കാരിനെതിരായ വിധിയെഴുത് ആകും.ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിെഫിന്  തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം…

Read More

കേരളത്തിലെ യുവതയോടുള്ള ചതി; 1.8 ലക്ഷം പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് രമേശ് ചെന്നിത്തല

കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണത്തിനിടെ പിണറായി സര്‍ക്കാര്‍ 1.8 ലക്ഷം പാര്‍ട്ടി ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. സംസ്ഥാനത്ത് എംപ്ളോയ്മെന്റ് എക്സേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത 26 ലക്ഷത്തില്‍പരം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തൊഴിലില്ലാതെ അലയുമ്പോളാണ് സംസ്ഥാനസര്‍ക്കാര്‍ പിന്‍വാതിലിലൂടെ ഇത്രയും സ്വന്തക്കാര്‍ക്കും പാര്‍ട്ടി ബന്ധുക്കള്‍ക്കും നിയമനം നല്‍കിയിരിക്കുന്നത്. ഇത് കേരളത്തിലെ യുവജനങ്ങളോടുള്ള ചതിയാണ്. കേരളത്തില്‍ വര്‍ഷം 33000 ഒഴിവുകളാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ വരുന്നത്. എന്നാല്‍ കണക്കു പ്രകാരം ഇതില്‍ മൂന്നിലൊന്നില്‍ മാത്രമേ എംപ്ളോയ്മെന്റ്…

Read More

തെരഞ്ഞെടുപ്പുകളിൽ എല്ലാവരെയും പരിഗണിക്കാൻ കഴിഞ്ഞെന്ന് വരില്ല; ഇനിയും അവസരങ്ങൾ കിട്ടുമെന്ന് താൻ പറഞ്ഞതാണ്: രമേശ് ചെന്നിത്തല

കോൺഗ്രസ് മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും വിജയിക്കുമെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പുകളിൽ എല്ലാവരെയും പരിഗണിക്കാൻ കഴിഞ്ഞെന്ന് വരില്ല സരിനുമായി സംസാരിച്ചപ്പോൾ ഇനിയും അവസരങ്ങൾ കിട്ടുമെന്ന് താൻ പറഞ്ഞതാണ്. സ്ഥാനങ്ങൾ കിട്ടാത്തതിന്റെ പേരിൽ പ്രതിഷേധിക്കാൻ തീരുമാനിക്കുകയായിരുന്നെങ്കിൽ ആദ്യം അത് ചെയ്യേണ്ടത് താനായിരുന്നു എന്നും താത്കാലിക നേട്ടത്തിനായി ആരെങ്കിലും കോൺഗ്രസ് വിട്ടാൽ അവർ പിന്നീട് പശ്ചാത്തപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥി അല്ല, മറിച്ച് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ്. യുവാക്കൾക്കും സ്ത്രീകൾക്കും അവസരം കൊടുക്കുന്നത് പാർട്ടിയുടെ നയമാണ്. സരിനെതിരെയുള്ള നടപടി പാർട്ടിയാണ് തീരുമാനിക്കേണ്ടത്…

Read More

‘മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേസ്; ഇതെന്ത് രീതിയെന്ന് ചോദ്യവുമായി ചെന്നിത്തല

പി. വി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ആരോപണം ഉന്നയിച്ചതിന് പിന്നാലെ അൻവറിനെതിരെ കേസ് എടുക്കുന്നു, ഇപ്പോൾ തടയണ പൊളിക്കാൻ പോകുന്നു. മുഖ്യമന്തിക്ക് എതിരെ സംസാരിച്ചാൽ എങ്ങനെ ഭരണകൂടം പ്രതികരിക്കുന്നുവെന്നതിന്റെ തെളിവാണിത്.  കേസും നടപടികളുമെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും പി.വി അൻവർ എന്ന വ്യക്തിയല്ല ഉയർത്തിയ വിഷയമാണ് പ്രധാനമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.   അതേസമയം പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനവുമായി മുന്നോട്ട് പോകുന്ന പിവി അൻവർ ഇന്ന് കോഴിക്കോട്…

Read More

ധാർമികത ഉണ്ടെങ്കിൽ മുകേഷ് എംഎൽഎസ്ഥാനം രാജിവയ്ക്കണം: ചെന്നിത്തല

ലൈംഗീകാരോപണ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ വിട്ട സാഹചര്യത്തില്‍ ധാർമികത ഉണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ല. മുകേഷിന്‍റെ  അറസ്റ്റില്‍ നിയമം നിയമത്തിന്‍റെ  വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാജി തീരുമാനം എടുക്കേണ്ടത് മുകേഷ് എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി പറഞ്ഞു.ധാർമികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

Read More

എല്‍ഡിഎഫ് സംവിധാനത്തില്‍ തുടരുന്നതു സിപിഐയുടെ ഗതികേടാണ്; സിപിഐക്ക് പിണറിയായെ കാണുമ്പോള്‍ മുട്ടിടിക്കുമെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയെക്കൊണ്ട് ഉടന്‍ നടപടിയെടുപ്പിക്കുമെന്നു വീമ്പടിച്ചു പോയ സിപിഐ പിണറായിയെക്കണ്ടതോടെ മുട്ടിടിച്ചു നിലപാട് മാറ്റിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പത്രക്കാരെ കാണുമ്പോഴുള്ള ആവേശവും നിലപാടും പിണറായി വിജയനെ കാണുമ്പോഴില്ല. ഇത്ര നാണം കെട്ട് എല്‍ഡിഎഫ് സംവിധാനത്തില്‍ തുടരുന്നതു സിപിഐയുടെ ഗതികേടാണ്. എഡിജിപിക്കെതിരെ ഒരു ചെറുവിരലനക്കിക്കാന്‍ മൊത്തം എല്‍ഡിഎഫ് സംവിധാനം വിചാരിച്ചിട്ടും സാധിച്ചില്ല. മുഖ്യമന്ത്രിക്കു മേല്‍ എല്‍ഡിഎഫിനേക്കാള്‍ സ്വാധീനമാണ് എഡിജിപിക്ക്. ഈ സ്വാധീനത്തിന്  പിന്നിലെ രഹസ്യമറിയാന്‍ കേരള ജനതയ്ക്കു…

Read More

‘പുറത്ത് വന്നത് മഞ്ഞു മലയുടെ ആറ്റം മാത്രം’; ആർഎസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപിയെന്ന് രമേശ് ചെന്നിത്തല

എഡിജിപി അജിത്കുമാർ ആർഎസ് എസ് നേതാവുമായി കൂിടക്കാഴ്ച നടത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്ത്. ആർഎസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി , മഞ്ഞു മലയുടെ ആറ്റം മാത്രമാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് ജാവദേക്കാരെ കണ്ട ഇപിജയരാജൻറെ പദവി പോയി, ഇവിടെ ആരുടെ പദവി ആണ് പോകേണ്ടത്. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണ്. പൂരം കലക്കി തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചതും ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു. ഇരട്ട ചങ്കന് ഒരു…

Read More

ഓണച്ചന്തകൾ ആരംഭിക്കാനിരിക്കെ അരിക്കും പരിപ്പിനും വില കൂട്ടി സപ്ലൈകോ; ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരരുതെന്ന് ചെന്നിത്തല

ഓണച്ചന്തകൾ ഇന്ന് ആരംഭിക്കാനിരിക്കെ സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപ്പരിപ്പിനും വില കൂട്ടി. ‘കുറുവ’യുടെ വില കിലോയ്ക്ക് 30 രൂപയിൽനിന്നു 33 രൂപയാക്കി. കഴിഞ്ഞ ദിവസം മട്ട അരിയുടെ വിലയും 30ൽനിന്നു 33 രൂപയാക്കിയിരുന്നു. പച്ചരി വില കിലോഗ്രാമിന് 26ൽനിന്ന് 29 രൂപ ആക്കേണ്ടി വരുമെന്നു മന്ത്രി പ്രഖ്യാപിച്ചെങ്കിലും നിലവിൽ വന്നിട്ടില്ല. 13 ഇനം സബ്‌സിഡി സാധനങ്ങളിലെ നാലിനം അരിയിൽ ‘ജയ’യ്ക്കു മാത്രമാണു വില വർധിപ്പിക്കാത്തത്. തുവരപ്പരിപ്പിന്റെ വില കിലോഗ്രാമിന് 111 രൂപയിൽനിന്ന് 115 ആക്കി….

Read More

കാഫിര്‍ വിവാദം; വർഗീയത ആളികത്തിക്കാൻ സിപിഎം ശ്രമിച്ചു: ചെന്നിത്തല

കാഫിര്‍ വിവാദത്തില്‍ എം വി ഗോവിന്ദൻ വീണിടത്ത് ഉരുളുന്നുവെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. വർഗീയത ആളികത്തിക്കാൻ ആണ് സിപിഎം ശ്രമിച്ചത്. കെ കെ ലതികയെ ന്യായീകരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. എം വി ഗോവിന്ദൻ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.  ‘കാഫി‍ര്‍’ വിവാദം വിശദമായി വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന്‍റെ തെറ്റായ പ്രചാരണത്തിന്‍റെ ഭാഗമായി ഉയർന്ന ഒരു പ്രത്യേക സംസ്കാരമാണ് അതിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നതെന്നും സ്ക്രീൻ ഷോട്ടിന്റെ ഉറവിടം ആദ്യം അറിഞ്ഞ ശേഷം വിശദീകരണം…

Read More

‘ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെ സർക്കാർ വിചാരിച്ചാൽ താഴ്ത്തിക്കെട്ടാനാവില്ല, പിണറായിക്ക് ആരോപണം ഉന്നയിച്ചതിന്റെ ജാള്യതയാണ്’; രമേശ് ചെന്നിത്തല

ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെ പിണറായി സർക്കാർ വിചാരിച്ചാൽ വിസ്മരിക്കാനോ താഴ്ത്തിക്കെട്ടാനോ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതി ധീരമായി നടപ്പിലാക്കാനുള്ള കരാറിൽ ഒപ്പിട്ടത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടിയുടെ പേര് വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പരാമർശിക്കാതിരുന്നത് കൊടുംതെറ്റാണെന്നും പദ്ധതിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ ജാള്യതയാണ് പിണറായിക്കെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘ഉമ്മൻ ചാണ്ടി ജനമനസ്സുകളിൽ ജീവിക്കുന്ന നേതാവാണ്. ഭരണസംവിധാനങ്ങളെ ജനങ്ങൾക്ക് സഹായകരമായ രീതിയിൽ അദ്ദേഹം ചലിപ്പിച്ചു. നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായിരുന്നു അദ്ദേഹം. നാടിനും ജനങ്ങൾക്കും ഗുണകരമായ പദ്ധതികൾക്കായി…

Read More