60 അടി താഴ്ചയുള്ള കുഴിയിൽ മൃതദേഹം അഴുകിയ നിലയിൽ ; സംഭവം ചെന്നൈ വേളാച്ചേരിയിൽ

ചെന്നൈ വേളാച്ചേരിയിലെ 60 അടി താഴ്ചയുള്ള കുഴിയിൽ നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. അഴുകിയ നിലയിലുളള മൃതദേഹമാണ് കണ്ടെടുത്തത്. ഇതര സംസ്ഥാന തൊഴിലാളിയായ നരേഷിന്റേതാണെന്ന് നിഗമനം. തിങ്കളാഴ്ച കനത്ത മഴയെ തുടർന്ന് ഭൂമിയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നിരുന്നു. ഇവിടെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അപകടം നടന്ന് 100 മണിക്കൂർ ശേഷമാണ് മൃതദേഹം കിട്ടിയത്. രണ്ട് തൊഴിലാളികൾ, ജൂനിയർ എഞ്ചിനീയർ, ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവരെയായിരുന്നു കാണാതായത്. ജൂനിയർ എഞ്ചിനീയർ ജയശീലനായി തിരച്ചിൽ തുടരുകയാണ്. ജയശീലന്റെ ഗർഭിണിയായ…

Read More

ചെന്നൈയില്‍ കനത്ത മഴക്ക് ശമനം; വിമാന,മെട്രോ സര്‍വീസുകള്‍ പുനസ്ഥാപിച്ചു, മരണം എട്ടായി

മിഗ്ജൗം തീവ്രചുഴലിക്കാറ്റായി ആന്ധ്രാപ്രദേശിലേക്ക് അടുക്കുന്നു. മച്ചിലിപട്ടണത്തും ബാപ്ടയിലും കാറ്റും മഴയും.110 കിലോമീറ്റർ വേഗതയിൽ കര തൊടാൻ സാധ്യത. അതേസമയം കനത്ത മഴയ്ക്ക് കുറവുണ്ടെങ്കിലും ചെന്നൈ നഗരം വെള്ളക്കെട്ടിലാണ്. നാല് ജില്ലകളിൽ ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വിമാന,മെട്രോ സര്‍വീസുകള്‍ പുനസ്ഥാപിച്ചു. ചെന്നൈ വിമാനത്താവളത്തിലെ റണ്‍വെ വെള്ളത്തിനടിയിലായത് മൂലം യാത്രക്കാരും ബുദ്ധിമുട്ടി. ചൊവ്വാഴ്ച രാവിലെ 9 മണിവരെ ഫ്ലൈറ്റുകളൊന്നും ലഭ്യമായിരുന്നില്ല. ഇന്നലെ രാത്രിയോടെ മഴയുടെ തീവ്രത നേരിയ തോതിൽ കുറഞ്ഞെങ്കിലും ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപട്ട് ജില്ലകളിൽ തിങ്കൾ, ചൊവ്വ…

Read More

ചെന്നൈയിൽ ഇന്നും അവധി, കനത്ത് മഴയിൽ 4 മരണം

മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിർദ്ദേശം തുടരുന്നു. ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ 4 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകൾ കൂടി റദ്ദാക്കി.  ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയിൽ മുന്നറിയിപ്പ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂർ , കാഞ്ചീപുരം, ചെങ്കൽപ്പേട്ട് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു. 

Read More

മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈ വെള്ളത്തിൽ, വിമാനസർവീസുകൾ റദ്ദാക്കി

മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ജാഗ്രത. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ചെന്നൈ നഗരത്തിൽ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ചെന്നൈയിൽനിന്നുള്ള 20 വിമാനസർവീസുകൾ റദ്ദാക്കി. ചില വിമാനങ്ങൾ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങൾ വൈകും    പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. വൈകിട്ട് വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ തമിഴ്നാട്ടിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മുൻകരുതലായി ചെന്നൈ അടക്കമുള്ള 6 ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്കും…

Read More

മഴയില്‍ മുങ്ങി നഗരം; ചെന്നെെയിൽ സ്കൂളുകള്‍ക്ക് അവധി

ചെന്നൈയിൽ ശക്തമായ മഴ തുടരുന്നു. ബുധനാഴ്ച നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴപെയ്തു. വടക്കൻ ചെന്നൈയിലും പോരൂരിലും ഒരുമണിക്കൂറോളം മഴ പെയ്തതിനാല്‍ റോഡുകളിലും പാര്‍പ്പിടസമുച്ചയങ്ങളിലും വെള്ളം കയറി. കനത്തമഴയെത്തുടര്‍ന്ന് ചെന്നൈ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാല്‍ കോളേജുകളും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കും. ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പലയിടങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. പീര്‍ക്കൻക്കരണി,…

Read More

ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിൽ പൊട്ടിത്തെറി; ഒരു മരണം, 3 പേരുടെ നില ഗുരുതരം

ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. മൂന്നു പേർക്ക് പരിക്കേറ്റു. തടയാർപേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ജോഷ്വ, രാജേഷ്, പുഷ്പലിംഗം എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ അറ്റകുറ്റപ്പണിക്കിടെയാണ് എണ്ണക്കപ്പലിൽ പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ ഗ്യാസ് പൈപ്പ് ലൈനോട് ചേർന്ന ഭാഗത്തെ ബോൾട്ട് അഴിച്ചുമാറ്റുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഒക്ടോബർ 31ന് ഒഡീഷയിൽ നിന്നാണ് കപ്പൽ അറ്റകുറ്റപ്പണിക്കായി ചെന്നൈ തുറമുഖത്ത് എത്തിയത്.

Read More

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ചെന്നൈയില്‍നിന്ന് പുറപ്പെട്ടു; സമയക്രമം

കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. ഞായറാഴ്ച പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും. പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റുമാർക്ക് കൈമാറിയ ട്രെയിൻ ഉച്ചയ്ക്ക് 2.40 ഓടെയാണ് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഇത് തിരുവനന്തപുരത്ത് എത്തിച്ചേരും. കളർമാറ്റം വരുത്തി ആദ്യ വന്ദേഭാരതാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. കാസർകോട്-തിരുവനന്തപുരം റൂട്ടിലാണ് രണ്ടാം വന്ദേഭാരത് സർവീസ് നടത്തുകയെന്നാണ് വിവരം. രാവിലെ ഏഴിന് കാസർകോട്ടുനിന്ന് പുറപ്പെട്ട് വൈകിട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തും. 4.05-ന് തിരിച്ച്…

Read More

500ന്റെ നോട്ട് സ്വന്തമായി അച്ചടിച്ച് ചിലവാക്കി; വിമുക്ത ഭടനും അഭിഭാഷകനും അറസ്റ്റിൽ

തമിഴ്നാട്ടിൽ ലോക്കൽ പ്രസ്സിൽ അൻപത് ലക്ഷം രൂപയുടെ കള്ള നോട്ട് അടിക്കുകയും അതിൽ അഞ്ച് ലക്ഷം രൂപ ചിലവാക്കുകയും ചെയ്ത സംഭവത്തിൽ അഭിഭാഷകനും വിമുക്ത ഭടനും അറസ്റ്റിലായി.45.20 ലക്ഷം രൂപ വില വരുന്ന 90 കെട്ട് നോട്ടാണ് ഇവരില്‍ നിന്ന് പൊലീസ് പിടികൂടിയത്. അഭിഭാഷകന്‍റെ വീട്ടില്‍ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകളുണ്ടായിരുന്നത്. പൂക്കടക്കാരന് ലഭിച്ച നോട്ടിനേക്കുറിച്ച് തോന്നിയ സംശയമാണ് തട്ടിപ്പ് സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. ചെന്നൈ പള്ളിയകാരനൈ സ്വദേശിയായ അണ്ണാമലൈ എന്നയാളെയാണ് നുങ്കംപാക്കത്തെ പൂക്കടക്കാരന്‍ പിടികൂടിയത്. നേരത്തെയും ഈ…

Read More

നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടു: വിദ്യാർത്ഥിയും അച്ഛനും ജീവനൊടുക്കി

തമിഴ്‌നാട്ടിൽ നിറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് വിദ്യാർഥിയും പിന്നാലെ പിതാവും ജീവനൊടുക്കി. ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജഗദീശ്വരനും അച്ഛൻ സെൽവശേഖറുമാണ് ആത്മഹത്യ ചെയ്തത്. നീറ്റിൽ രണ്ടാം തവണയും പരാജയപ്പെട്ടത്തോടെ മകൻ നിരാശയിൽ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാൻ എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും സെൽവശേഖർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം സംഭാവത്തിന് പിന്നാലെ ഗവർണർ ആർഎൻ രവിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. ഗവർണറുടെ ഹൃദയം കരിങ്കല്ല് പോലെയെന്നും, എത്ര ജീവൻ നഷ്ടമായാലും ഉരുകില്ല എന്നും സ്റ്റാലിൻ…

Read More

വാട്സാപ്പിലൂടെ വിദ്വേഷ പ്രസ്താവന; തമിഴ്നാട്ടിൽ പൊലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞ പൊലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത് തമിഴ്നാട് സർക്കാർ. ചെന്നൈയിലെ ഇൻസ്‌പെക്ടർ പി രാജേന്ദ്രനെതിരെയാണ് നടപടി. ഇയാൾ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിദ്വേഷ സന്ദേശം അയച്ചത്. ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു വാട്സ്അപ്പിലൂടെയുള്ള സന്ദേശം. കൂടാതെ രാമരാജ്യം എന്ന് അംഗീകരിക്കാത്തവർ ഇന്ത്യ വിടണമെന്നും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. ഈ ശബ്ദരേഖ സോഷ്യൽ മീഡയകളിൽ അടക്കം വ്യപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് പൊലീസ് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുത്തത്. 

Read More