
തൊഴിൽ ഇല്ലാത്തവനെന്ന് പരിഹാസം; പിതാവിനെ മകൻ അടിച്ച് കൊന്നു
തൊഴിൽ രഹിതനെന്ന് നിരന്തരം പരിഹസിച്ചതിനെ തുടർന്നാണ് പിതാവിനെ മകൻ ബാറ്റ് കൊണ്ട് അടിച്ച് കൊന്നത്. പ്രതി ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി മകൻ ജബരീഷും ബാലസുബ്രമണിയും തമ്മിൽ വഴക്കുണ്ടായിരുന്നു. തൊഴിൽരഹിൻ എന്ന പിതാവിന്റെ ആവർത്തിച്ചുള്ള പരിഹാസമാണ് ജബരീഷിനെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് . ഇതോടെ ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ മർദ്ദിക്കാൻ തുടങ്ങി….