യൂത്ത് കോൺഗ്രസ് മാർച്ചിനിടെയുണ്ടായ ലാത്തി ചാർജ് അതിഭീകരമായ നരനായാട്ട്; ഇത്രയും വലിയ മർദ്ദനം നടത്തേണ്ട എന്ത് കാര്യമുണ്ടായിരുന്നുവെന്ന് ചെന്നിത്തല

പോലീസ് നടത്തിയത് അതിഭീകരമായ നരനായാട്ടാണ്. ഇത്രയും വലിയ മർദ്ദനം നടത്തേണ്ട എന്ത് കാര്യമുണ്ടായിരുന്നുവെന്ന്  രമേശ് ചെന്നിത്തല. ആലപ്പുഴ യൂത്ത് കോൺ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന് പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പോലീസ് നടത്തിയത് അതിഭീകരമായ നരനായാട്ടാണ്. ഇത്രയും വലിയ മർദ്ദനം നടത്തേണ്ട എന്ത് കാര്യമുണ്ടായിരുന്നു. കൊല്ലാൻ ആയിട്ടുള്ള ശ്രമമാണ് പോലീസ് നടത്തിയത്. പോലീസിനെതിരെ നിയമനടപടി സ്വീകരിക്കും.മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ അറിയാം. വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചു കീറുകയും നാഭിക്ക് തൊഴിക്കുകയും…

Read More